Image

ബാഗില്‍ പാമ്പ്; പാലക്കാട് സ്വദേശിയുടെ വിമാന യാത്ര മുടങ്ങി

Published on 11 November, 2018
ബാഗില്‍ പാമ്പ്; പാലക്കാട് സ്വദേശിയുടെ വിമാന യാത്ര മുടങ്ങി
നെടുമ്പാശേരി: പാമ്പ് വില്ലനായപ്പോള്‍ അബുദാബിയിലേക്ക് പോകാനെത്തിയയാളുടെ യാത്ര മുടങ്ങി. പാലക്കാട് സ്വദേശി സുനിലിന്റ യാത്രയാണ് മുടങ്ങിയത്. ലീവ് കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഹാന്‍ഡ് ബാഗേജില്‍ പച്ച കൂര്‍ക്കയും ഏത്തപ്പഴവും ഭാര്യ എടുത്തു വച്ചിരുന്നു. ഇത് സുനില്‍ ശ്രദ്ധിച്ചില്ല. പരിശോധനയ്ക്കായി ബാഗേജ് തുറക്കാന്‍ സി.ഐ.എസ്.എഫുകാര്‍ നിര്‍ദേശിച്ചപ്പോള്‍ ബാഗില്‍ നിന്നും ഒരു ചെറിയ പാമ്പ് ചാടുകയായിരുന്നു.

അനധികൃതമായി പാമ്പിനെ കടത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് പച്ച കൂര്‍ക്കയിലെ മണ്ണിനൊപ്പമുണ്ടായിരുന്ന പാമ്പാണെന്ന് മനസിലായത്. സുനിലിനെതിരെ മറ്റേതെങ്കിലും കേസുകളുണ്ടോയെന്ന് പരിശോധിച്ചായിരിക്കും പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കുക. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക