Image

കേന്ദ്രമന്ത്രി അനന്ത്കുമാര്‍, 59, അന്തരിച്ചു

Published on 11 November, 2018
കേന്ദ്രമന്ത്രി അനന്ത്കുമാര്‍, 59, അന്തരിച്ചു
ബെംഗളൂരു: കേന്ദ്രമന്ത്രി അനന്ത്കുമാര്‍, 59, അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ശങ്കര കാന്‍സര്‍ ഹോസ്പിറ്റലില്‍ ചികിത്‌സയിലായിരുന്നു.

കഴിഞ്ഞമാസമാണ് ന്യൂയോര്‍ക്കില്‍ നിന്ന് ചികിത്‌സക്ക് ശേഷം മടങ്ങിയത്. ഭാര്യ തേജസ്വിനിയും രണ്ടു പെണ്‍മക്കളും അന്ത്യനിമിഷങ്ങളില്‍ ഒപ്പമുണ്ടായിരുന്നു.

1996 മുതല്‍ ലോക്‌സഭയില്‍ ദക്ഷിണ ബെംഗളൂരു മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2014 മുതല്‍ കെമിക്കല്‍-ഫെര്‍ട്ടിലൈസേഴ്‌സ് വകുപ്പും 2016 മുതല്‍ പാര്‍ലമന്റെറി കാര്യ വകുപ്പും കൈകാര്യം ചെയ്തിരുന്നു. ആറു തവണ പാര്‍ലമന്റെ് അംഗമായിരുന്നു. വാജ്‌പെയ് മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായിരുന്നു.

കേന്ദ്ര മന്ത്രിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ, കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക