മസ്കറ്റ് സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത എഴുത്തുകാരി കെ പി സുധീര രചിച്ച 'സ്വര്‍ഗവാതില്‍' എന്ന നോവലിന്റെ ഒമാനിലെ പ്രകാശനവും കഥാകാരിയെയും കഥാപാത്രത്തെയും ആദരിക്കലും ഗള്‍ഫ് മലയാളി വെല്‍ഫയര്‍ സെന്ററിന്റെയും ഒമാനിലെ അല്‍ബാജ് ബുക്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ 15 വ്യാഴാഴ്ച രാത്രി 7.30 ക്ക് മസ്കറ്റ് റൂവിയിലെ അല്‍മാസ ഹാളില്‍ നടക്കുന്നു.
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി പി കണ്ണന് നായര്‍ മുഖ്യാഥിതി ആകുന്ന ചടങ്ങില്‍ കഥാ കാരി കെപി സുധീര, അഷ്റഫ് താമരശ്ശേരി, ഗള്‍ഫ് മലയാളി വെല്‍ഫെയര്‍ സെക്രട്ടറി അന്‍വര്‍ കുനിമല്‍, സിനിമാതാരം അപ്പുണ്ണി ശശി, എന്നിവര്‍ പങ്കെടുക്കുന്നു.
പുസ്തക പ്രകാശനത്തിന് ശേഷം അപ്പുണ്ണി ശശി അവതരിപ്പിക്കുന്ന തിരെഞ്ഞെടുപ്പ് എന്ന ഏകാഭിനയ നാടകം അരങ്ങേറുന്നതാണ് .