Image

റവ. പി.സി. ജോര്‍ജ് ഫ്‌ളോറിഡയില്‍ നിര്യാതനായി

Published on 04 November, 2018
റവ. പി.സി. ജോര്‍ജ് ഫ്‌ളോറിഡയില്‍ നിര്യാതനായി
ഫ്‌ളോറിഡ: കോറല്‍ സ്പ്രിംഗ്‌സിലെ സി.എസ്.ഐ. ചര്‍ച്ച് സ്ഥാപകരിലൊരാളായറവ. പി.സി. ജോര്‍ജ് (70) നിര്യാതനായി.
ചെങ്കുളം സ്വദേശിയാണ്. നാലു പതിറ്റാണ്ടായി സി.എസ്.ഐ-മാര്‍ത്തോമ്മ്മ ചര്‍ച്ചുകളില്‍ സേവനമനുഷ്ടിച്ചു. പ്രാര്‍ഥനാ ഗീതങ്ങളുടെപുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ബൈബിള്‍ ക്വിസ് ആണു മറ്റൊരു പുസ്തകം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ കൊയറില്‍ പ്രാവീണ്യമുണ്ട്.
മയാമിയില്‍ അമേരിക്കന്‍ എക്‌സ്പ്രസ് ഉദ്യോഗസ്ഥനായിട്ടാണു റിട്ടയര്‍ ചെയ്തത്.
ജാതിമത ഭേദമെന്യെ എല്ലാവര്‍ക്കും സേവനമെത്തിക്കാന്‍ മടിയില്ലാറ്റിരുനഅദ്ധേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. വിശ്വാസമൂല്യങ്ങളില്‍ ഉറച്ചു നിന്ന് സഹജീവികള്‍ക്കായി പ്രവര്‍ത്തിച്ച അദ്ധേഹം ലളിത ജീവിതത്തിന്റെ വക്താവുമായിരുന്നു.
നവംബര്‍ 10 ശനിയാഴ്ച രാവിലെ 9 മണിക്ക് മെമ്മോറിയല്‍ സര്‍വീസ് സി.എസ്.ഐ. ചര്‍ച്ച് സെന്റ് മേരി മഗ്ദലന്‍, കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക