Image

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ്‌ കൊണ്ട്‌ വരില്ലെന്ന്‌ അമിത്‌ ഷാ; ബി.ജെ.പി നിലപാട്‌ ഇരട്ടത്താപ്പെന്ന്‌ വിമര്‍ശനം

Published on 14 November, 2018
ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ്‌ കൊണ്ട്‌ വരില്ലെന്ന്‌  അമിത്‌ ഷാ; ബി.ജെ.പി  നിലപാട്‌ ഇരട്ടത്താപ്പെന്ന്‌ വിമര്‍ശനം

ശബരിമലയില്‍ എല്ലാ പ്രായത്തിലമുള്ള സ്‌ത്രീകള്‍ക്ക്‌ സുപ്രീം കോടതി പ്രവേശനം അനുവദിച്ച വിധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരില്ലെന്ന്‌ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷാ.

പ്രക്ഷോഭമാണ്‌ തങ്ങളുടെ മാര്‍ഗം. സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്‌.

ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ അമിത്‌ ഷാ ഇക്കാര്യം വ്യക്തമാക്കിയത്‌.

അതേസമയം ശബരിമല വിഷയത്തില്‍ ബിജെപിയുടെ നിലപാട്‌ ഇരട്ടത്താപ്പെന്ന്‌ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ രംഗത്ത്‌ വന്നു. നേരത്തെയും ഇതേ വിമര്‍ശനം കോണ്‍ഗ്രസും സിപിഎമ്മും ബിജെപിക്കെതിരെ ഉന്നയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക