Image

പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ യുഎഇ യില്‍

Published on 10 November, 2018
പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ബാവ യുഎഇ യില്‍

ദുബായ്: ആകമാന സുറിയാനി സഭയുടെ പരമ മേലധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കിസ് ഹൃസ്വ സന്ദര്‍ശനത്തിനായി യുഎ ഇ യില്‍ എത്തി . ബുധനാഴ്ച വൈകിട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കും സംഘത്തിനും ഊഷ്മള സ്വീകരണം നല്‍കി .

മലങ്കരയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ, ഇടവക മെത്രാപ്പോലീത്ത ഐസക് മാര്‍ ഒസ്ത്താത്തിയോസ് ,കുര്യാക്കോസ് മാര്‍ സേവേറിയോസ് ,മേഖല സെക്രട്ടറി കാളിയംവേലില്‍ പൗലോസ് കോര്‍ എപ്പിസ്‌കോപ്പ ,ഫാ. അരുണ്‍ സി എബ്രഹാം ,ഫാ. ജിബിന്‍ എബ്രഹാം ,ഫാ. സിജു എബ്രഹാം ,ഫാ. എല്‍ദോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു

നവംബര്‍ ഒന്പതിന് ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ ഷാര്‍ജ സെന്റ് മേരീസ് സുനോറോ കത്തീഡ്രല്‍ പള്ളിയില്‍ രാവിലെ 7.30 ന് പ്രഭാത നമസ്‌കാരവും തുടര്‍ന്നു വിശുദ്ധ കുര്‍ബാനയും നടക്കും. ഉച്ചയ്ക്ക് ഒന്നിന് ഷാര്‍ജ സെന്റ് മേരിസ് ക്‌നാനായ യാക്കോബായ പള്ളിയില്‍ സ്വീകരണം നല്‍കും. 5 ന് ദുബായ് സെന്റ് മേരീസ് സിറിയന്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് സിറിയന്‍ സമൂഹത്തെ പരിശുദ്ധ ബാവ അഭിസംബോധന ചെയ്തു സംസാരിക്കും.

10 ന് (ശനി) വൈകുന്നേരം 4 ന് ദുബായ് മോര്‍ ഇഗ്‌നാത്തിയോസ് കത്തീഡ്രല്‍ പള്ളിയില്‍ സ്വീകരണം. തുടര്‍ന്ന് 7 ന് പരിശുദ്ധ പിതാവിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥന നടക്കും. 

11 ന് (ഞായര്‍) വൈകുന്നേരം 8.30 തിന് സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക