Image

കുവൈറ്റില്‍ കനത്ത മഴ, വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും അവധി

Published on 06 November, 2018
കുവൈറ്റില്‍ കനത്ത മഴ, വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ക്കും അവധി

കുവൈറ്റ് സിറ്റി : കനത്ത മഴയെ തുടര്‍ന്നു വിവിധ മന്ത്രാലയങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. രാജ്യത്ത് പരക്കേ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ പോലീസ്, ഫയര്‍ഫോഴ്‌സ്, ദുരന്ത നിവാരണ സേന എന്നിവയ്ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇടിമിന്നലിനോടപ്പം പെയ്ത മഴ ഇന്ന് രാജ്യമാകെ ലഭിച്ചുവെന്നാണ് സൂചന. ഫഹാഹീല്‍, അഹമദി തുടങ്ങിയ ഭാഗങ്ങളില്‍ ശക്തമായ മഴ ലഭിക്കുന്നത്.

പല റോഡുകളിലും താഴ്‌ന പ്രദേശങ്ങളിലെ കെട്ടിടങ്ങളിലും വെള്ളം കയറി. വെള്ളക്കെട്ട് രൂപം കൊണ്ട സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങിയപ്പോള്‍ കിലോമീറ്ററുകള്‍ നീണ്ട ഗതാഗതക്കുരുക്കുണ്ടായി. വെള്ളം കയറിയ വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അതേസമയം, രണ്ടു ദിവസം കൂടി അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും ആവശ്യമായ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര ആവശ്യങ്ങള്‍ക്കായി 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക