Image

പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)

Published on 04 November, 2018
പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)
നൂറ്റി മുപ്പത്തഞ്ചു കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 2018 ല്‍ പതിനഞ്ചു ലക്ഷം അഭിഭാഷകരുണ്ടെന്നാണ് അധികൃത കണക്ക്. കേരളത്തില്‍ മൂന്നരക്കോടി ജനങ്ങള്‍ക്കു അമ്പതിനായിരം. നാല് ഗവ.ലോ കോളജുകളില്‍ നിന്നും 22 െ്രെപവറ്റ് ലോ കോളേജുകളില്‍ നിന്നുമായി ആണ്ടൊട്ടുക്കു മൂവായിരം പേര്‍ പഠിച്ചിച്ചിറങ്ങുന്നുണ്ട്. ഇത്രയധികം പേരെ ഉള്‍ക്കൊള്ളാന്‍ കേരളത്തിന് കഴിയുമോ?

കേരളത്തില്‍ 14,552 വനിതകള്‍ ഉള്‍പ്പെടെ 51430 അഭിഭാഷകര്‍ രജിസ്റ്റര്‍ ചെയ്തു പ്രാക്ടീസ് ചെയ്യുന്നുണ്ടെന്നു കേരളബാര്‍ കൗണ്‍സില്‍ പറയുന്നു. ഹൈക്കോ
ടതി, ജില്ലാക്കോടതി, സെഷന്‍സ് കോടതി, സബ് കോടതി, ജുഡീഷ്യല്‍ മജിസ്‌ട്രേട് കോടതി, മുന്‍സിഫ് കോടതി എന്നിങ്ങനെ എല്ലാകോടതികളി
ലുമായി അവര്‍ വിന്യസിക്കപ്പെട്ടിരിക്കുന്നു.പുറമെ, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബുണല്‍, കുടുംബ കോടതി എന്നിവയും എല്ലാജില്ലകളിലുമുണ്ട്.

രജിസ്റ്റര്‍ ചെയ്തവരെല്ലാം പ്രാക്ടീസ് ചെയ്യണമെന്നില്ല. ഉദാഹരണത്തിന് കോട്ടയ
ത്ത് ആയിരം അഭിഭാഷകര്‍ ഉണ്ടെങ്കിലും ബാര്‍ അസോസിയേഷനില്‍ അംഗത്വമെടുത്ത് അവരുടെ ഡയറക്ടറിയില്‍ സ്ഥാനം പിടിച്ചവര്‍ 526 പേരേയുള്ളു.അവരില്‍ തന്നെ സജീവമായി രംഗത്തുള്ളവര്‍ പിന്നെയും കുറയും.
.
കൊലപാതകം, ബലാത്സംഗം, അടിപിടി, കത്തിക്കുത്ത്, അതിര്‍ത്തിത്തര്‍ക്കം തുടങ്ങിയ പരമ്പരാഗത മേഖലകളില്‍ നിന്ന് കോടതിക്കേസുകള്‍ വളരെയധികം മുന്നോട്ടു പോയിട്ടുണ്ട്. മാനഹാനി, പകര്‍പ്പവകാശം, കരാര്‍ ലംഘനം, റോഡപകടം, കുടുംബഛിദ്രം, ലൈംഗികപീഡനം തുടങ്ങി 'മി ടൂ' വരെ എത്തി നില്‍ക്കുന്നു വ്യവഹാരങ്ങള്‍. വിശ്വാസവും അന്ധവിശ്വാസവും പുരോഗമനവും പ്രതിലോമവുമെല്ലാം കോടതികളില്‍ കയറി ഇറങ്ങുന്നു.

''അഭിഭാഷകരുടെ മുമ്പില്‍ വിശാലമായ പുതിയൊരു ലോകം തുറന്നിട്ടുണ്ട്,'' പറയുന്നത് ഇത്തവണ കോട്ടയത്തെ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ എല്‍.എല്‍.എം. എന്ന ബിരുദാനന്തര ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്തിക ജയ്പ്രകാശ് . ''സാര്‍വദേശീയ ബൗദ്ധതികാവകാശ നിയമപ്രകാരം പകര്‍പ്പവകാശങ്ങള്‍, ട്രേഡ് മാര്‍ക്കുകള്‍, ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍, വ്യവസായ രൂപകല്പനകള്‍, പേറ്റന്റ്, ഇന്റഗേറ്റഡ് സര്‍ക്യൂട്ടുകളുടെ ലേ ഔട്ട് ഡിസൈന്‍, ട്രേഡ് സീക്രട്ടുകള്‍ എന്നിവയെല്ലാം കോടതിയില്‍ ചോദ്യം ചെയ്യപ്പെടാം,'' എന്നാണ് കാര്‍ത്തികയുടെ പ്രബന്ധം തന്നെ.

ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ പ്രകാരം കേരളത്തിന് സ്വന്തമെന്ന പദവി നേടിയിട്ടുള്ള വസ്തുക്കള്‍ കുറഞ്ഞത് 25 എണ്ണം ഉണ്ട്.(ഇന്ത്യയില്‍ മുന്നോറോളം)ആറന്മുള കണ്ണാടി, ആലപ്പുഴ കയര്‍, പാലക്കാട് മട്ട, ഞവര അരി, ബാലരാമപുരം സാരി, ചേന്ദമംഗലം മുണ്ട് , മലബാര്‍ പെപ്പര്‍, ആലപ്പി ഗ്രീന്‍ പെപ്പര്‍ , പൊക്കാളി അരി, വാഴക്കുളം പൈനാപ്പിള്‍, നിലംബൂര്‍ തേക്ക് തുടങ്ങിയവ. റവന്യു സെക്രട്ടറി പി.എച്.കുര്യന്‍ കേന്ദ്ര പേറ്റന്റ്‌സ് ഡയറക്ടര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ ഇന്ത്യന്‍ ഔഷധങ്ങളുടെ അവകാശങ്ങള്‍ ഉറപ്പിക്കാന്‍ ഹേഗിലെ ലോക കോടതിയില്‍ കേസ് നടത്തി വിജയിച്ച കഥ സര്‍വ ദേശിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുള്ളതാണ്.

തിരുവന്തപുരത്തെ ലോ അക്കാദമിയില്‍ നിന്ന് ഇന്റഗ്രെറ്റഡ് എല്‍ബി നേടിയ കാര്‍ത്തിക എല്‍എല്‍എം ചെയ്തത് ഏറ്റുമാനൂരടുത്ത് കാണക്കാരിയില്‍ പുതുതായി തുടങ്ങിയ സിഎസ്‌ഐ കോളജ് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ആണ്. ബിരുദ, ബിരുദാന്തര കോഴ്‌സുകളിലായി അഞ്ഞൂറോളം പേര്‍ അവിടെ പഠിക്കുന്നു. എം.ജി.സര്‍വകലാശാലയുടെ സ്കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡോ ജോര്‍ജ് ജോസഫ് ആണ് പ്രിന്‍സിപ്പല്‍. 22 അധ്യാപകര്‍.

പഠിച്ച വിദ്യാലയത്തില്‍ തന്നെ അധ്യാപികയായി ജോലി നല്‍കിക്കൊണ്ട് കാര്‍ത്തികയെ കോളജ് ആദരിക്കുകയാണെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു. നവംബര്‍ ഏഴിന് ജോലിയില്‍ പ്രവേശിക്കും, പക്ഷെ അധിക നാള
ത്തേക്കില്ല. നിരണം വടക്കുംഭാഗം തെള്ളിയില്‍ പ്രണവത്തില്‍ ജയ്പ്രകാശിന്റെയും ബിന്ദുവിന്റേയും മകള്‍ കാര്‍ത്തിക ജനുവരി 27 നു വിവാഹിതയാവുകയാണ്. ദുബായിയില്‍ ജോലിയുള്ള ശിവപ്രസാദ് ആണ് വരന്‍.

കുട്ടനാടിന്റെ കഥാകാരന്‍ തകഴി പ്ലീഡര്‍ പരീക്ഷ പാസായി അമ്പലപ്പുഴ കോടതിയില്‍ വക്കീല്‍ പണി ചെയ്തിരുന്ന കാര്യം അദ്ദേഹത്തിന്റെ 'കയര്‍' എന്ന നോവലില്‍ വിവരിച്ചിട്ടുണ്ട്. കേരളത്തിലെ ഒരുപാട് രാഷ്ട്രീയ നേതാക്കള്‍ നിയമബിരുദം നേടി പ്രാക്റ്റിസ് ചെയ്ത ശേഷം പൊതുരംഗത്ത് ഇറങ്ങിയവരാണ്. കെ.എം.മാണിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെ.

ഇന്ത്യയുടെ കാര്യം എടുത്താല്‍ മഹാത്മാ ഗാന്ധിയും ജവാഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ പട്ടേലും നിയമം പഠിച്ചവര്‍ ആയിരുന്നു. ഗാന്ധിജി ഇംഗ്‌ളണ്ടില്‍ പഠി ച്ച് ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനത്തി
നെതിരായി കോടതികളില്‍ പോരാടിയ ശേഷമാണ് ഇന്ത്യയിലേക്ക് മടങ്ങിവന്നത്.ഇന്ത്യയിലെ പ്രഗത്ഭ അഭിഭാഷകരുടെ നിരയില്‍ രാം ജെത് മലാനി, സോളി സൊറാബ്ജി, ഹാലി എസ് .നരിമാന്‍, കെ.കെ. വേണുഗോപാല്‍, അഭിഷേക് സിംഗ്‌വി തുടങ്ങിയവരുണ്ട്. ഒരു തവണ ഹാജരാവാന്‍ രണ്ടു മുതല്‍ അഞ്ചു ലക്ഷം വരെ വാങ്ങുന്നവര്‍. ഒരു വരവിനു 25 ലക്ഷം വരെ വാങ്ങുന്നവരുമുണ്ട്.

ഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ മലയാളി അഭിഭാഷകന്‍ മന്ത്രിയും സുപ്രീം കോടതി ജഡ്ജിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ ആണെന്നത്തില്‍ സംശയം ഇല്ല. എന്നാല്‍ ഏറ്റവും വലിയ അഭിഭാഷകന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കെ. ജി. ബാലകൃഷ്ണന്‍. രാഷ്ട്രപതി കെ.ആര്‍. നാരായണനെപ്പോലെ സമൂഹത്തിന്റെ ഏറ്റവും താണ ശ്രേണിയില്‍ നിന്ന് പഠിച്ചു കയറി വളര്‍ന്നയാള്‍.. നാരായണന്‍ കോട്ടയം സി എം.എസ് കോളജില്‍ പഠിച്ചെങ്കില്‍ കെ.ജി ബാലകൃഷ്ണന്‍ പാലാ സെന്റ് തോമസ് കോളജിന്റെ പൂര്‍വ വിദ്യാര്‍ത്ഥി ആണ്.

അച്ഛനും മകനുംഅച്ഛനും മകളും ഒരേ ബാറില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ പുതുമയില്ല. അച്ഛന് ശേഷം ഹൈ കോടതി ജഡ്ജിയായ ഒരാള്‍ ഉണ്ട്. അനു ശിവരാമന്‍. റിട്ട. ജഡ്ജി ശിവരാമന്‍ നായരുടെ മകള്‍. അനു ഉള്‍പ്പെടെ നാല് പേര്‍ ഇപ്പോള്‍ കേരളഹൈക്കോടതിയില്‍ ഉണ്ട്വി.ഷെര്‍ളി, പി.വി.ആശ, അനു ശിവരാമന്‍, മേരി ജോസഫ്. ചരിത്രത്തില്‍ ആദ്യമാണ് നാലൂ ഒന്നിച്ച് കേരളം ഹൈക്കോടതിയില്‍ സിറ്റിംഗ് നടത്തുന്നത്. അന്ന ചാണ്ടി ആയിരുന്നു ആദ്യത്തെ ആള്‍. ഹൈക്കോടതി ജഡ്ജി ആകുന്ന ഇന്ത്യയിലെ ആദ്യ വനിത.

എട്ടുവര്‍ഷം നിയമപോരാട്ടം നടത്തിയ ശേഷമാണ് എറണാകുളത്തെ സിസ്റ്റര്‍ ടീന ജോസിന് പ്രാക്ടീസ് ചെയ്യാനൊത്തത് . സിഎംസി (കോണ്‍ഗ്രിഗേഷന്‍ ഓഫ് ദി മദര്‍ ഓഫ് കാര്‍മ്മല്‍) സന്യസ്തരില്‍ പെട്ട സിസ്റ്റര്‍ ടീന എറണാകുളം ലോ കോളജിലെ സായാഹ്‌ന ക്ലാസ്സില്‍ പഠിച്ചാണ് എല്‍എല്‍ബി നേടിയത്. ഇതര വരുമാനം ഉള്ളവര്‍ക്ക് പ്രക്ടീസ് ചെയ്യാനാവില്ലെന്ന് ശഠിച്ചു ബാര്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചു . സിസ്റ്റര്‍ കോടതി കയറി.വൈദികരും കന്യാസ്ത്രീകളും സന്യസ്തം ഒരു ജീവിതചര്യയായി വീകരിച്ചവരാണെന്നും അവര്‍ ശമ്പളക്കാരല്ല എന്നും പറഞ്ഞു ജസ്റ്റിസ് ജെ,ബി. കോശി, ജസ്റ്റിസ് വി. ബാലി എന്നിവരങ്ങിയ ബെഞ്ച് രജിസ്‌ട്രേഷന്‍ നല്‍കാന്‍ ഉത്തരവിട്ടു.

ബാര്‍ കൗണ്‍സില്‍ അപ്പീല്‍ നല്‍കി. സുപ്രീം കോടതി അപ്പീല്‍ നിരാകരിച്ച് ഹൈക്കോടതി വിധി ശരിവച്ചു. അങ്ങിനെ എട്ടുവര്‍ഷം നീണ്ട പോരാട്ടത്തിന് ശേഷം സിസ്റ്റര്‍ ടീനയും സിസ്റ്റര്‍ ടസിയും വൈദികരും അടങ്ങിയ ഏഴു പേര്‍ പ്രാക്ടീസ് തുടങ്ങി.

''അറുപത്തിഅഞ്ചാം വയസിലും ആരോഗ്യ പ്രശ്‌നങ്ങളെ അതിജീവിച്ച് കേസ് കെട്ടുകളടങ്ങിയ ഭാരമേറിയ സഞ്ചിയും തൂക്കി ഞാന്‍ കോടതിയായ കോടതികളിലെല്ലാം കയറിയിറങ്ങുന്നു. ഒരു പാട് പാവങ്ങളുടെ കണ്ണീരൊ
പ്പാന്‍ കഴിഞു എന്നതാണ് എന്റെ ജീവിത സാഫല്യം, '' സിസ്റ്റര്‍ ടീന ഈ ലേഖകനോട് പറഞ്ഞു.

കേരളത്തിലെ ആദ്യത്തെ അഭിഭാഷക സമൂഹം കോട്ടയം ബാര്‍ അസോ
സിയേഷന്‍1911 ല്‍ നിലവില്‍ വന്നു. അവിടെ ആയിരത്തോളം നിയമബിരു
ദധാരികള്‍ ഉണ്ടെങ്കിലും ബാര്‍ അസോസിയേഷന്റെ ഡയറക്റ്റ റിയില്‍ 526 പേരേ ഉള്ളു. അവരില്‍ തന്നെ സജീവമായി രംഗത്തുള്ളവര്‍ വീണ്ടും കുറയും.

എങ്കിലും ഒമ്പതു പേരെ അഭിഭാഷകരാക്കിയ ഒരു കുടുംബം കോട്ടയത്തുണ്ട്.. കൊല്ലാട് ഗ്രാമത്തിലെ കൊടുവത്ത്. കോടതി ആമ്യന്‍ ആയിരുന്ന കോര ഈശോ യുടെ മക്കള്‍കോരസണ്‍, അനിയന്‍, റെയിന്ജ്, അശ്വതി റാണി, കൊച്ചുമോള്‍, ഭാഗ്യം, കാര്‍ജെറ്റ്, ഹണി, കെന്‍. കുടുംബയോഗത്തിന്റെ ഡയമണ്ട് (75 വര്‍ഷം) ജൂബിലിക്ക് കുടുംബത്തിലും ബന്ധത്തിലും പെട്ട പട്ട അമ്പതോളം അഭിഭാഷകര്‍ തടിച്ചു കൂടിയിരുന്നതായി കോട്ടയം ജില്ലാ ഗവ. പ്ലീഡര്‍ സജി കൊടുവത്ത് ഓര്‍മ്മിക്കുന്നു.

കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന കൊടുവത്തു എം തോമസിന്റെ പുത്രന്‍ സുരേഷ് ബാബു ഇപ്പോള്‍ കേരളഗവര്‍മെന്റിന്റെ അഡിഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആണ്.

കോട്ടയം ബാറില്‍ നിന്ന് നിയമത്തില്‍ ആദ്യം പി.എച് ഡി നേടിയ ജോര്‍ജ് ജോസഫ് ആണ് ഇപ്പോള്‍ എല്‍എല്‍എം റാങ്കു നേടിയ കാര്‍ത്തികയുടെ പ്രിന്‍സിപ്പല്‍ എന്നത് യാദൃശ്ചികം. അന്ന് ബാര്‍ അസ്സോസിയേഷന്‍ അദ്ദേഹത്തിന് സ്വീകരണവും നല്‍കി. നാഗപ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ട്രേറ് നേടിയ അദ്ദേഹം എം ജി. യുണിവേഴ്‌സിറ്റിയുടെ സ്കൂള്‍ ഓഫ് ലീഗല്‍ തോട്ടില്‍ 27 വര്ഷം സേവനം ചെയ്തു. ഡയറക്ടറും ഫാക്കല്‍റ്റിഡീനും ആയി. ഇപ്പോള്‍ സിഎസ്‌ഐ ലീഗല്‍ ജേര്‍ണല്‍ ഇറക്കുന്ന തിരക്കിലാണ്.

കോട്ടയത്ത് നിന്ന് ഒടുവിലായി ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയ പ്രഭാ ജോസിനു രണ്ടു എല്‍എല്‍എം .ഉണ്ട്. എല്‍എല്‍ബി ചെയ്ത തിരുവനതപുരം ലോ അക്കാദമിയില്‍ നിന്നുള്ള ഒന്നും മാഞ്ചസ്റ്ററിലെ യൂണിവേഴ്‌സിറ്റി ഓഫ്
സെന്‍ട്രല്‍ ലങ്കാഷെയറില്‍ നിന്നുള്ള ഒന്നും. പതിനായിരം പൗണ്ട് (ഏഴരലക്ഷം രൂപ) ചെലവായി എങ്കിലും നല്ലൊരു പങ്കു ജോലി ചെയ്തു വീണ്ടെടുക്കാന്‍കഴിഞ്ഞു.

എറണാകുളത്തെ പ്രശസ്തമായ ടി.പി.വര്‍ഗീസ് അസ്സോസിയെട്‌സില്‍ ചേര്‍ന്നാണ് പ്രാക്ടീസ്. സിവില്‍ കേസുകളാണ് അധികവും കിട്ടുന്നതെങ്കിലും യു.കെ.
യില്‍ നിന്ന് പഠിച്ച സാര്‍വദേശീയ നിയമ പാഠങ്ങള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരം നോക്കിപ്പാര്‍ത്തിരിക്കുന്നു.രണ്ടു കുട്ടികളായി. ജീനും ഹാരിയും. മോഹന്‍ലാല്‍ ചിത്രത്തിനു തിരക്കഥ എഴുതിയ ജേര്ണലിസ്‌റ് സജു ആണ് ഭര്‍ത്താവ്. ജീനിനെയും ഹാരിയെയും നോക്കാന്‍ അമ്മ റിട്ട. സെയില്‍സ് ടാക്‌സ് ഓഫീസര്‍ ഡോട്ടി ഉള്ളത് വലിയ അനുഗ്രഹം.അമ്മ മാഞ്ചെസ്റ്ററില്‍ ചെന്നിരുന്നു.
പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)പതിനഞ്ചു ലക്ഷം അഭിഭാഷകര്‍, കേരളത്തില്‍ അമ്പതിനായിരം, പുതിയ  മേഖലകള്‍ വെട്ടിപ്പിടിക്കുമെന്നു റാങ്കുജേതാവ് കാര്‍ത്തിക ജയ്പ്രകാശ് (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക