Image

മലയാളം സൊസൈറ്റി സമ്മേളനം നവംബര്‍ 11ന് സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥി

ജോര്‍ജ് മണ്ണിക്കരോട്ട് Published on 07 November, 2018
മലയാളം സൊസൈറ്റി സമ്മേളനം നവംബര്‍ 11ന് സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥി
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റന്‍ ആസ്ഥാനമായി 'മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും' ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ നവംബര്‍ സമ്മേളനം ഈ മാസം 11ന് നടക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ സാഹിത്യകാരന്‍, ജേണലിസ്റ്റ്, സീരിയല്‍ നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനായ സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥിയായിരിക്കും. നോവല്‍, ചെറുകഥ, ലേഖനം എന്നീ വിഭാഗങ്ങളില്‍ 30 തോളം കൃതികള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, മലയാറ്റൂര്‍ അവാര്‍ഡ് മുതലായ പല പ്രസിദ്ധ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വളരെ പ്രസിദ്ധമായ പേരമരം എന്ന ചെറുകഥാസമാഹരത്തിന് അക്കാഡമി അവാര്‍ഡും ഖമറുന്നീസയുടെ കൂട്ടുകാരി എന്ന കൃതിയ്ക്ക് മലയാറ്റൂര്‍ അവാര്‍ഡും ലഭിച്ചു. വ്യത്യസ്ഥമായ അവതരണശൈലിയും കഥയിലുണ്ടാകുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകളും നാടകീയതയുമെല്ലാം അദ്ദേഹത്തെ വേറിട്ട ഒരു കഥാകൃത്താക്കി മാറ്റുന്നു.

1997 മുതല്‍ മലയാളം സൊസൈറ്റി ഹ്യൂസ്റ്റന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. എല്ലാ മാസത്തിന്റെയും രണ്ടാം ഞായറാഴ്ച നടത്തുന്ന സമ്മേളനത്തില്‍ സാഹിത്യ-സാംസ്‌ക്കാരിക വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തുന്നു. എഴുത്തുകാരും ഭാഷാസ്‌നേഹികളും പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഓരോരുത്തരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നിരൂപണങ്ങളും കൈമാറുന്നു. അമേരിക്കയില്‍ ഭാഷ എങ്ങനെ നിലനിര്‍ത്താമെന്നും വളര്‍ത്താമെന്നും ചിന്തിക്കുന്നു. നവംബര്‍ 11ന് സ്റ്റാഫോര്‍ഡിലെ കേരളാ കിച്ചണ്‍ ഹാളില്‍ നടത്തുന്ന സമ്മേളനത്തില്‍ സതീഷ്ബാബു പയ്യന്നൂര്‍ മാറുന്ന മലയാളം എന്ന വിഷയത്തെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും. ഹൂസ്റ്റനിലെ സാമൂഹ്യ-സാഹിത്യപ്രതിഭകള്‍ പങ്കെടുക്കും.

ഭാഷയിലുണ്ടാകാവുന്ന, ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നത് എഴുത്തുകാര്‍ക്കും ഭാഷാസ്‌നേഹികള്‍ക്കും ഏറെ പ്രയോജനപ്രദമായിരിക്കുമെന്ന് സതീഷ്ബാബു പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു.

മലയാളം സൊസൈറ്റി സമ്മേളനം നവംബര്‍ 11ന് സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥിമലയാളം സൊസൈറ്റി സമ്മേളനം നവംബര്‍ 11ന് സതീഷ്ബാബു പയ്യന്നൂര്‍ മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക