Image

കശ്‌മീരിലേക്ക്‌ ദേശാടനപക്ഷികള്‍

Published on 13 November, 2018
കശ്‌മീരിലേക്ക്‌ ദേശാടനപക്ഷികള്‍

കശ്‌മീരില്‍ മഞ്ഞുവീഴ്‌ച്ച തുടങ്ങിയതോടെ വിരുന്നെത്തിയത്‌ 300,000 ദേശാടനപക്ഷികള്‍. ഈ മാസം ഇതുവരെ എത്തിയ പക്ഷികളുടെ കണക്കാണിത്‌. സീസണ്‍ ആയതോടെ കൂടുതല്‍ പേര്‍ എത്തുമെന്ന പ്രതീക്ഷയിലാണ്‌ പക്ഷിപ്രേമികള്‍.

യൂറോപ്പ്‌, മദ്ധ്യ ഏഷ്യ, ചൈന, ജപ്പാനീസ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള പക്ഷികളാണ്‌ ശൈത്യകാലം ചെലവഴിക്കാന്‍ ഹിമാലയന്‍ താഴ്വരയിലേക്കെത്തുന്നത്‌. തിരമാലകള്‍ പോലെ അലയടിച്ചെത്തുന്നവരും സമാന്തരമായി പറന്നെത്തുന്നവരുമായ പക്ഷിക്കൂട്ടം മനോഹരമായ കാഴ്‌ച്ചയാണ്‌.

മഞ്ഞും മഴയും നേരത്തെ ആയതിനാല്‍ ഇത്തവണ അധികം പക്ഷികളെത്തുമെന്ന പ്രതീക്ഷയിലാണ്‌ പക്ഷിനിരീക്ഷകരും വന്യജീവി ഉദ്യഗസ്ഥരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക