Image

എംഎല്‍എമാരായ അഡ്വ. പിടി. തോമസും വി.ടി. ബല്‍റാമും 18ന് മെല്‍ബണില്‍ പ്രസംഗിക്കുന്നു

Published on 09 November, 2018
എംഎല്‍എമാരായ അഡ്വ. പിടി. തോമസും വി.ടി. ബല്‍റാമും 18ന് മെല്‍ബണില്‍ പ്രസംഗിക്കുന്നു

മെല്‍ബണ്‍: ഒഐസിസിയുടെ ക്ഷണപ്രകാരം ഓസ്‌ട്രേലിയായില്‍ അഡ്വ പിടി. തോമസ് എംഎല്‍എയും വി.ടി.ബല്‍റാം എംഎല്‍എയും മെല്‍ബണില്‍ പ്രസംഗിക്കും. ഒഐസിസി ഒരുക്കുന്ന നെഹ്‌റു ജയന്തിയില്‍ പങ്കെടുക്കുവാനാണ് ഇരുവരും എത്തുന്നത്. ഓസ്‌ടേലിയായിലെ മറ്റു സംസ്ഥാനങ്ങളിലും ഓ.ഐ.സി.സി.യുടെ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മെല്‍ബണിലെ ഗ്രീന്‍സ് ബറോ സെര്‍ബിയന്‍ ഓര്‍ത്ത് സോക്‌സ് ഹാളില്‍ നവംബര്‍ 18 വൈകീട്ട് 6ന് ആഘോഷങ്ങള്‍ തുടങ്ങും. 

കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ അഡ്വ. പിടി. തോമസ് ദീര്‍ഘനാളായി തൊടുപുഴ, ഇടുക്കി എംഎല്‍എയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ തൃക്കാക്കരയെ പ്രതിനിധാനം ചെയ്യുന്നു. തൃത്താലയുടെ എംഎല്‍എയും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ഹരമായി മാറിയ വി.ടി.ബല്‍റാം മികച്ചൊരു പ്രാസംഗീകനും വാഗ്മിയുമാണ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0432 583 746 , 0406 655 225 , 0401955965. 


റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക