Image

പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജര്‍മനിയിലെ അഗസ്റ്റിനിയന്‍ സന്യാസിനി സമൂഹം; കോട്ടയത്ത് ഒന്നരയേക്കര്‍ സ്ഥലം സര്‍ക്കാരിന് സംഭാവന ചെയ്തു

Published on 10 November, 2018
പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജര്‍മനിയിലെ അഗസ്റ്റിനിയന്‍ സന്യാസിനി സമൂഹം; കോട്ടയത്ത് ഒന്നരയേക്കര്‍ സ്ഥലം സര്‍ക്കാരിന് സംഭാവന ചെയ്തു

കൊളോണ്‍: മഹാപ്രളയത്തില്‍ നിന്നും മുക്തി നേടുന്ന കേരളത്തിന് കൈത്താങ്ങായി ജര്‍മനിയിലെ അഗസ്റ്റീനിയന്‍ സന്യാസിനി സമൂഹം മാതൃകയായി. കത്തോലിക്കാ സഭയിലെ ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സന്യാസിനി സമൂഹം കോട്ടയം ജില്ലയിലെ വടവാതൂര്‍ മഠത്തിന് സമീപമുള്ള ഒന്നരയേക്കര്‍ വസ്തു സര്‍ക്കാരിന് സംഭാവന ചെയ്തു. സഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്റെ രേഖകളും മറ്റും കൈമാറ്റം ചെയ്യാന്‍ സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലും മലയാളിയുമായ സിസ്റ്റര്‍ പ്രേമ പാക്കുമല അനുമതി നല്‍കിയിരുന്നു. 

അഗസ്റ്റീനിയന്‍ സമൂഹത്തിന്റെ കേരളത്തിലെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ കുസുമം പതാരംചിറ, റീജണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മോനിക്ക പെരുന്പള്ളില്‍, റീജണല്‍ ട്രഷറാര്‍ സിസ്റ്റര്‍ സെലിന്‍ കിഴക്കെവെളിയില്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെത്തിയാണ് പ്രമാണങ്ങള്‍ കൈമാറിയത്.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സഭയുടെ മേലധികാരിയായ സിസ്റ്റര്‍ പ്രേമ പാ?ക്കുമലയുടെ നിര്‍ദ്ദേശപ്രകാരം സമൂഹത്തിന്റെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു നടത്തിയിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ക്ക് സഹായം എത്തിച്ചതിനു പുറമെ 
അഡുവശേരിയിലെ കോണ്‍വെന്റിന്റെ മേനേട്ടത്തില്‍ കന്യാസ്ത്രീകള്‍ ക്യാന്പുകളും സ്ഥാപിച്ചു സഹായം എത്തിച്ചിരുന്നു.

1838 ല്‍ കൊളോണ്‍ ആസ്ഥാനമായി സ്ഥാപിച്ച സന്യാസിനി സമൂഹത്തില്‍ നിരവധി മലയാളി കന്യസ്ത്രീകളും ആഗോളതലത്തില്‍ ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. ആശുപത്രികള്‍, നഴ്‌സിംഗ് സ്‌കൂളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, വൃദ്ധസദനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഒട്ടനവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. കുമളിയിലെ അണക്കരയിലെ സ്‌കൂള്‍ കേരളത്തില്‍ തന്നെ പേരുകേട്ടതാണ്. 

140 വര്‍ഷം പഴക്കുള്ള ജര്‍മനിയിലെ പ്രശസ്തമായ കൊളോണിലെ അഗസ്റ്റീനറിന്‍ ആശുപത്രിയില്‍ 1960 മുതല്‍ നിരവധി മലയാളികള്‍ ജോലി ചെയ്തവരില്‍ ഇപ്പോള്‍ മിക്കവരും പെന്‍ഷന്‍ ജീവിതത്തിലാണെങ്കിലും പിന്നീടെത്തിയവര്‍ ഇപ്പോഴും ജോലി ചെയ്തു വരുന്നു. 2014 ലാണ് സിസ്റ്റര്‍ പ്രേമ പാക്കുമല സുപ്പീരിയര്‍ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്. 

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക