Image

നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു - രഘുറാം രാജന്‍

Published on 10 November, 2018
നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടുവലിച്ചു - രഘുറാം രാജന്‍

വാഷിങ്ടണ്‍: നോട്ട് നിരോധനവും ജി.എസ്.ടിയും ഇന്ത്യയുടെ കഴിഞ്ഞ രണ്ടു വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചയെ പിന്നോട്ടു വലിച്ചെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ ഏഴ് ശതമാനം വളര്‍ച്ചാ നിരക്ക് അപര്യാപ്തമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. 

2012 മുതല്‍ 2016 വരെ നിരോധനവും ജിഎസ്ടിയും നടപ്പാക്കുന്നതിന് മുന്‍പ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മികച്ച രീതിയിലായിരുന്നുവെന്ന് രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ബെര്‍ക്ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാല പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക