Image

ആദ്യം പോലീസ്, പിന്നെ പ്രോസിക്യൂഷന്‍, ഇപ്പോള്‍ കോടതിയും: ലവ്‌ലി വര്‍ഗീസ് തുടരുകയാണ് പോരാട്ടയാത്ര

അനില്‍ പെണ്ണുക്കര Published on 11 November, 2018
ആദ്യം പോലീസ്, പിന്നെ പ്രോസിക്യൂഷന്‍, ഇപ്പോള്‍ കോടതിയും: ലവ്‌ലി വര്‍ഗീസ് തുടരുകയാണ് പോരാട്ടയാത്ര
'അമേരിക്കന്‍ നീതിന്യായ വ്യവസ്ഥക്ക് മുന്നില്‍ സാക്ഷികളും തെളിവുകളും ഒന്നുമല്ലാതായ കേസാണ് പ്രവീണ്‍ വധക്കേസ്. 'എന്റെ മകന്റെ മരണവും അതിനുത്തരവാദിയായവന്റെ ശിക്ഷയും ഇന്ന് അമേരിക്കയുടെ കണ്ണുകളില്‍ തെറ്റായി മാറിയിരിക്കുന്നു. പ്രവീണിന് നീതി കിട്ടുമെന്ന ഞങ്ങളുടെ പ്രതീക്ഷ ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലൗലി വര്‍ഗീസ് എന്ന അമ്മയുടെ കണ്ണീരിന്റെ കറ പുരണ്ട വാക്കുകളാണിവ.

അഞ്ചുവര്‍ഷത്തോളമുള്ള ലൗലിയുടെ പ്രയത്‌നം ചിലരുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ കൊണ്ട് കളങ്കപ്പെട്ടു

മകന്റെ കൊലപാതകിയെ കോടതിയുടെ പ്രതിക്കൂട്ടില്‍ എത്തിക്കാന്‍ കഴിഞ്ഞ ലൗലി വര്‍ഗീസിന്, പക്ഷെ പ്രതിഅര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക് ചില മുടന്തന്‍ ന്യായങ്ങള്‍ കൊണ്ട് നിഷ്പ്രയാസം പ്രതിയായ ബത്തൂണിനെസ്വതന്ത്രനാക്കി.

തനിക്കെതിരെ ഒന്നും ചെയ്യാനാവില്ലെന്ന ഭാവത്തില്‍ ഒരു ചെറു പുഞ്ചിരിയോടെയാണ് ബത്തൂണ്‍ കോടതി മുറിയില്‍ നിന്നും ഇറങ്ങിപ്പോയത്. അന്ന്നിസ്സഹായരായി നോക്കി നിലക്കാനേ ലൗലിവര്‍ഗീസിനും കുടുംബത്തിനുംകുടുംബത്തിനും കഴിഞ്ഞുള്ളു.

വിധിക്കെതിരേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇല്ലിനോയി സുപ്രീംകോടതി തുടര്‍ നടപടികള്‍ നിഷേധിച്ചതാണ് ഇപ്പോഴത്തെസംഭവവികാസം.

സത്യത്തിന്റെയും നീതിയുടെയും ഒരു നുറുങ്ങുവെട്ടം എവിടെയോ ഇപ്പോഴും ബാക്കിയുണ്ടെന്ന പ്രതീക്ഷ. എന്നാല്‍ അവിടെയും നീച ശക്തികള്‍ വിളയാട്ടം തുടങ്ങിക്കഴിഞ്ഞു. പ്രവീണ്‍ വധക്കേസിനെ സത്യത്തിന്റെ വഴിയിലൂടെ സുപ്രീം കോടതി നയിക്കുമെന്നുള്ള പ്രതീക്ഷ ഒന്നുകൊണ്ടുമാത്രമാണ് കഴിഞ്ഞ കുറെ ദിവസങ്ങള്‍ ലൗലി വര്‍ഗീസും കുടുംബവുംതള്ളിനീക്കിയത്.

എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തല്ലികെടുത്തിക്കൊണ്ട് അറ്റോണി ജനറല്‍ ഓഫീസ് രംഗത്തെത്തി. പ്രോസിക്യൂട്ടര്‍റോബിന്‍സണ്‍ സമര്‍പ്പിച്ച ഹര്‍ജി അവര്‍ എതിര്‍ക്കുകയാണു ചെയ്തത്.

എ ജിഓഫിസ് ഇപ്പോഴെടുത്ത തീരുമാനവും ലൗലിയോടുള്ള അവരുടെ മനോഭാവവും സന്ദേഹമുണര്‍ത്തുന്നു.

എ.ജിഓഫീസിന്റെ നീക്കങ്ങള്‍ തെറ്റാണെന്നു മനസിലാക്കിയ സ്റ്റേറ്റ് അസംബ്ലിവുമണ്‍ലിന്‍ഡ ചാപ്പ എ ജിഓഫീസുമായി സംസാരിക്കാന്‍ അവസരം ഉണ്ടാക്കി.പ്രോസിക്യൂഷന്‍ ടീമിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ സംതൃപ്തരാണെന്നും റോബിന്‍സണിന് പകരം മറ്റൊരു പ്രോസിക്യൂട്ടറെയും തങ്ങള്‍ക്ക് ആവശ്യമില്ലെന്നും ലവ്ലിവര്‍ഗീസ് എ ജിഓഫീസുമായുള്ള ഫോണ്‍ കോളില്‍ വിശദമാക്കി. കൂടാതെ റോബിന്‍സണിനെപോലെ ഈ കേസിനെക്കുറിച്ച് മനസിലാക്കിയ മറ്റൊരു അറ്റോര്‍ണിയുംഇല്ല എന്നും ഈ കേസിന്റെ നടപടിക്രമങ്ങളില്‍ എ ജിഓഫീസ് ഇടപെടരുതെന്നും ലൗലി വി വര്‍ഗീസ്അഭ്യര്‍ഥിച്ചു.

എന്നാല്‍ ഈ വാക്കുകള്‍ശ്രമങ്ങള്‍ എല്ലാം തന്നെ വ്യര്‍ഥമായെന്ന്പറയാം, തൊട്ടടുത്ത ദിവസം തന്നെ റോബിന്‍സണിനെ തേടി എ ജിഓഫീസില്‍ നിന്നും ഫോണ്‍ കോള്‍ വന്നു. റോബിന്‍സണിന്റെ ഹര്‍ജി എതിര്‍ക്കാനുള്ള നീക്കങ്ങള്‍ ഉടനടി നടത്തുമെന്നുള്ള മുന്നറിയിപ്പായിരുന്നു ആ ഫോണ്‍ കോള്‍. തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കാനും ഹര്‍ജി സമര്‍പ്പിച്ചതിന്റെ കാരണവും സാഹചര്യവും വ്യക്തമാക്കികൊടുക്കാനും എ ജിഓഫീസുമായി ഒരു മീറ്റിംഗ്സംഘടിപ്പിക്കാന്‍ റോബിന്‍സണ്‍ തീരുമാനിക്കുകയായിരുന്നു.

പലരുടെയും തെറ്റായ ഇടപെടല്‍ നടന്നിട്ടുണ്ടെന്നത് പകല്‍ പോലെ സത്യവും. എ ജി ഓഫിസുമായി റോബിന്‍സണ്‍ നടത്തിയ കൂടിക്കാഴ്ചയില്‍ സുപ്രീംകോടതിയിലെ ഹര്‍ജി എതിര്‍ക്കുന്നില്ലെന്നും എന്നാല്‍ ആ ഹര്‍ജി കോടതി അംഗീകരിച്ചാല്‍ ഉറപ്പായും നടപടി എടുക്കുമെന്നും എ ജിഓഫീസ് പറഞ്ഞു. മാത്രവുമല്ല ഹര്‍ജി അംഗീകരിച്ചാല്‍ ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്കിന് വേണ്ടി വക്കീലിനെ ഏര്‍പ്പെടുത്തുമെന്നും എ ജിഓഫീസ് വ്യക്തമാക്കി.

പ്രവീണിന്റെ കാര്യത്തില്‍ ലൗലി വര്‍ഗീസിനെക്കാള്‍അധികാരത്തോടെയും അവകാശത്തോടെയും എ ജിഓഫീസ് തീരുമാനമെടുക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്ന ചോദ്യം ഉയരുകയാണിപ്പോള്‍. ആപത്തു നേരിട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്ന ഇത്തരം സ്ഥാപനങ്ങള്‍ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ പതനത്തെയാണ് സൂചിപ്പിക്കുന്നത്.

പക്ഷെ അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും മുറുകെ പിടിക്കുന്ന ലൗലി വര്‍ഗീസ് തന്റെ ഉദ്യമത്തില്‍ നിന്നും പിന്നോട്ടില്ല .

പ്രവീണ്‍ വധക്കേസില്‍ നാളിതുവരെ ഉണ്ടായ ജനശ്രദ്ധ വീണ്ടും ഈ കേസില്‍ ശക്തമായി ഉണ്ടാവുകയും തനിക്ക് നീതി കിട്ടുമെന്നും വിശ്വസിക്കുകയുമാണ് ഈ അമ്മ. ഈ സമയത്ത് വാക്കുകൊണ്ടും, മനസുകൊണ്ടും സാന്നിധ്യം കൊണ്ടും ഒപ്പം കൂടുവാനും നമുക്ക് കഴിയണം. വീണ്ടും മീഡിയയുടെ ശ്രദ്ധയിലൂടെ ഈ പ്രതിഷേധ സ്വരങ്ങള്‍ എത്തണം. അതിനായി നമുക്ക് ഒത്തു കൂടാം .

അതേ സമയം ഇന്ന് (ഞായര്‍) പ്രവീണ്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്താനിരുന യോഗം മാറ്റി. പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണിത്
ആദ്യം പോലീസ്, പിന്നെ പ്രോസിക്യൂഷന്‍, ഇപ്പോള്‍ കോടതിയും: ലവ്‌ലി വര്‍ഗീസ് തുടരുകയാണ് പോരാട്ടയാത്ര
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക