Image

കേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു

ഷോളി കുമ്പിളുവേലി Published on 09 November, 2018
കേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവകയിലെ മലയാളം സ്‌ക്കൂളിന്റെ 15-മത് വാര്‍ഷികവും, കേരളപ്പിറവി ദിനവും, നവംബര്‍ 4-ാം തീയതി ഞായറാഴ്ച സമുചിതമായി ആഘോഷിച്ചു.

എസ്.എം.സി.സി. രൂപതാ ഡയറക്ടര്‍ റവ.ഫാ.കുര്യന്‍ നെടിവില്‍ച്ചാലില്‍, ഏഷ്യാനെറ്റ് യു.എസ്.എ. ചീഫ് കൃഷ്ണ കിഷോര്‍, ഇടവക വികാരി, ഫാ.ജോസ് കണ്ടത്തിക്കുടി എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള സര്‍ക്കാരിന്റെ ലോക മലയാളദിനാഘോഷങ്ങളുടെ ഭാഗമായുള്ള ഭൂമി മലയാളം പ്രതിജ്ഞ എസ്.എം.സി.സി. പ്രസിഡന്റ് ജോസ് മലയില്‍ ചൊല്ലിക്കൊടുത്തു. മുഖ്യാതിഥി കൃഷ്ണകിഷോര്‍ കേരളപ്പിറവി സന്ദേശം നല്‍കി. വികാരി റവ.ഫാ. ജോസ് കണ്ടത്തിക്കുടി കുട്ടികളെ അരിയില്‍ ആദ്യാക്ഷരം എഴുതിച്ചു. ചടങ്ങില്‍ മലയാളം സ്‌ക്കൂള്‍ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു.

മലയാളം സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ മാര്‍ട്ടിന്‍ പെരുംപായിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു പ്രസംഗം നടത്തി. ലോക കേരള സഭാംഗം ജോസ് കാനാട്ട്, കൈക്കാരന്‍ ജോജോ ഒഴുകയില്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്.എം.സി.സി. പ്രസിഡന്റ് ജോസ് മലയില്‍ സ്വാഗതവും, മേരിക്കുട്ടി തെള്ളിയാങ്കല്‍ നന്ദിയും പറഞ്ഞു

എയ്ഞ്ചല്‍ കാത്തി, അനിറ്റ പാലക്കല്‍ എന്നിവര്‍ എം.സി.മാരായി ചടങ്ങുകള്‍ നിയന്ത്രിച്ചു. മലയാളം സ്‌ക്കൂളിലെ കുട്ടികളുടെ കലാപരിപാടികള്‍ ചടങ്ങളുടെ മോടി കൂട്ടി.


കേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചുകേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചുകേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചുകേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചുകേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചുകേരളപ്പിറവിദിനവും, മലയാളം സ്‌ക്കൂളിന്റെ വാര്‍ഷികവും ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക