Image

കോമാളി സമരമാണ് ശബരിമലയുടെ പേരില്‍ അരങ്ങേറുന്നതെന്ന് എഴുത്തുകാരന്‍ ആനന്ദ്

Published on 11 November, 2018
കോമാളി സമരമാണ് ശബരിമലയുടെ പേരില്‍ അരങ്ങേറുന്നതെന്ന് എഴുത്തുകാരന്‍ ആനന്ദ്
ഇരിങ്ങാലക്കുട: സ്ത്രീകളെ ഉപയോഗിച്ചുള്ള കോമാളി സമരമാണ് ശബരിമലയുടെ പേരില്‍ അരങ്ങേറുന്നതെന്ന് എഴുത്തുകാരന്‍ ആനന്ദ്. സ്വാര്‍ഥതാല്‍പര്യക്കാരായ ചില രാഷ്ട്രീയക്കാരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി അടിമപ്പണി ചെയ്യേണ്ടതുണ്ടോയെന്നും പ്രകടനങ്ങള്‍ക്ക് അണിനിരക്കേണ്ടതുണ്ടോയെന്നും സ്ത്രീകള്‍ ചിന്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇരിങ്ങാലക്കുടയിലെ മൂന്ന് തലമുറകളില്‍പെട്ട അറുപത് എഴുത്തുകാരുടെ കഥകള്‍ ഉള്‍പ്പെടുത്തി സംഗമസാഹിതി പ്രസിദ്ധീകരിക്കുന്ന 'കഥാസംഗമ'ത്തിന്റെ പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ മുന്നില്‍ കേരളത്തെ പ്രതിഷ്ഠിച്ച ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷവേളയിലാണ് കേരളത്തെ തിരിച്ചുനടത്തുന്ന സമരങ്ങള്‍ അരങ്ങേറുന്നത്. 
Join WhatsApp News
കോമാളികൾ 2018-11-11 19:28:15
വിഡ്ഢികൾക്ക് ബുദ്ധി പറഞ്ഞുകൊടുക്കൂ ആനന്ദ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക