Image

കാലിഫോര്‍ണിയ തീപിടുത്തത്തില്‍ 31 മരണം; 228 പേരെപറ്റി വിവരമില്ല

Published on 12 November, 2018
കാലിഫോര്‍ണിയ തീപിടുത്തത്തില്‍ 31 മരണം; 228 പേരെപറ്റി വിവരമില്ല
പാരഡൈസ്, കാലിഫോര്‍ണിയ: ബട്ട് കൗണ്ടിയില്‍ വ്യാഴാഴ്ച ആരംഭിച്ച ക്യാമ്പ് ഫയര്‍ സംഹാാരാഗ്നിയില്‍ ഇതു വരെ 29 പേര്‍ മരിച്ചു. 228 പേരെ കാണാതായി. വുൾസിയിലും രണ്ട് പേര് മരിച്ചു  1933-ല്‍ലോസ് ഏഞ്ചലസിലെ ഗ്രിഫിത്ത് പാര്‍ക്കില്‍ ഉണ്ടായ ഏറ്റവും വലിയ തീപിടുത്തത്തൈനു സമാനമാണു ഈ തീപിടിത്തം.

കാറ്റും കാലാവസ്ഥയും അനുകൂലമായ സാഹചര്യത്തില്‍ തീ ആളിപ്പടരുകയാണ്. വഴിമധ്യേയുള്ള വീടുകളും സ്ഥാപങ്ങളും അഗ്നിക്കിരയാക്കി മുന്നേറുന്ന സംഹാര താണ്ഡവം. അര ലക്ഷത്തിലേറെ പേരെ ഒഴിപ്പിച്ചു. 111,000 ഏക്കറിലാണുതെപിടുത്തം ഞായര്‍ വരെ നാശാം വിതച്ചത്
വീട് നശിച്ചവരില്‍ ഇന്ത്യാക്കാരുമുണ്ട്. 

ഒഴിഞ്ഞു പോകുന്നവരുടെ കാറുകള്‍ മണിക്കൂറുകളോളം ഗതാഗത കുരുക്കും സ്രുഷ്ടിക്കുന്നു. ഗ്യാസ് തീര്‍ന്നു ഉപേക്ഷിച്ചു പോകുന്ന വാഹനങ്ങള്‍ ഫയര് ഫോഴ്‌സ് വന്ന് വഴിയരികിലേക്കു തള്ളി മാറ്റിയാണു രക്ഷാ പ്രവര്‍ത്തനത്തിനു പോകുന്നത്. വാഹനത്തിലിരുന്നും ഏതാനും പേര്‍ വെന്തു മരിച്ചു. ചിലരെ തിരിച്ചറിയാനായില്ല.

ചരിത്രത്തില്‍ ഏറ്റവും നാശം വിതച്ച തീപിടുത്തമാണിത്-6453 വീടുകളും 260 വ്യാപാര സ്ഥാപങ്ങളും കത്തി നശിച്ചു. മലിബു പോലെ പ്ര്ശസ്തരായവര്‍ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം നാശനഷ്ടം വ്യാപകമാണ്.
കാലിഫോര്‍ണിയ തീപിടുത്തത്തില്‍ 31 മരണം; 228 പേരെപറ്റി വിവരമില്ലകാലിഫോര്‍ണിയ തീപിടുത്തത്തില്‍ 31 മരണം; 228 പേരെപറ്റി വിവരമില്ല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക