മൂന്ന് പെണ്‍മക്കളെ പിതാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കത്തിച്ചു കൊന്നു
VARTHA
13-Nov-2018

ലഖ്‌നൗ: മൂന്ന് പെണ്‍മക്കളെ പിതാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് ദാരുണ സംഭവം. പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാലിനും പത്ത് വയസിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളാണ് പിതാവിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്.
മക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചശേഷം പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് കത്തിക്കുകയായിരുന്നു. രണ്ടുകുട്ടികള്‍ സംഭവസ്ഥലത്തുവച്ചും ഒരാള്‍ ആശുപത്രിയില്‍ വച്ചും മരണപ്പെട്ടു. മദ്യത്തിന് അടിമയായിരുന്ന പ്രതി മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ ദീപാവലി ദിവസം ഭാര്യ മറ്റു രണ്ട് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഇതില്‍ പ്രകോപിതനായാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് മക്കളെയും അതിദാരുണമായി കൊലപ്പെടുത്തിയത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments