Image

വീണ്ടും ശക്തിമാന്‍; ടിവിയിലല്ല, സിനിമയില്‍

Published on 11 November, 2018
വീണ്ടും ശക്തിമാന്‍; ടിവിയിലല്ല, സിനിമയില്‍
ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത്‌ വന്‍ ചലനം സൃഷ്ടിച്ച സൂപ്പര്‍ ശക്തിമാന്‍ വീണ്ടും വരുന്നു. കുട്ടികളെ രക്ഷിക്കാന്‍ ശക്തിമാന്‍ ഇത്തവണ വരുന്നത്‌ ടെലിവിഷനിലല്ല; ബിഗ്‌ സ്‌ക്രീനിലാണെന്ന്‌ മാത്രം. ശക്തിമാനായി തിളങ്ങിയ താരം മുകേഷ്‌ ഖന്ന തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌.

പുതിയ കാലത്തിനൊത്ത്‌ മാറ്റം വരുത്തിയാണ്‌ ശക്തിമാനെ അവതരിപ്പിക്കുകയെന്ന്‌ വിനോദ്‌ ഖന്ന പറഞ്ഞു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാകും സിനിമ. പരമ്പര അവസാനിച്ചിട്ടും ആളുകള്‍ ഇപ്പോഴും ശക്തിമാന്റെ രണ്ടാം വരവിനെ കുറിച്ച്‌ അന്വേഷിക്കാറുണ്ട്‌.

അതേസമയം മറ്റൊരു വ്യക്തിയെ ശക്തിമാനായി കാണാനും പ്രേക്ഷകര്‍ക്ക്‌ കഴിയില്ല. അതിനാല്‍ത്തന്നെ ശക്തിമാനോടൊപ്പം മറ്റൊരു കഥാപാത്രത്തെയും ചേര്‍ത്തായിരിക്കും സിനിമ അവതരിപ്പിക്കുക.

സ്‌കൂളുകളിലും മറ്റും പരിപാടിക്കായി പോകുമ്പോള്‍ ഇന്നും കുട്ടികള്‍ പണ്ടത്തെ ശക്തിമാനെക്കുറിച്ചും അതിലെ കഥകളെക്കുറിച്ചും പങ്കുവയ്‌ക്കാറുണ്ട്‌- ഖന്ന പറഞ്ഞു. ബോളിവുഡിലും പരമ്പരകളിലും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചെങ്കിലും മുകേഷ്‌ ഖന്ന ഇപ്പോഴും ശക്തിമാന്റെ പേരില്‍ത്തന്നെയാണ്‌ താരലോകത്ത്‌ അറിയപ്പെടുന്നത്‌. 

1997 മുതല്‍ 2005 വരെ 520 എപ്പിസോഡ്‌ ശക്തിമാന്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‌തിരുന്നു. പിന്നീട്‌ അനിമേഷന്‍ രൂപത്തിലും ശക്തിമാന്‍ കുട്ടിപ്രേക്ഷകര്‍ക്കുമുന്നില്‍ എത്തി. ഇതും വന്‍ തരംഗമായി. സൂപ്പര്‍മാനും സ്‌പൈഡര്‍മാനുംപോലെ തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ബാല്യത്തിന്റെ സൂപ്പര്‍ ഹീറോയായിരുന്നു ശക്തിമാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക