Image

എന്താണീ റീത്തുകളും സ്വായാധികാരസഭകളും? (ചാക്കോ കളരിക്കല്‍)

Published on 11 November, 2018
എന്താണീ റീത്തുകളും സ്വായാധികാരസഭകളും? (ചാക്കോ കളരിക്കല്‍)
സഭ, റീത്ത് എന്നീസംജ്ഞകള്‍ നാംസാധാരണയായി കേള്‍ക്കാറുണ്ട്. അവകള്‍ക്ക് വ്യത്യസ്തമായ അര്‍ത്ഥങ്ങളാണുള്ളത്. സാധാരണ ഒരുവിശ്വാസിക്ക് സഭയെന്നാല്‍ എന്താണ്, റീത്തെന്നാല്‍ എന്താണ്എന്ന് സ്പഷ്ടമായിമനസ്സിലാകുക ദുഷ്കരമാണ്. റോമന്‍ കത്തോലിക്കസഭ എന്നുപറയുമ്പോള്‍ നാംമനസ്സിലാക്കുന്നത് ആഗോളകത്തോലിക്കസഭ എന്നാണ്. അതില്‍ ആര്‍ക്കും സംശയമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ സീറോമലബാര്‍ സഭ, സീറോമലബാര്‍ റീത്ത്എന്നിപ്രകാരമുള്ള വ്യത്യാസപ്പെട്ടപ്രയോഗങ്ങളെ വേര്‍തിരിച്ചുമനസ്സിലാക്കുക പ്രയാസമാണ്. സഭയുംറീത്തും രണ്ടാണെന്ന് പൗരസ്ത്യസഭകളുടെ കാനോനകളില്‍ വ്യക്തമാക്കുന്നുണ്ട്. കാനോന 27: "നിയമാനുസൃതം ഒരുഹയരാര്‍ക്കിയാല്‍ കൂട്ടിയോജിക്കപ്പെട്ടതും സ്വയാധികാരമുള്ളതെന്ന ്പ്രത്യക്ഷമായോപരോക്ഷമായോ സഭയുടെപരമാധികാരത്താല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ െ്രെകസ്തവവിശ്വാസികളുടെഒരുസമൂഹത്തെ ഈ നിയമസംഹിതയില്‍ "സ്വായാധികാര (ൗെശ ശൗൃശ)െ സഭ" എന്നുവിളിക്കുന്നു."അപ്പോള്‍ ഒരുസ്വയാധികാരസഭവിശ്വാസികളുടെകൂട്ടമായിരിക്കണം, നിയമാനുസൃതമായഹയരാര്‍ക്കിയാല്‍ ഒന്നിപ്പിക്കപ്പെട്ടതായിരിക്കണം, കൂടാതെകത്തോലിക്കസഭയുടെ പരമാധികാരത്താല്‍ സ്വായാധികാരസഭയായിഅംഗീകരിക്കപ്പെട്ടതുമായിരിക്കണം. വ്യക്തികള്‍ക്ക്‌സഭകളാകാന്‍ സാദ്ധ്യമല്ല. വളരെക്കാലത്തേക്ക് സ്വായാധികാരസഭകളെ വേര്‍തിരിച്ചുകൊണ്ടിര ുന്നത്അവയുടെ ആരാധനക്രമത്തെഅടിസ്ഥാനപ്പെടുത്തിമാത്രമായിരുന്നു.

എന്താണീ റീത്തുകള്‍? കാനോന: 28: §1. "ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം ഇവയിലൂടെരൂപീകൃതമായിട്ടുള്ളതും ജനപദങ്ങളുടെചരിത്രപരമായ സാഹചര്യ ങ്ങളാലും സംസ്കാരത്താലും വ്യതിരിക്തമാക്കപ്പെട്ടിട്ടുള്ളതും ഓരോസ്വയാധികാരസഭയും തങ്ങളുടേതായരീതിയില്‍ വിശ്വാസംജീവിച്ചുകൊണ്ട് വ്വെളിവാക്കുന്നതുമായ പൈതൃകമാണ് റീത്ത്" എന്നാണ ്പൗരസ്ത്യസഭകളുടെ കാനോനകളില്‍ കാണുന്നത്. അപ്പോള്‍ റീത്തെന്ന് നാംപറയുമ്പോള്‍ അതൊരു പൈതൃകത്തെയാണ ്ദ്വനിപ്പിക്കുന്നത്. പലഘടകങ്ങള്‍ ചേര്‍ന്നാണ ്ഒരുപൈതൃകംരൂപംകൊള്ളുന്നത്. പൈതൃകത്തിലെഒരുഘടകം മറ്റുഘടകങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണെന്ന് കരുതുന്നത്ശരിയല്ല. സമപൂരകങ്ങളാണ്ഓരോഘടകങ്ങളും. ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം എന്നിവ പലസഭകള്‍ക്കും പൊതുഘടകമാകാം. എന്നാല്‍ ഓരോജനപദത്തിനും വ്യത്യസ്തസംസ്കാരവും, സഭാപാരമ്പര്യങ്ങളും ചരിത്രവുമെല്ലാമുണ്ട്. അതുപോലുള്ള ഘടകങ്ങള്‍ മറ്റ്ജനതകളില്‍നിന്നും ഒരുപ്രത്യേകപൈതൃകത്തെ വേര്‍തിരിക്കുന്നു.
അപ്പോസ്തലന്മാര്‍ യേശുസന്ദേശത്തെ റോമാസാമ്രാജ്യത്തിലെപ്രധാനപ്പെട്ട സാംസ്കാരികകേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുവന്നപ്പോള്‍ ആ സന്ദേശത്തിലെ പ്രധാനഘടകങ്ങള്‍ അതത്സംസ്കാരങ്ങളില്‍ അലിഞ്ഞുചേരുകയു ംഅവിടത്തെജനങ്ങളുടെ ആചാരങ്ങളിലുംഅനുഷ്ഠാനങ്ങളിലും വേഷഭൂഷകളിലും ഭാഷകളിലുംകൂടി പ്രത്യക്ഷമാകുകയുംചെയ്തു.

കത്തോലിക്കസഭയില്‍ ഒരേവിശ്വാസപൈത്രുകമാണെങ്കിലും വൈവിധ്യമാര്‍ന്നരീതിയില്‍ വിവിധസഭകള്‍വഴി അത്ആവിഷ്ക്കരിക്കപ്പെടുന്നു. ആദ്യനൂറ്റാണ്ടിലെ വേദപ്രചാരണം റോമാസാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നറോമാ (ഇറ്റലി), കോണ്‍സ്റ്റാന്‍റ്റിനോപ്പിള്‍ (ടര്‍ക്കി), അന്ത്യോഖ്യ (സിറിയ), അലക്‌സാണ്ഡ്രിയ (ഈജിപ്റ്റ്), ജെറുശലേം (പാലസ്‌റ്റൈന്‍) എന്നീഭൂപ്രദേശങ്ങളിലായിരുന്നു. മേല്പറഞ്ഞ അഞ്ചുപ്രവിശ്യകളുംപിന്‍കാലത്ത് പാത്രിയാര്‍ക്കല്‍ സഭകളായി. അതില്‍ റോംപാശ്ചാത്യപാത്രിയാര്‍ക്കല്‍ സഭയുംമറ്റ്‌നാല്പാത്രിയാര്‍ക്കല്‍ സഭകള്‍പൗരസ്ത്യപാത്രിയാര്‍ക്കല്‍ സഭകളുമായി. റോമാസാമ്രാജ്യത്തിന്‍റെ പാശ്ചാത്യ/പൗരസ്ത്യപ്രദേശങ്ങളുടെ അതിര്‍ത്തിവിഭജനത്തിന്‍റെചുവടുപിടിച്ചാണ്പാശ്ചാത്യ/പൗരസ്ത്യപാത്രിയാര്‍ക്കല്‍ സഭകള്‍ഉണ്ടായത്.

റോമാസാമ്രാജ്യത്തിലെ നാല്പൗരസ്ത്യപാത്രിയാര്‍ക്കല്‍ സഭകളുംപിന്‍കലങ്ങളില്‍ വിഭജിക്കപ്പെട്ട്ഇന്ന് കത്തോലിക്കസഭയില്‍ 22 പൗരസ്ത്യറീത്തുകളുണ്ട്. പാശ്ചാത്യറോമന്‍ പാത്രിയാര്‍ക്കല്‍ സഭവിഭജിക്കപ്പെടാതെ ഇന്നുംപാശ്ചാത്യ ലത്തീന്‍ റീത്തായിതുടരുന്നു. പൗരസ്ത്യസഭകള്‍ എന്നുകേള്‍ക്കുമ്പോള്‍ അത്‌റോമാസാമ്രാജ്യവുമായി ബന്ധപെടുത്തിയെനമുക്ക് ചിന്തിക്കുവാന്‍ കഴിയു. കാരണം റോമാസാമ്രാജ്യാതിര്‍ത്തിക്കുള്ളില്‍ വളര്‍ന്നുവികസിച്ചസഭകളാണ്പൗരസ്ത്യസഭകള്‍. മറിച്ച്, റോമായുടെ കിഴക്കുസ്ഥിചെയ്യുന്ന ഭാരതത്തില്‍ തോമാശ്ലീഹസ്ഥാപിച്ച സഭയായമാര്‍തോമാനസ്രാണി സഭറോമന്‍ പൗരസ്ത്യസഭകളില്‍പ്പെട്ടസഭയല്ല. അത്തോമാസ്ലീഹ സ്ഥാപിച്ചകേരളത്തിലെതനതായ അപ്പോസ്തലികസഭയാണ്. റോമാസാമ്രാജ്യത്തിനുപുറത്ത് കേരളത്തില്‍ മാര്‍തോമാശ്ലീഹാ സഭസ്ഥാപിക്കുകയുണ്ടായി. അതാണ് #ംാര്‍തോമാ നസ്രാണിസഭ.

നസ്രാണിസഭ ഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പൗരസ്ത്യസഭകളുടെഭാഗമായിരുന്നിട്ടില്ല ന്നുള്ള ചരിത്രസത്യം നാംമനസ്സിലാക്കേണ്ടതായിട്ടുണ്ട്. റോമാസാമ്രാജ്യത്തില്‍ വളര്‍ന്നുവികസിച്ചപാശ്ചാത്യ/പൗരസ്ത്യസഭകളെപ്പോലെ തന്നെഭാരതത്തില്‍ വളര്‍ന്നുവികസിച്ച ഒരുഅപ്പോസ്തലികസഭയാണ് മാര്‍തോമാ നസ്രാണിസഭ. നിര്‍ഭാഗ്യമെന്നുപറയട്ടെ, റോമിലെ പൗരസ്ത്യതിരുസംഘംപൗരസ്ത്യ റോമാസഭക ളില്‍പ്പെടാത്തമാര്‍തോമാ നസ്രാണിസഭയേയും കല്ദായസഭയുടെ ഭാഗമാക്കിപൗരസ്ത്യസഭകളില്‍ ഉള്‍പ്പെടുത്തി. അങ്ങനെപൗരസ്ത്യ തിരുസംഘം പൗരസ്ത്യറീത്തുകളുടെ എണ്ണം 23 ആക്കി വര്‍ദ്ധിപ്പിച്ചിരിക്കുകയാണിന്ന്.

മാര്‍തോമായാല്‍ സ്ഥാപിതമായ നസ്രാണിസഭയുടെ പൈതൃകത്തെ മാര്‍തോമാക്രിസ്ത്യാനികള്‍ വിശേഷിപ്പിച്ചിരുന്നത് 'മാര്‍തോമായുടെ മാര്‍ഗവും വഴിപാടും' എന്ന കുറുമൊഴികൊണ്ടാണ്. ഭാരതീയ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന മാര്‍തോമാക്രിസ്ത്യാനികളുടെ ആകമാനജീവിതചര്യയെയാണ് 'മാര്‍ഗവുംവഴിപാടും' എന്ന വിശേഷണംകൊണ്ട് അര്‍ത്ഥമാക്കുന്നത്.

മാര്‍തോമാസഭാപൈതൃകത്തിന്‍റെ അഭിവാജ്യഘടകങ്ങളായ ആരാധനക്രമം, ദൈവശാസ്ത്രം, ആദ്ധ്യാത്മികത, ശിക്ഷണക്രമം, സഭാപാരമ്പര്യങ്ങള്‍, സഭാഭരണരീതികള്‍, സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങള്‍, നസ്രാണിചരിത്രം, ഭാഷഎല്ലാംമാര്‍തോമാക്രിസ്ത്യാനികളുടെ 'മാര്‍ഗവുംവഴിപാടും' എന്ന ചൊല്ലില്‍ അടങ്ങിയിക്കുന്നു.

മുന്‍കാലങ്ങളില്‍ സ്വയാധികാരസഭകളെ വേര്‍തിരിച്ചുകണ്ടിരുന്നത് അവയുടെആരാധനക്രമത്തെ അടിസ്ഥാനപ്പെടുത്തിമാത്രമായിരുന്നു. നസ്രാണിസഭയ്ക്ക് സീറോമലബാര്‍ സഭഎന്നപേരിട്ടതുതന്നെ അതിന്‍റെആരാധന ക്രമപൈതൃകം കല്ദായമായതിനാലായിരുന്നില്ല. മറിച്ച്, സുറിയാനിഭാഷ ആരാധനക്രമഭാഷയായതിനാലായിരുന്നു. (സീറോമലബാര്‍ എന്നപേര്മാറ്റേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. കാരണംഇന്ന്ആരാധനക്രമഭാഷമലയാളമാണല്ലോ.) മാര്‍തോമാനസ്രാണികളുടെ ആരാധനക്രമപൈതൃകംകല്ദായമാണെന്ന ്വാദിച്ചിരുന്നപൗരസ്ത്യതിരുസംഘത്തിന്‍റെ കൂടെ ചങ്ങനാശ്ശേരിയിലെമാര്‍ പവ്വത്തിലും ചുരുക്കംചിലകല്ദായ പ്രേമികളായമറ്റുമെത്രാന്മാരുംകൂടിയതിന്‍റെ ഫലമായി ബഹുഭൂരിപക്ഷം സഭാംഗങ്ങളുടെയും എതിര്‍പ്പിനെ അവഗണിച്ച്കല്‍ദായറാസകുര്‍ബാന സീറോമലബാര്‍ സഭയില്‍ അടിച്ചേല്പിക്കുകയാണ് ചെയ്തത്. ചരിത്രപരമായി തെറ്റായഒരുനീക്കമായിരുന്നത്. കാരണംഉദയമ്പേരൂര്‍ സൂനഹദോസിനുമുമ്പ് നമ്മുടെകത്തനാരന്മാര്‍ റാസകുര്‍ബാന ചൊല്ലിയിരുന്നില്ല.കല്ദായയില്‍ നിന്നുവന്നിരുന്നമെത്രാന്മാര്‍ മാത്രമെറാസകുര്‍ബാന ചൊല്ലിയിരുന്നൊള്ളു.

കല്‍ദായറാസകുര്‍ബാന മാര്‍തോമാ ക്രിസ്ത്യാനികളുടെ ആരാധന ക്രമപൈതൃകമല്ല (ശ്രീ ജോസഫ് പുലിക്കുന്നേലിന്‍റെ 'നമ്മുടെ കത്തനാരന്മാര്‍ കല്‍ദായകുര്‍ബാന ചൊല്ലിയിരുന്നുവോ?' എന്നലഘുലേഖകാണുക). ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം 1622ല്‍ ഫ്രാന്‍സിസ്‌റോസ്‌മെത്രാന്‍ പുതിയകുര്‍ബാന (അത്കല്‍ദായകുര്‍ബാന ആയിരുന്നില്ല) നമ്മുടെ സഭയ്ക്ക് നല്കിയപ്പോള്‍ അന്നുവരെഉപയോഗിച്ചിരുന്ന ആരാധനക്രമഭാഷയായ സുറിയാനിതുടര്‍ന്ന് ഉപയോഗിക്കുകയായിരുന്നു. അത് റോസ്‌മെത്രാന്‍റെ കൂര്‍മബുദ്ധിയോടെയുള്ള വിജയകരമായ മതരാഷ്ട്രീയനീക്കമായിരുന്നു. കാരണം നസ്രാണികള്‍ അന്നുവരെ ആരാധനഭാഷയായി ഉപയോഗിച്ചിരുന്ന സുറിയാനിഭാഷമാറ്റിലത്തീന്‍ ഭാഷആരാധനക്രമത്തിന് ഉപയോഗിച്ചുതുടങ്ങിയിരുന്നെങ്കില്‍ സഭയില്‍ വന്‍ വിപ്ലവമുണ്ടാകുമായിരുന്നു. അദ്ദേഹം ആ ദുരന്തംഒഴിവാക്കാന്‍ വേണ്ടിമാത്രമായിരുന്നു സുറിയാനിഭാഷ ആരാധനക്രമഭാഷയായി തുടര്‍ന്നത്.

ഉദയമ്പേരൂര്‍ സൂനഹദോസിനുശേഷം (1599),കല്‍ദായ സുറിയാനിമെത്രാന്മാരെ കിട്ടാന്‍വേണ്ടി മുറുമു റുത്തുനിന്നിരുന്ന കത്തനാരന്മാരെയും എണങ്ങരെയും തൃപ്തിപ്പെടുത്താന്‍വേണ്ടി മാത്രമാണ്‌റോസ്‌മെത്രാന്‍ പുതിയകുര്‍ബാനയുടെ ഭാഷസുറിയാനിയാക്കിയത്. എന്നിട്ടരിശം തീരാഞ്ഞിട്ടാണല്ലോ കൂനന്‍കുരിശു സത്യവിപ്ലവത്തില്‍ (1653) ചെന്നവസാനിച്ചത്. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിനോടുകൂടി, 1962ല്‍ സുറിയാനിഭാഷ മാറ്റിതദ്ദേശഭാഷയായ മലയാളംആരാധന ക്രമഭാഷയാക്കി. ഈ പരിണാമങ്ങളിലൊന്നുംസുറിയാനി ഭാഷ ആരാധനഭാഷയ ായിഉപയോഗിച്ചതല്ലാതെ കല്‍ദായ ആരാധനക്രമംനസ്രാണികളുടെ സഭാപൈതൃകമായികാണാന്‍ സാധിക്കയില്ല. എന്നാല്‍ കല്‍ദായആരാധനക്രമംനസ്രാണിസഭയുടെപൈതൃകമായിസ്ഥാപിച്ചതുവഴിഅ പ്പോസ്തലികസഭയായ മാര്‍തോമാസഭയെ നസ്രാണി മെത്രാന്മാര്‍ പൗരസ്ത്യതിരു സംഘത്തിന ്ഒറ്റിക്കൊടുക്കുകയും ശുഷ്ക്കമാക്കുകയാണ ്‌ചെയ്തത്.

ആരാധനക്രമത്തെക്കാളുപരി ഓരോസഭയുടെയും സാമൂഹ്യസാംസ്കാരികപശ്ചാത്തലവും സഭാഭരണസമ്പ്രദായ പൈതൃകവുമാണ് സ്വയാധികാരസഭകളെത്തമ്മില്‍ വേര്‍തിരിക്കുന്നഘടകങ്ങള്‍.
സ്വയംഭരണാധികാരം ലഭിച്ചതിനുശേഷം സീറോമലബാര്‍ സഭാമേലധികാരികള്‍ (മെത്രാന്മാര്‍) മാര്‍തോമായുടെ മാര്‍ഗവുംവഴിപാടും എന്നനസ്രാണി പൈതൃകത്തെകാലോചിതമായി പ്രാവര്‍ത്തികമാക്കേണ്ടതായിരുന്നു. എന്നാല്‍ അതിനെസംബന്ധിച്ച ്വൈദികരായോ അല്മായരായോ സംസാരിക്കാന്‍പോലുംമെത്രാന്മാര്‍ കൂട്ടാക്കിയില്ല. "ഓരോപ്രാദേശികസഭയുടെയും പാരമ്പര്യങ്ങളെഅഭംഗമായുംപൂര്‍ണമായും സംരക്ഷിക്കുക എന്നതാണ്തിരുസഭയുടെ ലക്ഷ്യം” എന്നരണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ നിര്‍ദേശത്തെമാനിക്കാതെ സീറോമലബാര്‍ മെത്രാന്മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണ ്‌ചെയ്തത്. അല്മായര്‍ക്ക് സഭാ ഭരണത്തില്‍ പൂര്‍ണമായഭ ാഗഭാഗിത്വം ഉണ്ടായിരുന്നപള്ള ിപൊതുയോഗങ്ങള്‍ വഴിയുള്ള സഭാഭരണരീതിമാര്‍തോമാക്രിസ്ത്യാനികളുടെ തനിമയാര്‍ന്ന പൈതൃകമായിരുന്നു. വിദേശമെത്രാന്മാര്‍ നസ്രാണിസഭയുടെ ഭൗതികവസ്തുക്കള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ സമുദായംഒറ്റക്കെട്ടായി അതിനെഎതിര്‍ത്തു. 1632 ല്‍ ജാതിക്കുകര്‍ത്ത വ്യന്‍ഗീവര്‍ഗീസ് അര്‍ക്കാദിയാക്കോന്‍റെ നേതൃത്വത്തില്‍ ബ്രിട്ടോമെത്രാനെതിരായിവിപ്ലവം സൃഷ്ടിച്ച്,യാതൊരുകാരണവശാലും പള്ളി ഭരണത്തിലുംഭൗതിക കാര്യങ്ങളിലുംഇടപെടുകയില്ലെന്ന് അദ്ദേഹത്തില്‍നിന്ന്എഴുതിവാങ്ങിച്ചു (Fr. Kollaparambil, St. Thomas Christian Revolution in 1653, Page 52). തുടര്‍ന്നുവന്ന ഗാര്‍ഷ്യമെത്രാന്‍ പള്ളികളുടെ ഭൗതകഭരണംവീണ്ടും പിടിച്ചെടുത്തപ്പോളാണ ്കൂനന്‍കുരിശ്‌സത്യം 1653 ല്‍ നടന്നത്. പിന്നീട്‌ലവീഞ്ഞ്‌മെത്രാനും (1887 1896)അതിനുശേഷം ചങ്ങനാശ്ശേരിയില്‍ നിയമിതനായ മത്തായിമാക്കീല്‍ നാട്ടുമെത്രാനും പള്ളിഭരണംപിടിച്ചെടുത്തു (1904ലെ ദക്രേത്തുപുസ്തകംകാണുക) .മാര്‍ത്തോമാ നസ്രാണിസഭയുടെഭൗതകകാര്യങ്ങളുടെ നടത്തിപ്പ് പള്ളിയോഗങ്ങള്‍ വഴിനടന്നിരുന്നപൂര്‍വ പാരമ്പര്യപൈതൃകത്തെ പുനരുദ്ധരിക്കുന്നതിനു പകരംസീറോമലബാര്‍ മെത്രാന്മാര്‍ ഈ അടുത്തകാലത്ത് പാശ്ചാത്യസഭാഭരണരീതിയിലുള്ള വികാരിയെഉപദേശിക്കുന്ന പാരിഷ്കൗണ്‍സില്‍ സ്ഥാപിച്ച്തൃപ്തരായി. നസ്രാണികളുടെഎല്ലാമായ പള്ളിപൊതുയോഗഭരണസംമ്പ്രദായത്തെ തകിടംമറിച്ച് എല്ലാഅധികാരങ്ങളും മെത്രാന്‍റെഭരണത്തിന്‍കീഴിലാക്കി. നസ്രാണികളുടെ വികേന്ദ്രീകൃതസഭാഘടനയെ ലത്തീനീകരിച്ച്അതി കേന്ദ്രീകൃതമായഹയരാര്‍ക്കിക്കല്‍വ്യവസ്ഥയ്ക്കുകീഴിലാക്കി. കൂടാതെഒരുകാലത്തും റോമാസാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യസഭകളില്‍ പെടാത്തമാര്‍തോമാ അപ്പോസ്തലികസഭയായ സീറോമലബാര്‍ സഭയിലും പൗരസ്ത്യസഭകളുടെ കാനോനകള്‍ ബാധകമാക്കി (1991). ആ പ്രവര്‍ത്തനത്തിലൂടെ മെത്രാന്മാര്‍ കൊടുംവഞ്ചനയാണ് നസ്രാണികളോട്‌ചെയ്തത്.

നസ്രാണികളുടെ ചരിത്രപരമായസാഹചര്യങ്ങളാലും സംസ്കാരത്താലും വ്യതിരക്തമാക്കപ്പെട്ടിട്ടു ള്ള പൈതൃകത്തെഅത് ഇല്ലായ്മചെയ്തു. സഭാഭര ണംപിടിച്ചെടുത്തു. അല്മായരുടെസഭയിലുള്ള അന്തസ്സുംഅവകാശങ്ങളും നശിപ്പിച്ചുകളഞ്ഞു.

പണ്ട് ഉദയമ്പേരൂര്‍ സൂനഹദോസില്‍ പോര്‍ട്ടുഗീസുകാര്‍ നമ്മുടെ പൂര്‍വീകരെക്കൊണ്ട് ഏറ്റുപറയിപ്പിച്ച അതുതന്നെ, "മിശിഹാകര്‍ത്താവിനാല്‍ സ്ലിഹന്‍മ്മാര പഠിപ്പിക്കപ്പെട്ട നടത്തിയമാര്‍ഗ്ഗം ഒന്നത്രെഎന്നുംശമ െഹാന്‍കെപ്പാടെയു ംമര്‍ത്തൊമ്മാടയുംമാര്‍ക്കവും വഴിപാടുംഒന്നഅത്രെ എന്നുംവിശ്വസിക്കുന്നെന്‍. അതരണ്ടിച്ചപറയുന്നത ഉപെക്ഷിക്കുന്നെന്‍" ഇന്ന് ‘പണ്ഡിതന്മാരായ’ സീറോമലബാര്‍ നാട്ടുമെത്രാന്മാര്‍ യാതൊരുശങ്കയുംഉളിപ്പുമില്ലാതെ നസ്രാണികളെ കൊണ്ട്ഏറ്റുപറയിപ്പിക്കുന്നു. പാശ്ചാത്യര്‍ നമ്മെലത്തീനീകരിച്ചുയെന്ന് ലോകംമുഴുവന്‍ അവര്‍പ്രസംഗിച്ചു നടക്കുകയുംചെയ്യുന്നു! എന്തൊരുവിരോധാഭാസം!!
കേരളത്തിലെ െ്രെകസ്തവജീവിതപാരമ്പര്യം മാത്രമാണ് മാര്‍തോമാകേരളത്തില്‍ വന്നിരുന്നുഎന്നതിന്‍റെശക്തമായഏകതെളിവ്. നസ്രാണികളുടെആസ്തിത്വത്തിന്‍റെയും നിലനില്പിന്‍റെയും സുപ്രധാനഘടകമാണ്പാരമ്പര്യപൈതൃകങ്ങള്‍. അതിന്‍റെകടയ്ക്കാണ് കഴിഞ്ഞമുപ്പത്വര്‍ഷം കൊണ്ട്‌നസ്രാണിമെത്രാന്മാര്‍ കോടാലിവെച്ചത്.ആ അട്ടിമറിക്കലിനെപ്പറ്റി വിശ്വാസികള്‍ മനസ്സിലാക്കുമ്പോള്‍ മാത്രമെകാര്യത്തിന്‍റെ ഗൗരവംതിരിച്ചറിയൂ. നീണ്ടഇരുപത് നൂറ്റാണ്ടുകള്‍കൊണ്ട് വികസിച്ചുവന്നകേരള മാര്‍തോമാ നസ്രാണിപൈതൃകത്തെ ഇല്ലാതാക്കിഅവരെ ‘സുറിയാനി ക്രിസ്ത്യാനികള്‍’ ആക്കാനും പള്ളികളുടെഭൗതികഭരണ ംപിടിച്ചെടുക്കാനുംകൂട്ടു നിന്നനാട്ടു മെത്രാന്മാര്‍ ഒരുകാലത്തുംമാപ്പ്അര്‍ഹിക്കുന്നില്ല.

മാര്‍തോമാപൈതൃകമായ മുന്‍കാല പള്ളിഭരണത്തിലേയ്ക്ക് തിരിച്ചുപോകാന്‍ ഇനിഒരേയൊരുമാര്‍ഗമെ ഉള്ളൂ.നിയമപരിഷ്കരണകമ്മീഷന്‍റെ ചെയര്‍മാനായിരുന്ന അന്തരിച്ച ജസ്റ്റിസ് വി ആര്‍. കൃഷ്ണയ്യര്‍ തയ്യാറാക്കി കേരളസര്‍ക്കാരിന് സമര്‍പ്പിച്ചകേരള െ്രെകസ്തവസഭകളുടെ വസ്തുക്കളും സ്ഥാപനങ്ങളുംഉള്‍പ്പെടുന്ന ട്രസ്റ്റ്ബില്ലിന്‍ പാസാക്കി പ്രാബല്യ ത്തില്‍വരുത്തുക. അല്മായരുംഅല്മായ സംഘടനകളുംഅതിനായി ഉണര്‍ന്ന്പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
Join WhatsApp News
റീത്തുകള്‍ ശവത്തിന് 2018-11-19 11:58:07
റീത്തുകള്‍ ശവത്തിനു - മനുഷന് വേണ്ടത് സല്‍ഗുണങ്ങള്‍  നിറഞ്ഞ ചിന്തയും പ്രവര്‍ത്തികളും ആണ് 
The Light within-spirituality
Spirituality void of common sense, compassion, empathy, intelligence, sacrifice & knowledge is trash. So, bury them deep so they won’t pollute the society.
Faith, as we see nowadays are just disguise, a mask to cover your evil deeds or inferiority. A civilized good humanitarian human cannot follow any faith. All faiths are egocentric & selfish. In fact, it is a state of ignorance & lunacy. Desire, craving, the greed, the urge to accomplish beyond one’s capability – all will lead to sorrow and frustration. Frustration leads to inferiority, to overcome inferiority or to mask the wounded ego, the sufferer seeks faith as a remedy. In fact, instead of being a remedy, faith enslaves you and suck out your ability to think and be rational. The brain that is infected by faith become paralyzed & Handicapped. The paralyzed brain cannot feel the reality and instead give you a false feeling of pleasure & therapy. So, when the brain is able to rest and relax under the false therapeutic feeling of faith, it gets addicted to it. Religion is the strongest poison so far known to humans. 
Religions are not humanitarian, unselfish & have no connection to Spirituality. Spirituality is full of Love, compassion, empathy- none of the religions has that core. They all preach they have it, but kill and destroy anything that opposes their faith. They know very well that they don’t have any of the core values, so in order to hide & mask their evil, they invented idols and named them as gods. But none of the religious leaders believes in the existence of any real god or a god who is concerned about the Humans. So, religions survive by spreading evil. 
Bible, Quran, Upanishads, Gita, Ramayana, all religious literature are written to spread & justify the political power & corporate greed of the religions. They call it scripture or holy to deceive you, cheat you and enslave you and even kill you in the name of their gods they moulded.
If the preachers of this propaganda can live according to what they preach, there won’t be any violence on Earth. They won’t & they cannot. First of all, cheating humans is their occupation, their bread, they have no guilty conscious, they know, there is no hell or heaven or god to punish or reward. They call themselves holy and make the ignorant bow down to them. They clad in strange layered clothes to be different from you while millions have no clothes to protect their body.
Spirituality is not repeating ancient literature, it is the way of life you need to seek. The need to love and preserve everything on this Earth must come from within you; your brain must realize that need. When you live to protect this Earth and everything on it- it is Spirituality. If you have a faith or belief other than that, you are a slave and has lost your ability to think and rationalize. 
Andrew.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക