Image

വിവാഹ സമ്മാനങ്ങളോട്‌ നോ പറഞ്ഞ്‌ രണ്‍വീറും ദീപികയും

Published on 14 November, 2018
വിവാഹ സമ്മാനങ്ങളോട്‌ നോ പറഞ്ഞ്‌ രണ്‍വീറും ദീപികയും
ബോളിവുഡ്‌ ഏറെ കാത്തിരിക്കുന്ന വിവാഹമാണ്‌ ദീപിക രണ്‍വീറിന്റേത്‌. ഇറ്റലിയിലെ ലേക്ക്‌ കോമോയിലെ വില്ല നെല്‍ ബാല്‍ബിയോനെല്ലില്‍ നവംബര്‍ 14, 15 ദിവസങ്ങളിലാണ്‌ രാജകീയ വിവാഹം. വിവാഹ ദൃശ്യങ്ങള്‍ പുറത്താകാതിരിക്കാന്‍ മാധ്യമങ്ങള്‍ക്കു പോലും പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുകയാണ്‌. 

അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ്‌ ദീപികയും രണ്‍വീറും വിവാഹത്തിന്‌ ക്ഷണിച്ചിട്ടുള്ളത്‌. ഇവരോട്‌ സമ്മാനങ്ങളൊന്നും കൊണ്ടുവരരുതെന്നും ആ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നുമാണ്‌ താരങ്ങളുടെ അഭ്യര്‍ത്ഥന.

സമ്മാനമായി നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക ദീപികയുടെ ചാരിറ്റി ഫൗണ്ടേഷനിലേക്ക്‌ നല്‍കാന്‍ താരങ്ങള്‍ അഭ്യര്‍ത്ഥിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

താരങ്ങളുടെ സ്വകാര്യത ഏറെ ഉറപ്പുവരുത്തിയാണ്‌ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്‌. നവംബര്‍ 28ന്‌ മുംബൈയില്‍ വച്ച്‌ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം നടത്തുന്നുണ്ട്‌. 





 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക