Image

അഭയാര്‍ത്ഥികളായി ഇന്ത്യാക്കാരും; നിലപാട് മാറ്റി ഭരണകൂടം (ബി ജോണ്‍ കുന്തറ)

Published on 09 November, 2018
 അഭയാര്‍ത്ഥികളായി ഇന്ത്യാക്കാരും; നിലപാട് മാറ്റി ഭരണകൂടം    (ബി ജോണ്‍ കുന്തറ)
അമേരിക്കയുടെ തെക്കനതിര്‍ത്തിയില്‍, തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പലേ അടവുകളുംകാട്ടി നല്ലൊരുകൂട്ടംജനത, അമേരിക്കന്‍ ബോര്‍ഡര്‍ കടക്കുന്നു അക്കൂടെ മറ്റനേകം രാജ്യങ്ങളില്‍ നിന്നും നിരവധി, ഹിസ്പാനിക് വേഷംകെട്ടി കൂടുന്നുണ്ടെന്ന വാര്‍ത്ത ഹോംലാന്‍ഡ് സെക്ക്യൂരിറ്റി സ്ഥിരീകരിച്ചിട്ടുള്ളതാണ്.ഇക്കൂടെ ഭാരതീയരും, പാകിസ്ഥാനികളും, ബംഗ്ലാദേശികളും എല്ലാമുണ്ട്.

പീഡിതര്‍ എന്നഭിനയിക്കുന്ന ഈ ഇന്‍ഡ്യാക്കാരുടെ അമേരിക്കയിലേക്ക്, മെക്‌സിക്കോ അഥവാ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ വഴിയുള്ള ഈ പാലായനം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഇതെല്ലാംഅപ്രധാന വാര്‍ത്തകളായിരുന്നു അടുത്തകാലംവരെ.

ആയിരത്തിനുമേല്‍ അഭയാത്രികളാണ് ഓരോ ദിനവും അതിര്‍ത്തിയില്‍ എത്തുന്നത്. സമയക്കുറവിനാല്‍ കോടതിക്ക് എല്ലാ കേസുകളും ഉടനടി വിസ്താരം നടത്തുവാന്‍ പറ്റാത്തൊരു സാഹചര്യമാണ് അതിര്‍ത്തിയില്‍ ഉള്ളത് അതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് വീണ്ടും ഹാജരാകുന്നതിന് ഒരു ദിനം നല്‍കി പുറത്തുവിടുകയാണ്പതിവ് അങ്ങനെ പുറത്തുവരുന്നവര്‍ നല്ലൊരു ശതമാനം മുങ്ങിക്കളയും.

.എന്നാല്‍, ഏതാനും ദിനങ്ങള്‍ക്കപ്പുറം ട്രംപ് ഗവണ്മെനന്റ്, അഭയാര്ത്ഥികകളെ അതിര്‍ത്തിയില്‍ തടയുന്നതിന് മിലിട്ടറിയെ ഉപയോഗിക്കും എന്ന നില വരുകയും, നേരത്തെ മാതിരി"കാച് ആന്‍ഡ് റിലീസ്"കോടതി ഒരുതിയതി നല്‍കി ആരേയും ബോര്‍ഡറിനു പുറത്തേക്കു വിടില്ല അവരെ ജയില്‍ പോലുള്ള കൂടാരങ്ങളില്‍ താമസിപ്പിക്കും അര്‍ഹതയില്ലാത്തവര്‍ക്ക് പ്രവേശനം നല്‍കില്ല എന്ന നിലപാടായിരിക്കുംഇനിമുതല്‍ എന്ന വാര്‍ത്ത ഈഅഭയാര്‍ത്തി വേഷം കേട്ടിയിരിക്കുന്നവരെ ചൊടിപ്പിച്ചിരിക്കുന്നു .

ആദ്യമേ കേട്ടപ്പോള്‍ ഒരു തമാശ എന്നാണു കരുതിയത് എന്നാല്‍ വാര്‍ത്തകള്‍ വരുന്നു അഭയാത്രികള്‍ വക്കീലമ്മാരെ നിയമിച്ചു അമേരിക്കന്‍ ഗവണ്മെ ന്‍റ്റിനുംട്രംപിനും എതിരായി അന്യായ ഹര്‍ജി നല്‍കുന്നു.
ഇവരുടെ വാദമുഖം, അമേരിക്കന്‍ ഭരണഘടന,നിയമങ്ങള്‍ അവര്‍ക്കും ബാധകം അഞ്ചാം അമെന്‍ഡ്‌മെന്‍റ്റ് പറയുന്നു, "no person… shall be compelled in any criminal case to be a witness against himself, nor be deprived of life, libetry, or propetry, without due process of l-aw."

ഇവരെ സഹായിക്കുന്നതിന് ഏതാനും ഏഷ്യന്‍ അഭിഭാഷികരും രംഗത്തുണ്ട്. ഇന്ത്യക്കാര്‍ പറയുന്നത് അവരെ ബിജെപി ഭരണം പീഡിപ്പിക്കുന്നു. ഭാരതത്തില്‍ അവരുടെ ജീവനു സുരക്ഷയില്ല. ആയതിനാല്‍ പണം മുടക്കി പലേ രാജ്യങ്ങള്‍ വഴി മെക്‌സിക്കോയില്‍ എത്തിയിരിക്കുന്നു അവര്‍ കടന്നു വന്ന രാജ്യങ്ങളിലൊന്നും ഇവര്‍ രക്ഷകണ്ടില്ല എന്നു കരുതാം അതോ അമേരിക്ക മാത്രമേയുള്ളു ആരേയും പീഡിപ്പിക്കാത്ത രാജ്യം? ഇവിടുള്ള പലരും ഈ രാജ്യം വര്ഗ്ഗിവിവേചനത്തിന്‍റ്റെ താവളമെന്നു വിളിച്ചുകൂവുന്നത് ഇവരാരും കേള്‍ക്കുന്നില്ലേ?

ഈ ഹര്‍ജി തീര്‍ച്ചയായും, ട്രംപ് ഭരണത്തെ വെറുക്കുന്ന ഒരു കേന്ദ്രആഭ്യന്തര കോടതി ജഡ്ജിന്‍റ്റെ മുന്നിലെത്തും അയാള്‍ ഇവരുടെ പരാതി അംഗീകരിച്ചു ഉത്തരവിടും ഉടന്‍തന്നെ ആതീരുമാനം പരമോന്നത കോടതിയിലെത്തും അവിടെ കീഴ്‌ക്കോടത്തി തീരുമാനം റദ്ദുചെയ്യപ്പെടും. ഇതുപോലുള്ള ട്രംപിനെ വെല്ലുവിളിച്ചുള്ള പലേ കേസുകളും അടുത്തകാലങ്ങളില്‍ കണ്ടു ഒന്നുംതന്നെ വിജയിച്ചില്ല.

ഇവരില്‍ ഭൂരിഭാഗവും ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസയില്‍ മെക്‌സിക്കോയിലും മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും എത്തും. അവിടേയും ഇവര്‍ക്ക് ഇടനിലക്കാരുണ്ട് ഇവര്‍ ഈ വിനോദ യാത്രക്കാരെ അഭയാര്‍ത്തി വേഷം കെട്ടിച്ചു എന്തു ചെയ്യണം ഇമ്മിഗ്രേഷന്‍ ഓഫീസറിന്‍റ്റെ മുന്നില്‍ എന്തു പറയണം എന്നതിനെല്ലാം കോച്ചിങ് കൊടുത്താണ് ഇവരെ അതിര്‍ത്തിയില്‍ എത്തിക്കുന്നത്.

അമേരിക്കയുടെ ഭരണഘടന ലോകത്തിന്‍റ്റെ മുഴുവന്‍ കോണ്‍സ്റ്റിറ്റുഷന്‍ ആയിമാറിയിരിക്കുന്നോ? ഏതു രാജ്യ പൗരനും എവിടെനിന്നും എന്തെകിലുമൊക്കെ കാരണം പറഞ്ഞു അമേരിക്കയെ കോടതി കയറ്റുവാന്‍ പറ്റുമോ? അതോ അമേരിക്കയുടെ ചുമതലയാണോ ഈലോകത്തു കഷ്ടത അനുഭവിക്കുന്ന എല്ലാ ജനതയേയും സ്വീകരിച്ചു സംരക്ഷിക്കുക എന്നത്?ഇപ്പോള്‍ അമേരിക്ക, കോടിക്കണക്കിനു ഡോളറുകളാണ് ഓരോ ദിനവും തെക്കനതിര്‍ത്തയില്‍ ചെലവിടുന്നത് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക