ജര്‍മ്മനിയിലെ കടബാദ്ധ്യതരുട എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു
EUROPE
14-Nov-2018

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ ഏറ്റവും പുതിയ സ്റ്റാറ്റിക്‌സ് അനുസരിച്ച് കടബാദ്ധ്യതരുടെ എണ്ണം ഏഴ് മില്യണ്‍ ആയി വര്‍ദ്ധിച്ചു. ജര്‍മ്മനിയിലെ തൊഴിലില്ലായ്മക്ക് കുറവ് വന്നെങ്കിലും സാധാരണക്കാരുടെ കടം വര്‍ദ്ധിക്കുകയാണ്. വീടുകളുടെ വാടക, ഹീറ്റിങ്ങ്, കറന്റ്, വെള്ളം, അത്യാവശ്യ ഇന്‍ഷ്വറന്‍സുകള്‍, ഭക്ഷണം എന്നിവ കഴിഞ്ഞാല്‍ ബാക്കി പണം തികയാതെ കടം വാങ്ങി ജീവിതം നയിക്കുന്നു. സര്‍ക്കാരിന്റെ ഹാര്‍ട്ട് 4 സഹായം കിട്ടാനുള്ള വരുമാന പരിധി പ്രതിമാസം 500 യൂറോ ആക്കിയതും വളരെയേറെ ആളുകളെ കഷ്ടത്തിലാക്കി. ഇതിനിടയില്‍ ജര്‍മ്മനിയില്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികളെ സംരക്ഷിക്കാനുള്ള ചിലവ് ജര്‍മ്മന്‍ ജനതയെ സഹായിക്കാന്‍ സര്‍ക്കാരിനെ അപ്രാത്യമാക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ കടബദരിദ്രരുടെ എണ്ണവും ഞെട്ടിപ്പിക്കുന്നതാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ വെളിപ്പെടുത്തി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments