Image

അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ആഘോഷമായി

Published on 11 November, 2018
അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ആഘോഷമായി

ദേവികുളം : മഹാരാജാസ്‌കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യ വിവാഹിതയായി. വട്ടവട കോവിലൂരിലെ ഊര്‍ക്കാട്‌ കുര്യാക്കോസ്‌ ഏലിയാസ്‌ മെമോറിയല്‍ ഹൈസ്‌കൂളില്‍ പകല്‍ 11.30നാണ്‌ വിവാഹം നടന്നത്‌. കോവിലൂര്‍ സ്വദേശി മധുസൂദനനാണ്‌ കൗസല്യയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്‌.

വൈദ്യുത മന്ത്രി എം.എം മണി അടക്കമുള്ളവര്‍ വിവാഹത്തിനെത്തി. അഭിമന്യു കൊല്ലപ്പെടുന്നതിന്‌ മുമ്പ്‌ നിശ്ചയിച്ചതാണ്‌ കൗസല്യയുടെ വിവാഹം.

സഹോദരന്‍ പരിജിത്താണ്‌ വിവാഹ കാര്യങ്ങളെല്ലാംനോക്കിയത്‌. സി.പി.എമ്മാണ്‌ വിവാഹ ചെലവുകളെല്ലാം വഹിക്കുന്നത്‌.


അഭിമന്യുവിന്റെ സ്വപ്‌നമായിരുന്ന സഹോദരിയുടെ വിവാഹം പാര്‍ടിയുടെയും പ്രദേശവാസികളുടെയുമെല്ലാം പിന്തുണയിലും നേതൃത്വത്തിലുമാണ്‌ ആഘോഷത്തോടെ നടന്നത്‌.


സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദന്‍ മാസ്റ്റര്‍ വരനായ മധുസൂദനന്‌ വധുവിനെ അണിയിക്കുന്നതിനുള്ള താലി എടുത്തു നല്‍കി.

അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഐ എം നേതൃത്വത്തില്‍ കൊട്ടക്കൊമ്പൂരില്‍ പണി കഴിപ്പിക്കുന്ന വീടിന്റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക