Image

അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമായി ഡല്‍ഹി

Published on 10 November, 2018
അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമായി  ഡല്‍ഹി
ന്യൂഡല്‍ഹി : അന്തരീക്ഷ വായു ഏറ്റവും മോശമായ ലോകനഗരമായി ഡല്‍ഹി. ലോകനഗരങ്ങളുടെ വായു നിലവാരം നിരീക്ഷിക്കുന്ന 'എയര്‍വിഷ്വല്‍' എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ടാണിത്‌. ഇന്നലെ സ്ഥിതി അല്‍പം മെച്ചപ്പെട്ടു. അതോടെ, ഇന്നലെ എയര്‍ വിഷ്വലിന്റെ പട്ടികയിലും ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കു നില മെച്ചപ്പെടുത്തി.

ധാക്ക, ലഹോര്‍ നഗരങ്ങളാണ്‌ ഇന്നലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. വ്യാഴാഴ്‌ച രാവിലെ 4.30നു നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക(എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്‌ എക്യുഐ) 980 ആയപ്പോഴാണ്‌ ഏറ്റവും മോശം വായു എന്ന നിലയിലെത്തിയത്‌.

പൊതുവെ വായു ഏറ്റവും മോശമായ ബെയ്‌ജിങ്‌ നഗരത്തെക്കാള്‍ 10 മടങ്ങ്‌ അധികം. ചില മേഖലകളില്‍ എക്യുഐ ആയിരത്തിനു മുകളിലെത്തി. 050 എക്യുഐ ആണു സുരക്ഷിത നിലവാരം.

നിയന്ത്രണമെല്ലാം കാറ്റില്‍ പറത്തി ദീപാവലിക്കു ഡല്‍ഹി നിവാസികള്‍ പൊട്ടിച്ചത്‌ 50 ലക്ഷം കിലോ പടക്കമാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക