Image

കാലിഫോര്‍ണിയായില്‍ കാട്ടുതീ ആളിപടരുന്നു മരണം ഒമ്പതായി- കാറിലിരുന്ന് അഞ്ച് പേര്‍ വെന്തു മരിച്ചു

പി പി ചെറിയാന്‍ Published on 10 November, 2018
കാലിഫോര്‍ണിയായില്‍ കാട്ടുതീ ആളിപടരുന്നു മരണം ഒമ്പതായി- കാറിലിരുന്ന് അഞ്ച് പേര്‍ വെന്തു മരിച്ചു
കാലിഫോര്‍ണിയ (പാരഡൈസ്): നോര്‍ത്തേണ്‍ കാലിഫോര്‍ണിയായില്‍ ആളിപടരുന്ന കാട്ടു തീയ്യില്‍ നിന്നും രക്ഷപ്പെടാനാകാതെ ബട്ട് കൗണ്ടി പാരഡൈസ് ടൗണില്‍ വാഹനത്തില്‍ ഇരുന്നിരുന്ന അഞ്ച് പേര്‍ വെന്തു മരിച്ചതായി ബട്ട് കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം ഒമ്പതായി.

70000 ഏക്കറില്‍ പടര്‍ന്ന് പിടിച്ച തീനാളങ്ങളില്‍ പാരഡൈസ് ടൗണാകെ കത്തിയമര്‍ന്നു. വ്യാഴാഴ്ചയായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് വാഹനങ്ങളില്‍ അകപ്പെട്ട മൃതശരീരങ്ങള്‍ കണ്ടെടുത്തത്. രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. 15000 ത്തോളം കെട്ടിടങ്ങള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 27000ത്തിലധികം കുടുംബങ്ങള മാറ്റി പാര്‍പ്പിച്ചു. പാരഡൈസ് നഗരവും കടന്ന് ഡയിറനെവെഡ് ഫുട്ട്ഹില്‍സിലേക്കും തീ വ്യാപിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയായില്‍ ഇതുവരെ ഉണ്ടായിട്ടുള്ള അഗ്നിബാധയില്‍ ഏറ്റവും ശക്തിയേറിയ നാലാമത്തെതാണ് ക്യാമ്പ് ഫയര്‍.

ഹൈവെ 70 ഫെതര്‍ റിവര്‍ കാനിയനില്‍ നിന്നാണ് തീ ആളിപടരാന്‍ ആരംഭിച്ചത്.

ആയിരക്കണക്കിന് ഫയര്‍ ഫൈറ്റേഴ്‌സും, പതിനെട്ടോളം ഹെലികോപ്റ്ററും, 303 ഫയര്‍ എഞ്ചിനും കൂടാതെ നിരവധി വളണ്ടിര്‍മാര്‍ തീ അണക്കുന്നതിനുളള ശ്രമം തുടരുകയാണ്. ഇതിനിടയില്‍ 3 അഗ്നിശമന സേനാംഗങ്ങള്‍ക്കും പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. അഗ്നി സഞ്ചരിക്കുന്ന പാതയില്‍ നിന്നും ഒഴിഞ്ഞിരിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
കാലിഫോര്‍ണിയായില്‍ കാട്ടുതീ ആളിപടരുന്നു മരണം ഒമ്പതായി- കാറിലിരുന്ന് അഞ്ച് പേര്‍ വെന്തു മരിച്ചുകാലിഫോര്‍ണിയായില്‍ കാട്ടുതീ ആളിപടരുന്നു മരണം ഒമ്പതായി- കാറിലിരുന്ന് അഞ്ച് പേര്‍ വെന്തു മരിച്ചുകാലിഫോര്‍ണിയായില്‍ കാട്ടുതീ ആളിപടരുന്നു മരണം ഒമ്പതായി- കാറിലിരുന്ന് അഞ്ച് പേര്‍ വെന്തു മരിച്ചുകാലിഫോര്‍ണിയായില്‍ കാട്ടുതീ ആളിപടരുന്നു മരണം ഒമ്പതായി- കാറിലിരുന്ന് അഞ്ച് പേര്‍ വെന്തു മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക