Image

മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.

(തോമസ് അലക്‌സ്) Published on 13 November, 2018
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
നമ്മുടെ ജന്മഭൂമിയായ കേരളത്തില്‍ അപ്രതീക്ഷമായി എത്തിയ മഹാപ്രളയവും പേമാരിയും ദുരിതം വിതച്ച കുട്ടനാടന്‍ പ്രദേശങ്ങളില്‍  വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട 10 കുടുംബങ്ങള്‍ക്ക്  പ്രസിഡണ്ട്  ജോസ് അക്കക്കാട്ട്   നേതൃത്വം നല്‍കുന്ന മാര്‍ക്ക് എന്ന സംഘടനയുടെ പ്രളയ ദുരിതാശ്വാസ നിധിയിലൂടെ സമാഹരിച്ചുകൊണ്ടിരിക്കുന്ന തുകയില്‍ നിന്നും മൂന്നാം ഗഡു വിതരണം ചെയ്തു.

ജീവകാരുണ്യസംഘടനകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മാര്‍ക്ക് മൂന്നാംഘട്ട പ്രളയദുരിദാശ്വാസ ധനസഹായ വിതരണം എടത്വ ട.േ  അലോഷ്യസ്  കോളേജിലെ ഫാദര്‍ പുന്നപ്പാടം ഹാളില്‍ നവംബര്‍ 10 ന്  ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കൂടിയ യോഗത്തില്‍ വൈസ് പ്രിന്‍സിപ്പള്‍ പ്രൊഫസര്‍ പി.വി. ജെറോം അദ്യക്ഷത വഹിച്ചു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടി നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അനുമോദിക്കുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു. ചങ്ങനാശ്ശേരി അസ്സംഷന്‍ കോളേജ്  പ്രൊഫസര്‍ ജോളി ജോസഫ്  ആയിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍.

പ്രൊഫസര്‍ പി.വി. ജെറോമും എടത്വ സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് മാനേജര്‍ ശ്രീ. ജോബിമോന്‍ ജോസഫും ചേര്‍ന്ന് പത്തു് കുടുംബങ്ങള്‍ക്ക് ഫണ്ട് വിതരണം ചെയ്തു. മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയെ പ്രതിനിധീകരിച്ഛ് ഡോക്ടര്‍ ജുബിന്‍ ആന്റണി എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി. തലവടി, ചമ്പക്കുളം, എടത്വ, ആലപ്പുഴ പ്രേദേശങ്ങളിലുള്ള 10 കുടുംബങ്ങള്‍ക്കാണ് മൂന്നാം ഗഡു ധനസഹായം നല്‍കിയത്.

ആദ്യ ഗഡു ഇടുക്കിയില്‍ മാണിയാറന്‍കുടിയിലെ പെരുങ്കാലായില്‍  ഉരുള്‍പൊട്ടല്‍മൂലം ഭവനങ്ങള്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് മണിയാറന്‍കുടി  പള്ളി വികാരി ഫാ. ജിന്‍സ് കാരക്കാട്ട് , വാഴത്തോപ്പ്  പഞ്ചായത്ത് മെമ്പര്‍ റീത്ത  സൈമണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പള്‍  സ്റ്റാന്‍ലി, ജിന്‍സി റോജന്‍  തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ അര്‍ഹരായ 14 കുടുംബങ്ങള്‍ക്ക് സെപ്റ്റംബറില്‍ വിതരണം ചെയ്തിരുന്നുവെന്നുള്ളത്  ഒരിക്കല്‍ കൂടി സന്തോഷത്തോടുകൂടി അറിയിക്കുന്നു.

രണ്ടാം ഗഡു വീടുകളും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ട ആലപ്പുഴ ജില്ലയിലെ മുട്ടാര്‍ പ്രദേശങ്ങളിലുള്ള അര്‍ഹരായ 10 കുടുംബങ്ങള്‍ക്ക് മുട്ടാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് ശ്രീ. മാത്തുക്കുട്ടി ഈപ്പന്‍ സ്രാമ്പിക്കല്‍, മുട്ടാര്‍ വികസന സംഘം പ്രസിഡണ്ട് ശ്രീ. ജോസ്‌കുട്ടി മണലില്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിതരണം  ചെയ്തിരുന്നു.

നാലാം ഘട്ട പ്രളയദുരിതാശ്വാസ ധനസഹായവിതരണം  ഉടന്‍തന്നെ പത്തനംതിട്ട ജില്ലയില്‍ നടത്തുന്നതാണെന്ന് പ്രസിഡന്‍ഡ് ജോസ് അക്കക്കാട്ട് അറിയിച്ചു.

ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഒഴിവാക്കി പകരം ഒരു ഓണ കൂട്ടായ്മയിലൂടെ കേരളത്തില്‍  ദുരിതബാധിതര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ മാര്‍ക്കിന്റെ കമ്മിറ്റി അംഗങ്ങള്‍ തീരുമാനിക്കുകയും അപ്രകാരം   ആഗസ്റ്റ് 17 ന് ക്ലാര്‍ക്ക്‌സ് ടൌണ്‍ റീഫോം ചര്‍ച്ചില്‍ നടന്ന പരിപാടികള്‍  റെവ. പി.ടി. കോശിയുടെ പ്രാര്‍ഥനയോടെ ആരംഭിക്കുകയൂം ചെയ്തു. കേരളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും പ്രളയത്തില്‍ മരിച്ചവര്‍ക്കുീ വേണ്ടി പ്രത്യേക പ്രാര്‍ഥനകളും നടത്തി. ഓണ കൂട്ടായ്മയിലൂടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ആദ്യ സംഭാവന ബഹുമാനപ്പെട്ട  പി.റ്റി. തോമസ് നല്കി ഈ മഹാസംരംഭം വന്‍  വിജയമാക്കി തീര്‍ക്കുകയും ചെയ്തു.. ഇതിനു നേതൃത്വം നല്‍കിയ എല്ലാവര്ക്കും മാര്‍ക്ക് കമ്മിറ്റി അംഗങ്ങള്‍ നന്ദി രേഖപ്പെടുത്തി.

പ്രളയദുരിതം അനുഭവിക്കുന്നവരില്‍ നിന്നും ഇപ്പോഴും അപേക്ഷകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്.  ഏറ്റവും അര്‍ഹരായവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉടനെ ലഭ്യമാക്കുമെന്ന് മാര്‍ക്ക് പ്രസിഡണ്ട് ജോസ് അക്കക്കാട്ട്  അറിയിച്ചു. 

ന്യൂയോര്‍ക്കിലെ  റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്ക് എന്ന മലയാളി സംഘടന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യ പരിഗണന നല്‍കുന്നത്. ഇതിനുമുമ്പും മാര്‍ക്കിന്റെ നേതൃത്വത്തില്‍ 'ഐ ഫോര്‍ ദി ബ്ലൈന്‍ഡ്'  മുതലായ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വഴി കേരളത്തില്‍ ദുരിതരായവര്‍ക്ക് വിവിധ സാമ്പത്തിക സഹായങ്ങള്‍ ചെയ്യുവാന്‍ മാര്‍ക്കിന് കഴിഞ്ഞീട്ടുണ്ട്. മാര്‍ക്കിന്റെ ഈ സത്കര്‍മങ്ങള്‍ക്ക് എല്ലാ സാമ്പത്തിക സഹായവും നല്‍കികൊണ്ടിരിക്കുന്ന റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ സുമനസുകള്‍ക്ക് എത്ര നന്ദി രേഖപ്പെടുത്തിയാലും മതിയാകില്ല. ഇനിയും ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈനായും (www.gofundme.com/marc-ny-kerala-flood-relief) നേരിട്ടും സംഭാവനകള്‍ നല്‍കാവുന്നതാണ്. 

മാര്‍ക്കിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിഡണ്ട് ജോസ് അക്കക്കാട്ട്, സെക്രട്ടറി സന്തോഷ് വര്‍ഗീസ്, ട്രെഷറര്‍ വിന്‍സന്റ് ജോണ്‍ എന്നിവരും കമ്മിറ്റി അംഗങ്ങളായ തോമസ് അലക്‌സ് , ജേക്കബ് ചൂരവടി , സണ്ണി കല്ലൂപ്പാറ , സിബി ജോസഫ്, സന്തോഷ് മണലില്‍, മാത്യു വര്‍ഗീസ്, ജീജോ ആന്റണി, ബെന്നി ജോര്‍ജ്, സോണി ജോസ്, എന്നിവരും  നേതൃത്വം നല്‍കുന്നു.

മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
മലയാളി അസോസിയേഷന്‍ ഓഫ് റോക്ലാന്‍ഡ് കൗണ്ടിയുടെ (മാര്‍ക്ക്) പ്രളയ ദുരിദാശ്വാസ ധനസഹായം മൂന്നാം  ഗഡു കുട്ടനാട്ടില്‍ വിതരണം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക