Image

പ്രളയം മൂലം തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി

Published on 10 November, 2018
പ്രളയം മൂലം തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി


തിരുവനന്തപുരം: പ്രളയത്തില്‍ പൂര്‍ണമായി തകര്‍ന്നതും തീരെ വാസയോഗ്യമല്ലാതായതുമായ വീടുകളുടെ പുനര്‍നിര്‍മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ്‌ ധനസഹായം ലഭ്യമാക്കുന്നത്‌.

സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ആദ്യഗഡു നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം 6,537 കുടുംബങ്ങള്‍ ആദ്യഗഡുവിന്‌ അപേക്ഷിച്ചിട്ടുണ്ട്‌. ഇവരില്‍ 1,656 പേര്‍ക്ക്‌ ആദ്യഗഡു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

മലയോരമേഖലയില്‍ 95,100 രൂപയും സമതലപ്രദേശത്ത്‌ 1,01,900 രൂപയുമാണ്‌ ആദ്യഗഡുവായി നല്‍കുന്നത്‌. നാലു ലക്ഷം രൂപയില്‍ ബാക്കിയുള്ള തുക രണ്ടു ഗഡുക്കളായി നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക