Image

ശബരിമല വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തന്റേടമുണ്ടെങ്കില്‍ പിണറായി തടയട്ടെ: എം.ടി രമേശ്

Published on 10 November, 2018
ശബരിമല വാഹനങ്ങള്‍ക്ക് പോലീസ് പാസ് എടുക്കില്ല, തന്റേടമുണ്ടെങ്കില്‍ പിണറായി തടയട്ടെ: എം.ടി രമേശ്

കോഴിക്കോട്: ശബരിമല ദര്‍ശനത്തിന് പോകുന്നവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പാസ് വാങ്ങണമെന്ന നിര്‍ദ്ദേശം ബിജെപി ലംഘിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇത്തരം ജനാധിപത്യ വിരുദ്ധമായ ഉത്തരവുകള്‍ പാലിക്കേണ്ട ബാധ്യത ജനങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.  ശബരിമല സംരക്ഷണ രഥയാത്രയില്‍ സംസാരിക്കുകയായിരുന്നു എം ടി രമേശ്. 

മണ്ഡല മാസ പൂജകള്‍ക്കായി നടതുറക്കുമ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങള്‍ പാസില്ലാതെ ശബരിമലയിലെത്തും. തടുക്കാന്‍ തന്റേടമുണ്ടെങ്കില്‍ പിണറായി വിജയന്‍ തടയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കേട്ടുകേഴ്‌വിയില്ലാത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പിണറായി വിജയന്‍ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ ചെറുക്കേണ്ടത് എല്ലാ വിശ്വാസികളുടേയും കടമയാണ്. ഈ ധര്‍മ്മയുദ്ധത്തില്‍ വിശ്വാസികള്‍ക്ക് എല്ലാ പിന്തുണയും ബിജെപി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക