Image

വിധി അയ്യപ്പന്റെ അനുഗ്രഹമെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്

Published on 13 November, 2018
വിധി അയ്യപ്പന്റെ അനുഗ്രഹമെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്
ചെങ്ങന്നൂര്‍: സുപ്രീം കോടതി വിധി അയ്യപ്പന്റെ അനുഗ്രഹമെന്നു ശബരിമല തന്ത്രി കണ്ഠര് രാജീവര്. വിധിയില്‍ ഒരുപാടു സന്തോഷം. കേസ് ഓപ്പണ്‍ കോടതിയില്‍ പരിഗണിക്കും എന്നുള്ള തീരുമാനം വലിയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന കോടതിയില്‍ വിജയം പ്രതീക്ഷിക്കുന്നു. എല്ലാം പോസിറ്റീവായി വരും. എല്ലാവരോടും നന്ദി. അന്തിമ വിധി വരുന്നതു വരെ പ്രാര്‍ഥന തുടരണമെന്നും അദ്ദേഹം ചെങ്ങന്നൂരില്‍ പറഞ്ഞു 

ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള.ശബരിമലയിലെ യുവതി പ്രവേശം സംബന്ധിച്ച വിധി നടപ്പാക്കരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിശ്വാസികളുടെ വികാരം ഉള്‍ക്കൊണ്ട് കോടതിയെടുത്ത തീരുമാനമാണിത്. പുനപ്പരിശോധനാ ഹര്‍ജികളില്‍ അന്തിമതീരുമാനം വരുന്നത് വരെ അത് വിധി നടപ്പാക്കരുതെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക