Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ നേതാവ്‌ അറസ്റ്റില്‍

Published on 14 November, 2018
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്‌.ഐ നേതാവ്‌ അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ ഭാരവാഹിയെ അറസ്റ്റ്‌ ചെയ്‌തു. കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമത്തിലെ പ്ലാക്കാട്‌ ഡി.വൈ.എഫ്‌.ഐ യൂണിറ്റ്‌ ഭാരവാഹിയായ പ്ലാക്കാട്‌ മണ്ണഞ്ചേരില്‍ വീട്ടില്‍ വിനീത്‌ കുമാറിനെ(28)യാണ്‌ ചാത്തന്നൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

വീട്ടില്‍ പെണ്‍കുട്ടി ഒറ്റയ്‌ക്കായിരുന്ന സമയത്ത്‌ അതിക്രമിച്ചുകയറി നിരവധി പ്രാവശ്യം പീഡിപ്പിച്ചതായാണ്‌ പരാതി. വിനീത്‌ കുമാര്‍ കുറച്ച്‌ നാള്‍ മുമ്പ്‌ വരെ വിദേശത്തായിരുന്നു.

തുടര്‍ന്ന്‌ നാട്ടിലെത്തിയ ഇയാള്‍ ഓട്ടോ ഡ്രൈവറായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഒളിക്യാമറയുപയോഗിച്ച്‌ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന്‌ ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം നടന്നത്‌. പീഡനം ആവര്‍ത്തിച്ചതോടെ പെണ്‍കുട്ടി കാര്യം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ്‌ പോക്‌സോ നിയമപ്രകാരം കേസെടുത്തതോടെ വിനീത്‌ കുമാര്‍ ഒളിവില്‍ പോകുകയായിരുന്നു.

സംഭവം നടന്ന്‌ ആഴ്‌ചകള്‍ പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ്‌ ചെയ്യാതെ വന്നതോടെ നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു.

പിന്നീട്‌ നടന്ന അന്വേഷണത്തില്‍ തിങ്കളാഴ്‌ചയായിരുന്നു വിനീത്‌ കുമാറിനെ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക