Image

നടി ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) അന്തരിച്ചു

Published on 10 November, 2018
നടി  ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) അന്തരിച്ചു
ചെന്നൈ: മുതിര്‍ന്ന നടി  ലക്ഷ്മി കൃഷ്ണമൂര്‍ത്തി (90) അന്തരിച്ചു.

കോഴിക്കോട് ആകാശവാണിയില്‍ അനൗണ്‍സറും ആര്‍ട്ടിസ്റ്റുമായിരുന്നു. മലയാളത്തിലെ ആദ്യ ന്യൂസ് റീഡറായിരുന്നു. 1986 ല്‍ പുറത്തിറങ്ങിയ പഞ്ചാഗ്നിയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ഈ പുഴയും കടന്ന്, തൂവല്‍ക്കൊട്ടാരം, ഉദ്യാനപാലകന്‍, പിറവി, വാസ്തുഹാര, നാലുകെട്ട്, കളിയൂഞ്ഞാല്‍, വിസ്മയം, പട്ടാഭിഷേകം, പൊന്തന്‍മാട, സാഗരം സാക്ഷി, വിഷ്ണു, അനന്തഭദ്രം, വിസ്മയത്തുമ്പത്ത്, മല്ലുസിംഗ്, സന്തോഷ് ശിവന്റെ ബിഫോര്‍ ദ റെയിന്‍സ്, മണിരത്നം ചിത്രം കന്നത്തില്‍ മുത്തമിട്ടാല്‍, കന്നട ചിത്രം സംസ്‌കാര തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.

മധുമോഹന്റെ സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഇരുപതോളം ചിത്രങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക