Image

പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനം: ദീപശിഖാ പ്രയാണം നടത്തി

Published on 06 November, 2018
പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനം: ദീപശിഖാ പ്രയാണം നടത്തി

അബുദാബി: ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് മോറോന്‍ മാര്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ ബാവായുടെ പ്രഥമ യുഎഇ ശ്ലൈഹിക സന്ദര്‍ശന പരിപാടിയുടെ ഭാഗമായുള്ള ദീപശിഖാ പ്രയാണവും വിളംബര ജാഥയും അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ പള്ളിയില്‍ നടന്നു. 

വികാരി ഫാ. ജിജന്‍ ഏബ്രഹാം, ദുബായ് മോര്‍ ഇഗ്‌നാത്തിയോസ് കത്തീഡ്രല്‍ വികാരി ഫാ. എബിന്‍ ഏബ്രഹാം എന്നിവര്‍ ചേര്‍ന്നു ഫ്‌ലാഗ് ഓണ്‍ ചെയ്തു. യുഎഇയിലെ എല്ലാ ദേവാലയങ്ങളിലും സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് റാസല്‍ ഖൈമ ദേവാലയത്തില്‍ യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സോണല്‍ സെക്രട്ടറി ഫാ. പൗലോസ് കാളിയംവേലില്‍ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. 

നവംബര്‍ എഴു മുതല്‍ 11 വരെയാണ് ബാവായുടെ ശ്ലൈഹിക സന്ദര്‍ശനം. 

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക