Image

ജര്‍മനിയില്‍ വിദേശിവിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു

Published on 10 November, 2018
ജര്‍മനിയില്‍ വിദേശിവിരുദ്ധ വികാരം ശക്തി പ്രാപിക്കുന്നു


ബര്‍ലിന്‍: വിദേശികളോടുള്ള വിരോധം ജര്‍മനിയിലെ സ്വദേശികള്‍ക്കിടയില്‍ ശക്തി പ്രാപിക്കുന്നതായി പഠന റിപ്പോര്‍ട്ട്. വിദേശികളോടു മുന്‍വിധികള്‍ വച്ചു പുലര്‍ത്തുന്ന രീതി വര്‍ധിച്ചുവരുന്നതായാണ് വ്യക്തമാകുന്നത്.

രാജ്യത്തെ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യങ്ങളുടെയും പ്രയോജനം വിദേശികള്‍ അനധികൃതമായി സ്വന്തമാക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് കിഴക്കന്‍ സ്‌റ്റേറ്റുകളില്‍ 47 ശതമാനം പേരും. 

ജര്‍മനിക്കാരില്‍ ആറു ശതമാനം പേര്‍ക്ക് ശക്തമായ തീവ്ര വലതുപക്ഷ ആഭിമുഖ്യമുണ്ടെന്നും സര്‍വേയില്‍ വ്യക്തമാകുന്നു. ഒലിവര്‍ ഡെക്കര്‍, എല്‍മര്‍ ബ്രാലര്‍ എന്നിവര്‍ ചേര്‍ന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.

നാലു വര്‍ഷം മുന്‍പ് ലീപ്‌സീഗ് യൂണിവേഴ്‌സിറ്റി നടത്തിയ സര്‍വേയില്‍, വലതുപക്ഷ ആഭിമുഖ്യമുള്ളവര്‍ ഇതിലും കുറവായിരുന്നു. എന്നാല്‍, 2002ല്‍ നടത്തിയ സര്‍വേയില്‍ 9.7 ശതമാനവുമായിരുന്നു.

ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഭരണശക്ഷികളെയും പ്രതിപക്ഷത്തെയും ഒക്കെ ഞെട്ടിച്ചുകൊണ്ട് കുടിയേറ്റ വിരുദ്ധ പാര്‍ട്ടി എഎഫ് ഡി നേടിയ വോട്ടുകളും അതിന്റെ ശതമാനവും വിദേശി വിരുദ്ധ വികാരം വര്‍ദ്ധിയ്ക്കുന്നതായി സാക്ഷപ്പെടുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക