Image

നന്ദി ചൊല്ലുകീ ദിനത്തില്‍: 'നന്ദിപൂര്‍വ്വം' പക്തിയിലേക്ക് എഴുതുക: താങ്ക്‌സ് ഗിവിംഗ്-നവംബര്‍ 22

Published on 12 November, 2018
നന്ദി ചൊല്ലുകീ ദിനത്തില്‍: 'നന്ദിപൂര്‍വ്വം' പക്തിയിലേക്ക്  എഴുതുക: താങ്ക്‌സ് ഗിവിംഗ്-നവംബര്‍ 22
നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച്ച അമേരിക്ക ആഘോഷിക്കുന്ന 'താങ്ക്‌സ് ഗിവിംഗ്'' എന്ന ഉത്സവത്തിനു ഇനി ദിവസങ്ങള്‍. കുടിയേറ്റക്കാരുടെ ഈ ഭൂമിയില്‍ ആദ്യം എത്തിയ വിശന്ന് വലഞ്ഞ തീര്‍ഥാടകര്‍ക്ക് ദൈവം ഒരു ടര്‍ക്കിയെ കൊടുത്തു. മോസസ്സിന്റെ നേതൃത്വത്തില്‍ മരുഭൂമിയിലൂടെ വാഗ്ദത്ത ഭൂമി തേടി പോയ ഇസ്രായല്‍ മക്കള്‍ക്ക് ദൈവം മന്ന പൊഴിച്ചു കൊടുത്തു. അപേക്ഷിക്കുന്നവര്‍ക്ക് ഉപേക്ഷയില്ലാതെ കൊടുക്കുന്നു ദൈവം. അവനു നന്ദി പറയുക, അവനെ ഓര്‍ക്കുക.

ഇന്ന് ലോകം ക്രുതഘ്‌നരായവരാല്‍ നിറഞ്ഞു കൊണ്ടിരിക്കയാണു്. മാനുഷിക മൂല്യങ്ങള്‍ക്ക് ഇവിടെ വിലയിടിയുന്നു.'നന്ദി' എന്നും 'ദയവായി' എന്നും പൊന്നുവിലയുള്ള രണ്ട് വാക്കുകള്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഒരു രാജ്യമായിരിക്കാം അമേരിക്ക. 

ഇവിടെ ജീവിതം കണ്ടെത്തിയ നമ്മള്‍ ഇവിടത്തെ ഉത്സവങ്ങളില്‍, ആഘോഷങ്ങളില്‍ പങ്കു ചേരേണ്ടതുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിന്നും 'താങ്ക്‌സ് ഗിവിംഗ്''നെ കുറിച്ചുള്ള രചനകള്‍ താല്‍പ്പര്യപ്പെട്ടുകൊള്ളൂന്നു.. എഴുത്തുകാര്‍ക്ക് ഈ ആഘോഷത്തെക്കുറിച്ച് അവരുടെ ഭാവനയും അനുഭവങ്ങളും അഭിപ്രായങ്ങളും എഴുതാം. രചനകള്‍ എല്ലാംഒരു ഫോള്‍ഡറില്‍ സൂക്ഷിക്കും. 

എഴുത്തുക്കാര്‍ക്കുള്ള ഞങ്ങളുടെ നന്ദി അര്‍പ്പിച്ചുകൊണ്ട് ഇ ഫോള്‍ഡറിനു ഞങ്ങള്‍ 'നന്ദിപൂര്‍വ്വം'' എന്ന് പേരിടുന്നു.

'നന്ദിപൂര്‍വ്വം'' എന്ന ഈ പംക്തി നന്ദി കൊണ്ട് എല്ലാം എഴുത്തുകാരും നിറക്കുക,

നന്ദിപൂര്‍വ്വം
ഇമലയാളി

നന്ദി ചൊല്ലുകീ ദിനത്തില്‍: 'നന്ദിപൂര്‍വ്വം' പക്തിയിലേക്ക്  എഴുതുക: താങ്ക്‌സ് ഗിവിംഗ്-നവംബര്‍ 22
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക