Image

മീടു; വെളിപ്പെടുത്തല്‍: നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിച്ച് നടി ശോഭന

Published on 05 November, 2018
മീടു; വെളിപ്പെടുത്തല്‍: നിമിഷങ്ങള്‍ക്കകം പോസ്റ്റ് പിന്‍വലിച്ച് നടി ശോഭന
മീടു ഇന്ത്യയിലാകെ ആഞ്ഞടിക്കുമ്പോള്‍ ആരാധകരെ ഞെട്ടിച്ച് നടി ശോഭനയും. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശോഭനയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ 'മീടു' ഹാഷ്ടാഗ് പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം അതു പിന്‍വലിക്കുകയും ചെയ്തു. കൂടുതല്‍ വെളിപ്പെടുത്തലുകളൊന്നുമില്ലാതെ 'മീടു' എന്നു മാത്രം പങ്കുവെച്ചത് ആരാധകരെ കുഴക്കിയിരുന്നു. ഇതിനു താഴെ എന്താ കാര്യം എന്നന്വേഷിച്ച് നിരവധി കമന്റുകളും വന്നു. എന്നാല്‍ കൂടുതലൊന്നും പറയാതെ താരം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

തലമുറ വ്യത്യാസമില്ലാതെ ഇന്നും നിരവധി ആരാധകരുള്ള താരമാണ് ശോഭന. സിനിമയില്‍ സജീവമല്ലെങ്കിലും മലയാളികള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് താരത്തിന്. നൃത്തം ജീവിതമാക്കിയ താരം നൃത്തപരിപാടികളുമായി സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക