Image

ആരുടെ ആചാരങ്ങളെയാണ്‌ ഇവര്‍ സംരക്ഷിക്കാന്‍ പോകുന്നത്‌; രഥയാത്രക്കെതിരേ ജസ്റ്റിസ്‌ കെമാല്‍ പാഷ

Published on 09 November, 2018
ആരുടെ ആചാരങ്ങളെയാണ്‌ ഇവര്‍ സംരക്ഷിക്കാന്‍ പോകുന്നത്‌; രഥയാത്രക്കെതിരേ ജസ്റ്റിസ്‌ കെമാല്‍ പാഷ

പാലക്കാട്‌: ആചാര സംരക്ഷണത്തിന്റെ പേരില്‍ എന്‍.ഡി.എ നടത്തുന്ന വിശ്വാസ സംരക്ഷണ രഥയാത്രയും യു.ഡി.എഫിന്റെ ജാഥയും സുപ്രീംകോടതി വിധിയോടുള്ള വെല്ലുവിളിയാണെന്ന്‌ ജസ്റ്റിസ്‌ കെമാല്‍ പാഷ.

ആചാരങ്ങളെ രക്ഷിക്കാനാണ്‌ രഥയാത്ര നടത്തുന്നത്‌ എന്നാണ്‌ അവര്‍ പറയുന്നത്‌. എന്നാല്‍, ഇങ്ങനെ ആചാരങ്ങളൊന്നുമില്ലെന്നും ആചാരങ്ങള്‍ ശരിയല്ലെന്നും ജാഥ നടത്തുന്നവര്‍ക്ക്‌ അറിയാം.

എങ്കിലും വിശ്വാസത്തിനെതിരെ സുപ്രീകോടതി എന്തോ പറഞ്ഞുവെന്നും പ്രചരിപ്പിച്ചാണ്‌ ഇവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്‌. ഇത്‌ സുപ്രീംകോടതി വിധിയുടെ ലംഘനം തന്നെയാണ്‌- കെമാല്‍ പാഷ പറഞ്ഞു.

ആരുടെ ആചാരങ്ങളെയാണ്‌ ഇവര്‍ സംരക്ഷിക്കാന്‍ പോകുന്നതെന്നും ആരുടെ വിശ്വാസത്തെയാണ്‌ ഇവര്‍ രക്ഷിക്കുന്നതെന്നും കെമാല്‍ പാഷ ചോദിച്ചു. എം വി രാഘവന്‍ അനുസ്‌മരണ പരപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയുകയായിരുന്നു കെമാല്‍ പാഷ.

അതേസമയം, ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പൊലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായ രൂപത്തില്‍ മുന്നേറുകയാണെന്ന്‌ ബി.ജെ.പി നേതാവ്‌ എ.എന്‍. രാധാകൃഷ്‌ണന്‍ രഥയാത്രക്കിടെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക