Image

ന്യു ജെഴ്‌സിയില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

Published on 09 November, 2018
ന്യു ജെഴ്‌സിയില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു
ചെസ്റ്റര്‍, ന്യു ജെഴ്‌സി: ചെസ്റ്ററില്‍ കാറപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരുക്കേറ്റു.
ലിന്‍ഡനില്‍ താമസിക്കുന്ന സി. (ചെറിയല്‍) തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (തങ്കമ്മ) കൊച്ചുമകള്‍ സോഫിയ (4) എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന തോമസിനു ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് ബ്രണ്‍സ്വിക്ക് സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളണു തോമസും കുടുംബവും.

ഇന്നലെ ഉച്ചക്കു 3: 30-നാണ് അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ ചെസ്റ്ററില്‍ വച്ച് ഫര്‍ണ്‍സ് റോഡില്‍ നിന്നു റൂട്ട് 206-ലേക്ക് ഇട്‌ത്തോട്ടു തിരിയുമ്പോള്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ട്രാഫിക് ലൈറ്റ് ഇല്ലാത്ത ഇവിടെ അപകടം മിക്കപ്പോഴും ഉണ്ടാകുന്നു.

അടുത്ത വീടിന്റെ മുറ്റത്ത് ചെന്നാണു ട്രക് നിന്നത്.

ഇവരുടെ പുത്രി അറ്റീര്‍ണി ടിനി തോമസിന്റെ പുത്രിയാണു സോഫിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക