Image

അച്ഛന്‍ എന്നോട് പറഞ്ഞത് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 12 November, 2018
അച്ഛന്‍ എന്നോട് പറഞ്ഞത് (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഇന്ന് അയാളുടെഅച്ഛന്റെ ഒന്നാം ചരമ വാര്‍ഷികമായിരുന്നു.ജോലി തിരക്കിനിടയില്‍ അയാള്‍അതങ്ങു മറന്നു പോയി. രാവിലെ കാണുന്ന സ്വപ്നങ്ങള്‍ ഫലിക്കുംഎന്ന് പണ്ടുള്ളവര്‍ പറയാറുണ്ട്. പക്ഷേ അയാളുടെസ്വപ്നം മറ്റൊന്നായിരുന്നു,തന്റെഅച്ഛന്‍ മകനെമടിയില്‍ കിടത്തി തലോടിക്കൊണ്ട് സ്‌നേഹത്തോട് ഇങ്ങനെപറഞ്ഞു.

ഞാന്‍ മരിച്ചിട്ട് ഇന്ന്ഒരു വര്‍ഷം തികയുകയാണ്. ഞങ്ങള്‍ക്ക് കലണ്ടറും, മാസങ്ങളും, ദിവസങ്ങളും ഒന്നുമില്ല, ഇവിടെ എല്ലാ ദിവസവും ഒരു പോലെ ആണ്. മരിച്ചു ഒരു വര്‍ഷത്തേക്ക് ഭുമിയിലേക്കെ നിങ്ങളെ കണ്ടും അനുഭവിച്ചും ജീവിക്കാന്‍ കഴിയും . പ്രേത്യേകിച്ചുഒരു രൂപവുംഭാവവും ഇല്ലാത്തത്‌കൊണ്ട്എവിടെയും പാറി പറന്നു നടക്കാന്‍ കഴിയും. പക്ഷേ ഇന്ന് ഒരുവര്‍ഷം തികയുന്നതോടെ ഈലോകത്തു എന്റെ വാസം അവസാനിക്കുകയാണ് . മറ്റേതോ ലോകത്തു നാളെ ഞാന്‍ ഒരു ഒരു നക്ഷത്രമായി മാറേണ്ടതാണ്. പിന്നെ നിങ്ങളെയെക്കെ കാണുവാന്‍ കഴിയും എന്ന്ഞാന്‍ വിശ്വസിക്കുന്നു.

ഞാന്‍ മരിച്ചപ്പോള്‍ എന്നെ സ്വികരിക്കാന്‍ നമുടെ മരണപെട്ട ബന്ധുക്കളുംസ്‌നേഹിതരും എല്ലാംഎത്തിയിരുന്നു . അവരെല്ലാംവളരെ സന്തോഷത്തിലാണ്.ഇവിടെ മരിച്ചു വരുന്ന ഞങ്ങള്‍ക്കുജാതിയും മതവും ഒന്നുമില്ല, ഞങ്ങള്‍ എല്ലാവരും ദൈവത്തെ പോലെ ആയതുകൊണ്ട് പ്രത്യേകിച്ചു ഒരു ദൈവവും ഞങ്ങള്‍ക്കില്ല.

രോഗഗ്രസ്തനായി ആശുപത്രിക്കിടക്കിയില്‍ മൃത്യുവിനെ മുഖാമുഖം കണ്ട് മൃതി കാത്ത് വിധികാത്ത് കഴിഞ്ഞദിനങ്ങളില്‍ ഒരുപാട് വേദനിച്ചിട്ടുണ്ട്, ഒടുവില്‍ ആ ചേതനയറ്റ ദേഹം ഒരുനോക്കു കാണാനെങ്കിലും നീ എത്തുമെന്ന് ഞാന്‍ വിചാരിച്ചു. എനിക്ക് മരണത്തെ പേടിയായിരുന്നു. മരണം എന്നതിനെ പറ്റി ചിന്തിക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. ഈ ലോകത്തില്‍ഞാന്‍ വളരെ കഷ്ടപ്പെട്ടു നേടിയതും എന്റെ പ്രിയപ്പെട്ടവരെയുംഉപേക്ഷിച്ചു പോകുക എന്നത്വളരെ പ്രയാസം ഉള്ള കാര്യം ആയിരുന്നു. ഞാന്‍ മരിക്കും എന്ന് തീര്‍ച്ചപ്പെട്ടപ്പോള്‍ പല രാത്രികളിലും കരയാന്‍ മാത്രമേ കഴിഞ്ഞുള്ളു. എല്ലാ ക്ഷേത്രങ്ങളിലും മരിക്കാതിരിക്കാനയി വഴിപാടുകള്‍ നേര്‍ന്നു, പിന്നീടാണ് ഞാന്‍ തിരിച്ചറിയുന്നത് നമ്മുടെ സമയം ആകുബോള്‍ നാം പോയെ മതിയാവു .

മരിക്കാനുള്ള എന്റെ പേടിയും വെപ്രാളവും കണ്ടുനിങ്ങള്‍ എല്ലാവരും എന്നെ നോക്കി ചിരിച്ചു. പ്രായം ചെന്നവര്‍ മരിക്കുന്നതിന് എന്തിനു പേടിക്കണം എന്ന് നിങ്ങള്‍എന്നോട് ചോദിച്ചു. നിങ്ങള്‍ക്കും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നു പോകുബോള്‍ മാത്രമേ ഈ ഒരു അവസ്ഥ മനസിലാവുകയുള്ളു. സര്‍വ്വജീവജാലങ്ങള്‍ക്കും നാശമുണ്ട്. ഈ പ്രകൃതിനിയമത്തിന് ആരും അതീതരല്ല. ജീവിതത്തില്‍ നിന്ന് മൃതികവാടത്തിലേക്കുള്ള പ്രയാണം, അത് നമ്മെ പഠിപ്പിക്കുന്നത്‌നമുക്കജ്ഞാതമായ എന്തോ ഒക്കെയോഅനന്തവുംഅവര്‍ണ്ണനീയവുമായ ഈ പ്രപഞ്ചത്തിലുണ്ടെന്നു സമ്മതിച്ചുപോകുന്ന ചില കാര്യങ്ങള്‍ ആണ്.

മരണത്തോടെ എല്ലാം അവസാനിക്കുന്നു എന്ന തോന്നല്‍ ആയിരുന്നു എനിക്ക് . ഇനി എനിക്ക് നിലനില്പ്പില്ല എന്നചിന്തയായിരുന്നുഭയത്തിന്റൈ കാരണം. പോകുന്ന സ്ഥലം ഇതിലും മോശമായേക്കുമോ എന്ന ഭയം എന്നെ അലട്ടിയിരുന്നു.കോടിക്കണക്കിനു നക്ഷത്രങ്ങളും മറ്റും മറ്റുമുള്ള ഈ പ്രപഞ്ചത്തില്‍ പോകുന്ന സ്ഥലം ഇതിലും നല്ലതായിക്കൂടെ എന്ന് ഞാന്‍ ചിന്തിച്ചിരുന്നില്ല . ഈ യാത്രയും ജീവിതവും എല്ലാം അന്തിമമായ ജ്ഞാനത്തിലേക്കുള്ള, സ്വയം തിരിച്ചറിവിലേക്കുള്ള പ്രയാണമല്ലേ? എങ്ങോട്ട് പോകുന്നുഎന്ന്അറിയാത്ത ആഅന്ത്യയാത്രയെ ഞാന്‍കൂടുതല്‍ ഭയപ്പെട്ടിരുന്നു.

ചിതയെരിഞ്ഞ് തീര്‍ന്ന ദേഹവും ദേഹിയും രണ്ടായി മാറിയനിമിഷത്തില്‍ മാത്രമാണ് ഞാന്‍ മരിച്ചുവെന്ന സത്യം എനിക്ക് മനസ്സിലായാത്. ആദ്യം ഞാന്‍ വിചാരിച്ചത് ഞാന്‍ സ്വപ്നം കാണുകയാണെന്നാണ്. വിദേശത്തുള്ള നിന്റെവരവും കാത്തിരുന്നഎന്റെ ശരീരം അഗ്‌നിക്കിരയാകുന്നത് പോലും തിരിച്ചറിയാത്തത്ര മരവിച്ചിരുന്നു. എനിക്ക്പണമുള്ളത് കൊണ്ട് മാത്രമാണ് ചരമം രണ്ട് ദിവസം കൂടെ നീട്ടി കിട്ടിയത്.മരണത്തിന് ശേഷവും രണ്ടു ദിവസം അവര്‍ വെന്റിലേറ്ററില്‍ഇട്ടുഎന്റെ മരണം രണ്ട് ദിവസം കുടി നീട്ടി തന്നു .

ഒരു ജിവിതത്തില്‍ ഒരാള്‍ക്ക് വെട്ടിപ്പിടിക്കാവുന്നതൊക്കെ നേടിയ ആളാണ് ഞാന്‍. കാണാത്ത ദേശങ്ങളോ കേള്‍ക്കാത്ത ഭാഷകളോ ചുരുക്കം. നിന്നെമാറോടണച്ച് വളര്‍ത്തുമ്പോള്‍ പലപ്പോഴും ഞാന്‍ ആത്മഗതം പോലെഅഹങ്കാരത്തോടെ ചിന്തിച്ചിട്ടുണ്ട്‌ലോകത്തിലെ ഏറ്റവും നല്ല അച്ഛന്‍ ഞാനാണെന്ന് .

നിങ്ങള്‍ ആയിരുന്നുഎന്റെ ലോകം. സ്‌നേഹത്തിന് ഞാന്‍ കല്‍പ്പിച്ച അര്‍ത്ഥം നിങ്ങളില്‍ ഒതുക്കി . എന്നെ സ്‌നേഹത്തോടെ നോക്കിയ കണ്ണുകള്‍ ചുറ്റുവട്ടത്ത് ഉണ്ടായിരുന്നിട്ടും മനഃപൂര്‍വ്വം ഞാനത് കാണാത്ത മട്ടില്‍ നടന്നു. മക്കളോടുള്ള സ്‌നേഹത്തിന്റെ ഒരു പങ്കെങ്കിലും മറ്റൊരാള്‍ക്ക് കൊടുക്കാന്‍ തയ്യാറാകാത്തത്ര സ്വാര്‍ത്ഥത എന്റെ മനസ്സിനെയും ചിന്തകളെയും ഭരിച്ചിരുന്നു.

ജീവിതസായാഹ്നത്തില്‍, ഓട്ടം തികച്ച് കൃതകൃതൃനായി, എതിര്‍പ്പുകളുടെയും അവഗണനയൂടെയും നേരെ മുഖം തിരിക്കാതെ, എതിര്‍ത്തവരുടെ നേരെ നിര്‍ന്നിമേഷം നോക്കിനിന്നപ്പോഴും ഞാന്‍തളര്‍ന്നിട്ടില്ല . തീയില്‍ കുരുത്തത് വെയിലത്ത് വാടുകയില്ലല്ലൊ. എന്നെ അദ്ഭുതപ്പെടുത്തിയത് ദീര്‍ഘനാള്‍ ഒപ്പം സഹകരിച്ചിരുന്നവര്‍ അകന്നപ്പോഴും,അകറ്റി നിര്‍ത്തിയപ്പോഴും ദുഃഖിതനായെങ്കിലും തകര്‍ന്നു പോയിട്ടില്ല; പ്രത്യുത, വര്‍ദ്ധിത വീര്യം കൈവരിക്കയാണുണ്ടായത്. പക്ഷേ ഇന്ന് ഞാന്‍ മാറി,നാം സ്വന്തം എന്ന് വിചാരിക്കുന്നത് അങ്ങനെ അല്ല എന്ന് മനസിലാകുബോള്‍ ഏവരും തനിയെ മാറിപ്പോകും.

ചെയ്യേണ്ടതൊക്കെ ചെയ്തുകഴിഞ്ഞു, മനസമാധാനത്തോടെ ഇനി കണ്ണടയ്ക്കാമെന്ന് ആവര്‍ത്തിച്ചുറപ്പിച്ച എനിക്കിപ്പോള്‍ഒരു സംശയം തോന്നുന്നു. ഞാന്‍ ചെയ്യേണ്ടത് ചെയ്തിരുന്നോ എന്ന്. എനിക്ക് മോക്ഷപ്രാപ്തിയുടെ വാതില്‍ തുറന്നുതരാന്‍ പോയിട്ട് എന്റെ ചിതയ്ക്കരികില്‍ വന്നൊന്ന് നില്‍ക്കാനോ ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനോ നിനക്ക്‌നേരമില്ലയിരുന്നു . നിന്റെ സമയക്കുറവ് കൊണ്ടാണ് എന്ന് എനിക്ക് അറിയാം. നീ എങ്ങനെ നിന്റെ മകനെ സ്‌നേഹിക്കുന്നുവൊ അതുപോലെ നിന്നെ ഞാനും സ്‌നേഹിച്ചിരുന്നു. ഇന്ന് ഞാന്‍ എന്റെ കുഴിമാടത്തില്‍ ചെന്നപ്പോള്‍ അവിടെ എന്നെപോലെ വേറെ ഒരാള്‍ അവിടെ നില്‍ക്കുന്നു. അയാളില്‍ നിന്നും ഞാന്‍ അറിഞ്ഞത് നീ എന്റെ കുഴിമാടം ഉള്‍പ്പെടെ ഞാന്‍ ഉണ്ടാക്കിയത് മുഴുവനുംവിറ്റു എന്നാണ്.

നിസ്വാര്‍ത്ഥമായി ജീവിച്ച് ഇല്ലാതാകാന്‍ ആര്‍ക്കെങ്കിലും കഴിയുമോ.

അച്ഛന്‍ മരിച്ചതിനു ശേഷം പലപ്പോഴും എന്റെസ്വപനങ്ങളില്‍ അദ്ദഹം വരാറുണ്ട് സംസാരിക്കാറുണ്ട്. എന്താണ് സംസാരിച്ചതെന്ന് ഉറക്കത്തില്‍ നിന്നും എഴുന്നേറ്റാല്‍ മറക്കുകയും ചെയ്യും .ഞങ്ങളോടൊപ്പം ഈ ലോകത്തു ജീവിച്ചു കൊതി തീരുന്നതിനു മുന്‍പേമടങ്ങി പോയതില്‍ ഇപ്പോഴും അച്ഛന്‍വിഷമിക്കുന്നുണ്ടാവാം
Join WhatsApp News
Thomas Thomas Palathra staten island, new york 2018-11-12 14:20:16
Well written.
This will open many people’s eyes and ears. 
All the best Unnithan. 
Lovingly
Thomas
amerikkan mollakka 2018-11-12 14:24:38
ഉണ്ണിത്താൻ സാഹിബ് ഇ മലയാളി ആവശ്യപ്പെട്ട പ്രകാരം ഇങ്ങള് 
എയ്തിയ അനുഭവം (എയ്തുകാരുടെ) നന്നായി.. ഞമ്മന്റെ 
ബാപ്പച്ചി മയ്യത്തായതിൽ പിന്നെ ഇങ്ങനെ ബന്നു 
ബിബരങ്ങൾ പറഞ്ഞിട്ടില്ല. ഞമ്മള് ഇസ്‌ലാം 
ആയതുകൊണ്ട് പടച്ചോൻ ഞമ്മക്ക് ബേറെ 
ഉസൂലുകൾ ഉണ്ടാക്കിയിട്ടുണ്ടാകും. ഞമ്മള് 
മൂന്നു നിക്കാഹ് കയിച്ചതുകൊണ്ട് ബാപ്പച്ചിക്ക് 
ഞമ്മളോട് ഇത്തിരി  ഇഷ്ടക്കുറവുണ്ടായിരുന്നു. 
മക്കൾ ചെയ്യുന്നത് പിതാക്കൾക്ക് ഇഷ്ടമല്ലെങ്കിൽ 
അവർ അകന്നു പോകും. ഉണ്ണിത്താൻ ഇങ്ങള്ക്ക് 
അച്ഛന്റെ റഹ്‌മത്ത്  ഉണ്ടായിരുന്നു. പടച്ചോൻ 
ഇങ്ങൾക്ക് ഹിഫാസത് നൽകട്ടെ. 
Thomas Koshy 2018-11-14 09:24:29
Mr. Sreekumar Unnithan deserves high praise.  In our busy life, many of us don't give the care and attention our parents deserve. We often forget that they are our biggest assets in this world! The writer has succeeded in reminding us to hold our parents close to our hearts. 
George Abraham 2018-11-14 11:08:43
Very deep and thoughtful introspection; a must read.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക