Image

കെ.എം. ഷാജി എം.എല്‍.എ അയോഗ്യന്‍; വിധി എതിര്‍സ്ഥാനാര്‍ത്ഥി നികേഷ്‌ കുമാറിന്റെ പരാതിയില്‍

Published on 09 November, 2018
 കെ.എം. ഷാജി എം.എല്‍.എ അയോഗ്യന്‍; വിധി എതിര്‍സ്ഥാനാര്‍ത്ഥി നികേഷ്‌ കുമാറിന്റെ പരാതിയില്‍

കെ.എം ഷാജി എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി. എം.വി നികേഷ്‌ കുമാര്‍ നല്‍കിയ പരാതിയിലാണ്‌ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയിരിക്കുന്നത്‌. തിരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചാരണം നടത്തിയാണ്‌ കെ എം ഷാജി ജയിച്ചതെന്ന്‌ നികേഷ്‌ കുമാര്‍ നല്‍കിയ പരാതിയിലാണ്‌ കോടതി വിധി. പോസ്റ്റര്‍ പതിച്ചും വര്‍ഗീയ പ്രചാരണം നടത്തിയും കെ.എം ഷാജി ജയിച്ചതായിട്ടാണ്‌ നികേഷ്‌ കുമാര്‍ പരാതി നല്‍കിയിരുന്നത്‌.

ആറു വര്‍ഷത്തേക്കാണ്‌ അയോഗ്യത. കെ. എം ഷാജിക്ക്‌ പകരം രണ്ടാം സ്ഥാനത്ത്‌ എത്തിയ തന്നെ വിജയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌ കുമാറിന്റെ ആവശ്യം ഹൈക്കോടതി തള്ളി. അഴീക്കോട്‌ മണ്ഡലത്തിലെ മുസ്ലിം ലീഗ്‌ സ്ഥാനാര്‍ത്ഥിയായിട്ടാണ്‌ കെ. എം ഷാജി ജയിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക