Image

ചര്‍ച്ച് ബസ്സപകടം- പതിമൂന്ന് പേര്‍ മരിച്ച കേസ്സില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 10 November, 2018
ചര്‍ച്ച് ബസ്സപകടം- പതിമൂന്ന് പേര്‍ മരിച്ച കേസ്സില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്
സൗത്ത് ടെക്‌സസ്സ്: സീനിയര്‍ റിട്രീറ്റില്‍ പങ്കെടുത്ത് മിനി ബസ്സില്‍ തിരിച്ചുവരുന്നതിനിടയില്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ്സിലെ 13 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പിക്കപ്പ് ഡ്രൈവര്‍ ജാക്ക് ഡില്ലന്‍ യംഗിനെ 55 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് യുവാള്‍ഡ് കൗണ്ടി ഡിസ്ട്രിക്ക് ജഡ്ജി കാമില ഡുബോഡ് നവംബര്‍ 9 വെള്ളിയാഴ്ച വിധിച്ചു. 2017 മാര്‍ച്ചിലായിരുന്നു സംഭവം.

ഡോക്ടര്‍മാര്‍ കുറിച്ചുകൊടുത്ത മയക്കുമരുന്ന് അമിതമായി കഴിക്കുകയും, മദ്യപിക്കുകയും ചെയ്ത് ഓടിച്ച വാഹനം നിയന്ത്രണം വിട്ട് മിനി ബസ്സില്‍ ഇടിക്കുകയായിരുന്നു. സാന്‍ അന്റോണിയാക്ക് സമീപമായിരു്‌നു അപകടം.

ന്യൂ ബ്രോണ്‍റഫല്‍സ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിലെ സീനിയര്‍ അംഗങ്ങളായിരുന്നു മരിച്ചവര്‍.

മയക്ക് മരുന്ന് കുറിച്ചു കൊടുത്ത ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വന്ന പാകപ്പിഴയാണ് മരുന്ന് അമിതമായി ഉപയോഗിക്കാന്‍ കാരണമെന്നും. അതുകൊണ്ട് ശിക്ഷ കുറച്ചുകൊടുക്കണമെന്നും ഡിഫന്‍സ് അറ്റോര്‍ണി വാദിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല.

ബാല്യത്തില്‍ പീഡനത്തിനിരയായ യങ്ങിന്റെ മാനസിക നില തകരാറിലായിരുന്നു എന്ന വാദവും അംഗീകരിച്ചില്ല.

270 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതി ചെയ്തതെന്നും, പതിമൂന്ന് മനുഷ്യ ജീവനുകളാണ് നഷ്ടമായതെന്നും കോടതി ചൂണ്ടിക്കാട്ടി.
ചര്‍ച്ച് ബസ്സപകടം- പതിമൂന്ന് പേര്‍ മരിച്ച കേസ്സില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്ചര്‍ച്ച് ബസ്സപകടം- പതിമൂന്ന് പേര്‍ മരിച്ച കേസ്സില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്ചര്‍ച്ച് ബസ്സപകടം- പതിമൂന്ന് പേര്‍ മരിച്ച കേസ്സില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് 55 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക