Image

ശബരിമലയില്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി; സുരക്ഷ ഒരുക്കുന്നത്‌ 5000 പേര്‍

Published on 14 November, 2018
ശബരിമലയില്‍ പൊലീസിനെ വിന്യസിച്ചു തുടങ്ങി; സുരക്ഷ ഒരുക്കുന്നത്‌ 5000 പേര്‍

ശബരിമലയില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിനെ വിന്യസിച്ചു തുടങ്ങി. ഇന്നു മുതലാണ്‌ പൊലീസ്‌ വിന്യാസം ആരംഭിക്കുന്നത്‌.

നിലയ്‌ക്കല്‍, മരക്കൂട്ടം, സന്നിധാനം, പമ്പ എന്നിങ്ങനെ നാല്‌ മേഖലയായി തിരിച്ച്‌ നാലു ഘട്ടമായാണ്‌ പൊലീസ്‌ വിന്യാസം.

ഇതിന്റെ അവസാന ഒരുക്കം സംബന്ധിച്ച്‌ ഐജി മനോജ്‌ എബ്രഹാം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലാ പൊലീസ്‌ ചീഫുമാരുമായി സംസ്ഥാന പൊലീസ്‌ മേധാവി ചര്‍ച്ച നടത്തി. ഇന്ന്‌ എല്ലാ ജില്ലാ പൊലീസ്‌ മേധാവിമാരുമായും ഐജിമാരുമായും സംസ്ഥാന പൊലീസ്‌ മേധാവി വീഡിയോ കോണ്‍ഫറന്‍സ്‌ നടത്തും.

ഇന്നു മുതല്‍ ജനുവരി 20 വരെയാണ്‌ പൊലീസ്‌ വിന്യാസം. ഇതില്‍ ഇന്നു മുതല്‍ 30 വരെയാണ്‌ ആദ്യഘട്ടം. ശരാശരി 5000ത്തോളം പൊലീസുകാരെയാണ്‌ ഓരോ ഘട്ടത്തിലും നിയോഗിക്കുക.

ഇതില്‍ പകുതി പൊലീസുകാര്‍ ഇടുക്കി, പത്തനംതിട്ട ക്യാമ്പുകളിലും. 30 മുതല്‍ ഡിസംബര്‍ 14 വരെ രണ്ടാംഘട്ടവും 14 മുതല്‍ ഡിസംബര്‍ 29 വരെ മൂന്നാംഘട്ടവും 29 മുതല്‍ ജനുവരി 16 വരെ നാലാം ഘട്ടവുമായി പൊലീസിനെ വിന്യസിക്കും. ജനുവരി 14ന്‌ മകരവിളക്ക്‌ കഴിഞ്ഞ്‌ 19ന്‌ നട അടയ്‌ക്കും.  20 വരെ കുറച്ചുപൊലീസുകാര്‍ ശബരിമലയില്‍ ഡ്യൂട്ടിക്കുണ്ടാകും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക