Image

കാറപകടത്തില്‍ മരിച്ച മുത്തശിയുടെയും കൊച്ചുമകളുടെയും പൊതുദര്‍ശനം തിങ്കള്‍; സംസ്‌കാരം ചൊവ്വ

Published on 09 November, 2018
കാറപകടത്തില്‍ മരിച്ച മുത്തശിയുടെയും കൊച്ചുമകളുടെയും പൊതുദര്‍ശനം തിങ്കള്‍; സംസ്‌കാരം ചൊവ്വ
ന്യു ജെഴ്‌സി: ചെസ്റ്ററില്‍ കാറപകടത്തില്‍ മരിച്ച മറിയാമ്മ തോമസിന്റെയും (തങ്കമ്മ- 73) മകളുടെ പുത്രി സോഫിയയയുടെയും (5)പൊതുദര്‍ശനം നവംബര്‍ 12 തിങ്കളാഴ്ച വൈകിട്ട് 4 മുതല്‍ 7 വരെസെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍. (423 ഡനാംസ് കോര്‍ണര്‍ റോഡ്, ഈസ്റ്റ് ബ്രണ്‍സ്വിക്ക്, ന്യു ജെഴ്‌സി)

സംസ്‌കാര ശുശ്രൂഷ നവംബര്‍ 13 ചൊവ്വാഴ്ച രാവിലെ 10 മണി: വില്യം എല്‍. ലെബര്‍ ഫ്യൂണറല്‍ഹോം (15 ഫര്‍ണസ് റോഡ്, ചെസ്റ്റര്‍, ന്യു ജെഴ്‌സി-07930 (908-879-3090.

അപകടത്തില്‍ പരുക്കേറ്റ സി. തോമസ് ഗുരുതര നില തരണം ചെയ്തു എന്നാണറിയുന്നത്.വെണ്മണി ചേരിയില്‍ കുടുംബാംഗമാണു തോമസ്. എരുമേലി കിഴക്കെപ്പള്ളില്‍ (പൂതിയോട്ട്) കുടുംബാംഗമാണു മറിയാമ്മ തോമസ്. അവര്‍ക്ക് 5 സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.

ഈസ്റ്റ് ബ്രണ്‍സ്വിക്ക് സെന്റ് സ്റ്റീഫന്‍ മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളണു തോമസും കുടുംബവും.
ലിന്‍ഡനില്‍ ആണ് താമസിക്കുന്നത്. കാറോടിച്ചിരുന്നത് തോമസായിരുന്നു

വ്യാഴാഴ്ചഉച്ചക്കു 3: 30-നാണ് അപകടം. ഇവര്‍ സഞ്ചരിച്ച നിസാന്‍ പാത്ത്ഫൈന്‍ഡര്‍ ചെസ്റ്ററില്‍ വച്ച് ഫര്‍ണസ് റോഡില്‍ നിന്നു റൂട്ട് 206-ലേക്ക് ഇടത്തോട്ടു തിരിയുമ്പോള്‍ ട്രക്ക് വന്നിടിക്കുകയായിരുന്നു. ട്രാഫിക് ലൈറ്റ് ഇല്ലാത്ത ഇവിടെ അപകടം മിക്കപ്പോഴും ഉണ്ടാകുന്നു.ഈ സംഭവം കൂടി ആയപ്പോള്‍ ഇവിടെ സുരക്ഷാ സംവിധാനം ഒരുക്കണമെന്ന ആവശ്യവുമായി സ്ഥലവാസികള്‍ സംഘടിച്ചിട്ടുണ്ട്.

അടുത്ത വീടിന്റെ മുറ്റത്ത് ചെന്നാണു ട്രക്ക് നിന്നത്.
ഇവരുടെ പുത്രി അറ്റോര്‍ണി ടിനി തോമസിന്റെ പുത്രിയാണു സോഫിയ
മറ്റു മക്കള്‍: മിനി, ജിബി

see
കാറപകടത്തില്‍ മരിച്ച മുത്തശിയുടെയും കൊച്ചുമകളുടെയും പൊതുദര്‍ശനം തിങ്കള്‍; സംസ്‌കാരം ചൊവ്വ കാറപകടത്തില്‍ മരിച്ച മുത്തശിയുടെയും കൊച്ചുമകളുടെയും പൊതുദര്‍ശനം തിങ്കള്‍; സംസ്‌കാരം ചൊവ്വ
Join WhatsApp News
വിദ്യാധരൻ 2018-11-09 23:30:40
കണ്ണുനീർത്തുള്ളി ( വി. സി . ബാലകൃഷ്ണപ്പണിക്കർ )

കടൽപ്പുറത്തെപ്പൊടിമണ്ണടിച്ചു-
കൂട്ടുന്നു; തട്ടികളയുന്നിതൊപ്പം 
സനാതനം മാരുതനീശ്വരന്റെ 
സർഗ്ഗക്രമം കണ്ടുകുറിയ്ക്കായാമോ ?

കാറ്റ് കടൽക്കരയിലെ മണൽപ്പരപ്പിനെ അടിച്ചുകൂട്ടി ഉടൻ തട്ടിപരത്തുന്നതിൽ, വെറും സൃഷ്‌ടി സംഹാരമല്ലാതെ മറ്റൊരു ഉദ്ദേശവും കാണുന്നില്ല .   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക