Image

തൃഷയുടെ അഭ്യര്‍ത്ഥന വിലവയ്‌ക്കാതെ സണ്‍ ടിവി: '96' ഇന്ന്‌ സംപ്രേക്ഷണം ചെയ്യും

Published on 06 November, 2018
തൃഷയുടെ അഭ്യര്‍ത്ഥന വിലവയ്‌ക്കാതെ സണ്‍ ടിവി:   '96' ഇന്ന്‌ സംപ്രേക്ഷണം ചെയ്യും
തൃഷയുടെയും ആരാധകരുടെയും അഭ്യര്‍ത്ഥന വിലവയ്‌ക്കാതെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രം 96 ടെലിവിഷന്‍ പ്രീമിയറായി എത്തിക്കാന്‍ ഉറച്ച്‌ സണ്‍ ടിവി. ചിത്രം ദീപാവലി ദിനമായ ഇന്ന്‌ 6.30 ന്‌ സംപ്രേക്ഷണം ചെയ്യും.

വിജയ്‌ സേതുപതിയും തൃഷയും പ്രധാന വേഷത്തിലെത്തിയ 96 അഞ്ചാം ആഴ്‌ച്ചയും തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്‌. അതിനിടെയാണ്‌ ദീപാവലിക്ക്‌ ചിത്രം ടെലിവിഷന്‍ പ്രീമിയറായി എത്തിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ സണ്‍ ടിവി രംഗത്ത്‌ വന്നത്‌.

എന്നാലിത്‌ ശരിയായ നടപടിയല്ലെന്നും അനീതിയാണെന്നും ചൂണ്ടിക്കാട്ടി തൃഷയടക്കമുള്ളവര്‍ രംഗത്ത്‌ വന്നിരുന്നു. 'ഇത്‌ ഞങ്ങളുടെ അഞ്ചാമത്തെ ആഴ്‌ചയാണ്‌. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം നിറഞ്ഞോടുകയാണ്‌. ഒരു ടീമെന്ന നിലയ്‌ക്ക്‌ 96 ഇത്ര നേരത്തെ ടെലിവിഷന്‍ പ്രീമിയര്‍ ആയി എത്തുന്നത്‌ ശരിയല്ല.

പ്രീമിയര്‍ പൊങ്കലിലേക്ക്‌ മാറ്റിവെക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു' എന്നാണ്‌ തൃഷ ട്വിറ്ററില്‍ കുറിച്ചത്‌. സണ്‍ ടിവിയുടെ തീരുമാനത്തില്‍ നിരാശ പ്രകടിപ്പിച്ച്‌ ചിത്രത്തിന്റെ സംവിധായകന്‍ പ്രേംകുമാറും രംഗത്തെത്തിയിരുന്നു.

നന്നായി തിയേറ്ററില്‍ ഓടുന്ന ചിത്രം സണ്‍ ടിവി എന്തിനാണ്‌ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന്‌ മനസ്സിലാവുന്നില്ലെന്നാണ്‌ അദ്ദേഹം പ്രതികരിച്ചത്‌.

തമിഴിലെ ഈ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നെന്ന പട്ടികയിലേക്ക്‌ 96 ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തിലും മികച്ച പ്രതികരണമാണ്‌ ചിത്രം നേടിയത്‌. ഇപ്പോഴും വിജയകരമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്‌.

മനോഹരമായ, ഹൃദയത്തില്‍ തൊടുന്ന ഒരു പ്രണയ ചിത്രം എന്നാണ്‌ സിനിമ കണ്ടിറങ്ങുന്നവര്‍ പറയുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക