Image

ഉമ്മന്‍ചാണ്ടിക്ക് വീക്ഷണം ഫോറത്തിന്റെ പിറന്നാള്‍ സമ്മാനം

Published on 04 November, 2018
ഉമ്മന്‍ചാണ്ടിക്ക് വീക്ഷണം ഫോറത്തിന്റെ പിറന്നാള്‍ സമ്മാനം

അബുദാബി: ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, അബുദാബിയുടെ നേത്രത്വത്തില്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അതുല്യമായ പിറന്നാള്‍ സമ്മാനം നല്‍കി. അദ്ദേഹത്തിന്റെ എഴുപത്തഞ്ചാം പിറന്നാള്‍ ദിനം പ്രമാണിച്ച്, പ്രളയ ദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്ന കുട്ടനാട്ടിലെ 75 കര്‍ഷകര്‍ക്ക് ജീവനോപാധികള്‍ വാങ്ങാനുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു.'കാരുണ്യസ്പര്‍ശം @ 75' എന്നപേരില്‍ സംഘടിപ്പിച്ച പരിപാടി കുട്ടനാട്ടിലെ, രാമങ്കരിയിലാണ് നടന്നത്.

ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ചാണ്ടിക്ക്, നെല്‍ക്കതിരില്‍ തീര്‍ത്ത പിറന്നാള്‍ ശില്പം കര്‍ഷകര്‍ സമ്മാനിച്ചത് കൗതുക മുണര്‍ത്തി. ജനങ്ങളുടെ ക്ഷേമത്തിനായി വിശ്രമമില്ലാതെ ഓടിനടക്കുന്ന ജനകീയനായ ഉമ്മന്‍ചാണ്ടിക്ക് ഏറ്റവും ഉചിതമായ പിറന്നാള്‍ സമ്മാനമാണ് ഈ പരിപാടിയിലൂടെ വീക്ഷണം ഫോറം നല്‍കിയതെന്ന് ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെപിസിസി മെമ്പറും വീക്ഷണം കോര്‍ഡിനേറ്ററുമായ എം.എ. ലത്തീഫ്, വീക്ഷണം ഫോറം അബു ദാബി പ്രസിഡന്റ്, എന്‍.പി. മുഹമ്മദലി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേത്ര്യത്വം നല്‍കി. കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍. ജയപ്രകാശ്, ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം.ലിജു, മുന്‍ എംഎല്‍എ . എം. മുരളി, ചാണ്ടി ഉമ്മന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക