Image

കേരളത്തെ രക്ഷിയ്ക്കാന്‍ അറിയപ്പെടാത്ത കാര്യങ്ങള്‍- ഡോ.ഏ.കെ.ബി.പിള്ള

Published on 10 November, 2018
കേരളത്തെ രക്ഷിയ്ക്കാന്‍ അറിയപ്പെടാത്ത കാര്യങ്ങള്‍- ഡോ.ഏ.കെ.ബി.പിള്ള
അടുത്ത കാലത്തുതന്നെ ഉണ്ടാകാന്‍ പോകുന്ന പ്രകൃതിക്ഷോഭങ്ങളെ ചെറുത്തുനില്‍ക്കാന്‍ ശക്തിയുള്ളതാവണം വീടുകള്‍ ഉള്‍പ്പെടെയുള്ള, കേരളത്തിന്റെ പുനഃനിര്‍മ്മാണ സംവിധാനങ്ങള്‍ എന്ന്, പ്രകൃതിശാസ്ത്രത്തിലും ദാര്‍ശനിക സാഹിത്യത്തിലും(ഇംഗ്ലീഷ്)പ്രാഗത്ഭ്യം നേടിയിട്ടുള്ള മാനവ വികാസ ശാസ്ത്രജ്ഞനായ ഡോ.ഏ.കെ.ബി.പിള്ള പ്രസ്താവിക്കുന്നു. ഉപരിയായി, അദ്ദേഹം കേരളത്തിന്റെ എല്ലാ കാര്യങ്ങളിലും, 1972 മുതലുള്ള 56 ഗവേഷണപഠനങ്ങള്‍കൊണ്ട്, പ്രാഗത്ഭ്യം നേടിയിട്ടുണ്ട്.
അടുത്ത മുപ്പതുകൊല്ലങ്ങള്‍ക്കകം , അനുദിനം കൂടി വരുന്ന ഉഷ്ണതാപം(Global warming) കൊണ്ട് കടല്‍ വെള്ളം മൂന്നു മുതല്‍ ആറടി വരെ കൂടുമെന്ന്, ലോകശാസ്ത്രജ്ഞന്മാര്‍ പ്രവചിക്കുന്നു. കടലേറ്റം കൊണ്ട്, ദക്ഷിണസമുദ്രത്തിലെ പല ദ്വീപുകളും അപ്രത്യക്ഷമായി കഴിഞ്ഞു. തായ്‌ലണ്ട്, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളില്‍ കടല്‍വെള്ളം കയറി കഴിഞ്ഞു. അമേരിക്കയില്‍ ഇപ്പോള്‍ ഉണ്ടായി കൊണ്ടിരിക്കുന്നതുപോലെ, കേരളത്തില്‍ ആന്തരികമായ കൊടുംകാറ്റും മഴയുംകൂടും.

കേരളത്തില്‍ അടുത്ത കാലത്തുണ്ടായ പ്രളയത്തെപറ്റി, 1995 മുതല്‍, കോട്ടയം, എം.ജി.യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും, മറ്റു പല സമ്മേളനങ്ങളിലും, ഡോ.ഏ.കെ. ബാലകൃഷ്ണപിള്ള മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പ്രകൃതിയുടെ പുനഃനിര്‍മ്മാണത്തിന്റെ ആവശ്യം, അദ്ദേഹം തുടര്‍ച്ചയായി പ്രസ്താവിച്ചിട്ടുള്ളത്, ഹിന്ദു, ഇന്‍ഡ്യന്‍ എക്‌സ്പ്രക്‌സ്, മലയാള മനോരമ, മാതൃഭൂമി തുടങ്ങിയ പത്രങ്ങളില്‍ പതിവായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എങ്കിലും, ഇതു സംബന്ധിച്ച് യാതൊരു പ്രവര്‍ത്തനവും കേരളത്തിലുണ്ടായിട്ടില്ല.

അടുത്ത മുപ്പതുകൊല്ലങ്ങള്‍ക്കകം, കുട്ടനാട് ഉള്‍പ്പെടെ, കേരളത്തിന്റെ തീരദേശങ്ങള്‍ വെള്ളത്തിനടിയില്‍ ആകാന്‍ സാധ്യതയുണ്ട് എന്നാല്‍, പ്രകൃതിയ്ക്ക് അനുസൃതവും വിദഗ്ധവുമായ നിര്‍മ്മാണ പരിപാടികള്‍കൊണ്ട്, കടലേറ്റത്തെ വളരെയേറെ തടയാന്‍ കഴിയും. ഈ കാര്യങ്ങള്‍ സംബന്ധിച്ച്, ഡോ.ഏ.കെ.ബി.യും സഹകാരികളും, കേരളത്തിലേയും കേന്ദ്രത്തിലേയും ഗവണ്‍മെന്റുമായും, യുനെസ്‌കോ(UNESCO) ആയും സമ്പര്‍ക്കപ്പെട്ടു വരുന്നു.

കേരളത്തെ രക്ഷിയ്ക്കാന്‍ അറിയപ്പെടാത്ത കാര്യങ്ങള്‍- ഡോ.ഏ.കെ.ബി.പിള്ള
Join WhatsApp News
ബാലൻ 2018-11-11 02:17:03
ഇതെല്ലാം  എത്രയോ  കേട്ടിരിക്കുന്നു . ലക്ഷം  ജനങ്ങൾ  പറഞ്ഞിരിക്കുന്നു .  ഏതൊരു  അഞ്ചാം  ക്ലാസ്  കുഞ്ഞിനും  അറിയുന്ന  വിവരങ്ങൾ  വലിയ  യുറേക്കാ , കണ്ടു  പിടുത്തമായി  പലവട്ടം  പബ്ലിഷ്  ചെത്  കണ്ടതാണ് .  ചുമ്മാ  ബ്ലാ ബ്ലാ പറഞ്ഞു  സമയം  മേനക്കെടുത്തല്ല .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക