Image

ബിജെപി നേതാവ്‌ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍

Published on 11 November, 2018
 ബിജെപി നേതാവ്‌ ജനാര്‍ദന റെഡ്ഡി അറസ്റ്റില്‍
മുന്‍ ബിജെപി മന്ത്രിയും ഖനി വ്യവസായിയുമായ ജനാര്‍ദന റെഡ്ഡിയെ കേന്ദ്ര ക്രൈം ബ്രാഞ്ച്‌ സംഘം അറസ്റ്റ്‌ ചെയ്‌തു. മണിചെയിന്‍ കമ്പനി കോടികളുടെ തട്ടിപ്പു നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനായി ഇന്നലെയാണ്‌ ജനാര്‍ദന റെഡ്ഡി ക്രൈം ബ്രാഞ്ചിനു മുന്‍പില്‍ ഹാജരായത്‌.

കേന്ദ്ര ക്രൈം ബ്രാഞ്ച്‌ ഓഫിസില്‍ ഇന്നു പുലര്‍ച്ചെ രണ്ടര വരെ ഇദേഹത്തെ ചോദ്യം ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഈ മുറിയില്‍ തന്നെയാണ്‌ ജനാര്‍ദന റെഡ്ഡി ഉറങ്ങിയതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇന്നു രാവിലെ തുടര്‍ന്ന്‌ ചോദ്യം ചെയ്യലില്‍ കൃത്യമായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ അറസ്റ്റ്‌. .

നേരത്തെ, കേസ്‌ രാഷ്ട്രീയ ഗൂഢാലോചനയാണെന്നുള്ള ആരോപണം തള്ളി ജനാര്‍ദന റെഡ്ഡി വിഡിയോ സന്ദേശം ഇറക്കിയിരുന്നു. താന്‍ ഒളിവിലല്ല. ഈ നഗരത്തില്‍ത്തന്നെയുണ്ട്‌. താന്‍ ഒരു കുറ്റവും ചെയ്‌തിട്ടില്ല.

തന്റെ പേരിലുള്ള ആരോപണം തെളിയിക്കാനുള്ള ഒരു തെളിവുകളും പൊലീസിന്റെ പക്കലില്ല. എഫ്‌ഐആറില്‍ പോലും തന്റെ പേരില്ല. അവര്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക