Image

സബീന എം സാലിയുടെ നോവല്‍ ''തണല്‍പ്പെയ്ത്ത്'' പ്രകാശനം ചെയ്തു

Published on 04 November, 2018
സബീന എം സാലിയുടെ നോവല്‍ ''തണല്‍പ്പെയ്ത്ത്'' പ്രകാശനം ചെയ്തു
ഷാര്‍ജ : ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയിലെ റൈറ്റേഴ്സ് ഫോറത്തില്‍ വച്ച് സബീന എം സാലിയുടെ തണല്‍പ്പെയ്ത്ത് എന്ന നോവല്‍ പ്രകാശനം ചെയ്തു. സൗദിയിലെ ജീവകാരുണ്യപ്രവര്‍ത്തകയായ സഫിയ അജിത്തിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച നോവല്‍ പ്രശസ്ത ചെറുകഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം നോവലിസ്റ്റും കഥാകാരനുമായ വി എച്ച് നിഷാദിന് നല്‍കിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.

കഥകള്‍ ജീവിതത്തോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് വായനയ്ക്ക് പ്രിയമേറുന്നതെന്നും അത് ജീവചരിത്രപരമാകുമ്പോള്‍ അതിന്റ വായനാമൂല്യം അധികരിക്കുന്നുവെന്നും, പുതിയ കാലഘട്ടത്തിന്റെ മലയാള നോവലുകളോടൊപ്പം ചേര്‍ത്ത് വയ്ക്കാന്‍ കഴിയുന്ന രചനയാണ് തണല്‍ പ്പെയ്ത്ത് എന്നും പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സന്തോഷ് അഭിപ്രായപ്പെട്ടു.

ദീപ ചിറയില്‍ പുസ്തക പരിചയം നടത്തി. സിരാജ് നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്‍സൂര്‍ പള്ളൂര്‍, വെള്ളിയോടന്‍,സക്കീര്‍ വടക്കുംതല, ശിവപ്രസാദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സബീന എം സാലി മറുപടി പ്രസംഗം നടത്തി. കൈരളി ബുക്‌സ് പ്രസാധനം നിര്‍വ്വഹിച്ച പുസ്തകം ഷാര്‍ജ പുസ്തകമേളയിലും ഒപ്പം നാട്ടിലെ പ്രമുഖ ബുക്സ്റ്റാളുകളിലും ലഭ്യമാണ്.
സബീന എം സാലിയുടെ നോവല്‍ ''തണല്‍പ്പെയ്ത്ത്'' പ്രകാശനം ചെയ്തുസബീന എം സാലിയുടെ നോവല്‍ ''തണല്‍പ്പെയ്ത്ത്'' പ്രകാശനം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക