Image

ഫോമാ വില്ലേജ് പ്രോജക്ട്: ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവകേരള ഗ്രാമം ഒരുങ്ങും

അനില്‍ പെണ്ണുക്കര Published on 14 November, 2018
ഫോമാ വില്ലേജ് പ്രോജക്ട്: ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവകേരള ഗ്രാമം ഒരുങ്ങും
നവകേരള നിര്‍മ്മിതിക്ക് അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമ തിരുവല്ലയില്‍ ഒരുക്കുന്ന ഭവന നിര്‍മ്മാണ പ്രോജക്ടിന്റെ കോഓര്‍ഡിനേറ്ററായി ഫോമയുടെ സ്ഥാപക യൂത്ത് ചെയര്‍മാനും അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ ഉണ്ണികൃഷ്ണനെ ചുമതല ഏല്‍പ്പിച്ചതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

മധ്യ തിരുവിതാംകൂറില്‍ ഏറെ നാശനഷ്ടമുണ്ടാക്കിയ പ്രളയത്തിന്റെ കെടുതികള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. നിരണം, തലവടി, കടപ്ര, മാന്നാര്‍ തുടങ്ങിയ മേഖലകളില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്കും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ടില്‍ ഇടം ലഭിക്കും.
തിരുവല്ല പുളിക്കീഴില്‍ സര്‍ക്കാര്‍ വക സ്ഥലമാണ് ഫോമയ്ക്ക് നൂറ്റി ഇരുപത്തി ഒന്പതിലധികം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ലഭിക്കുക.ഉണ്ണികൃഷ്ണന്റെ ശ്രമഫലമായാണ് ഈ ഭൂമി ലഭിക്കുന്നത്.പ്രളയം ഉണ്ടായ സമയത്തു ഏതാണ്ട് ഇവിടെ ഉണ്ടായിരുന്ന പത്തോളം വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു പോയിരുന്നു .അവ പുനര്‍ നിര്‍മ്മിച്ച് നല്‍കുന്നതോടൊപ്പം പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 119 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുകയും ആ പ്രദേശത്തിന് ഫോമാ വില്ലേജ് എന്ന് നാമകരണം നല്‍കുകയും ചെയ്യും എന്നാണ് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിച്ചിരിക്കുന്നത് .വീടുകള്‍ കൂടാതെ വായനശാല ,കമ്യൂണിറ്റി ഹാളും നിര്‍മ്മിക്കും. അങ്ങനെ മധ്യതിരുവിതാം കൂറില്‍ ഫോമയുടെ ഒരു സാംസ്കാരിക ഗ്രാമത്തിനു തുടക്കമിടുകയാണ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ലക്ഷ്യം .

ഹ്രസ്വ സന്ദര്‍ശനത്തിന് കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോള്‍ ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയാല്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയായ ഫോമ തയ്യാറാണെന്ന് അറിയിച്ചതിന്റെ ഫലമായാണ് ഫോമാ വില്ലേജിനായി വീടുകള്‍ വയ്ക്കാനുള്ള സ്ഥലം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമ്മതം ലഭിച്ചതെന്ന് ഉണ്ണികൃഷ്ണന്‍ ഇമലയാളിയോട് പറഞ്ഞു.

എല്ലാം കൊണ്ടും വളരെ സൗകര്യ പ്രദമായ സ്ഥലമാണിത്. തിരുവല്ല ,ചെങ്ങന്നൂര്‍, മാന്നാര്‍ ,മാവേലിക്കര ഭൗങ്ങളില്‍ നിന്നും അരമണിക്കൂര്‍ യാത്രയ്ക്കുള്ളില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന സ്ഥലമാണിത്. അതു കൊണ്ടു തന്നെ വീടുകള്‍ ലഭിക്കുന്നവര്‍ക്ക് താമസത്തിനോ മറ്റ് സൗകര്യങ്ങള്‍ക്കോ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ല. പ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കിയാണ് തിരുവല്ല പ്രോജക്ട് പൂര്‍ത്തീകരിക്കുക. ഫോമയുടെയും ,മെമ്പര്‍ അസ്സോസിയേഷനുകളുടേയും സഹായം ,അമേരിക്കന്‍ മലയാളികളുടെ സഹായം, നാട്ടില്‍ നിന്ന് ഈ പ്രോജക്ടുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ തുടങ്ങിയവരെയെല്ലാം ഈ നന്മ നിറഞ്ഞ പദ്ധതിയുടെ ഭാഗമാക്കുമെന്ന് ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

ഫോമാ ഫണ്ട് റേസിങ്ങ് ചെയര്‍മാന്‍ ശ്രീ.അനിയന്‍ ജോര്‍ജ്, കോഓര്‍ഡിനേറ്റര്‍ ജോസഫ് ഔസോ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഈ പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിച്ചതില്‍ സന്തോഷം ഉണ്ട് .ഉടന്‍ തന്നെ വീടുകളുടെ നിര്‍മ്മാണം തുടങ്ങി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ഈ കുടുംബങ്ങളെ താമസത്തിന് സജ്ജരാക്കുക എന്നതാണ് പ്രധാനം.

പത്തനംതിട്ട ജില്ലയില്‍ ദുരന്തത്തില്‍ അകപ്പെട്ട, വീടുകള്‍ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും വീടുകള്‍ നല്‍കണമെന്നാണ് ആഗ്രഹം. വളരെ ചെറിയ ബജറ്റില്‍ മനോഹരമായ കെട്ടുറപ്പുള്ള ഒരു വീട് നിര്‍മ്മിച്ചു നല്‍കുവാന്‍ അമേരിക്കന്‍ മലയാളികളുടെ ഇന്നത്തെ സാഹചര്യത്തിന് കഴിയും. മനസുണ്ടായാല്‍ മാത്രം മതി. അമേരിക്കന്‍ മലയാളി സമൂഹം ചാരിറ്റിയുടെ കാര്യത്തില്‍, അത് നടപ്പിലാക്കുന്ന കാര്യത്തില്‍ കാണിക്കുന്ന കൃത്യതയും,അര്‍ഹിക്കുന്നവര്‍ക്ക് അത് എത്തിക്കുന്നതിലും എന്നും മുന്‍ പന്തിയിലാണ്.അതുകൊണ്ട് എത്ര വീടുകള്‍ നിര്‍മ്മിക്കുവാനുമുള്ള സഹായ സഹകരണം സംഘടനാ തലത്തിലും, വ്യക്തിപരമായും ഫോമയ്ക്ക് ലഭിക്കും. എന്തു ചെറിയ സഹായം വേണമെങ്കിലും ഇതിനായി നല്‍കാം. കേരളത്തിന്റെ നവസൃഷ്ടിക്ക് ഒപ്പം കൂടുന്നു എന്ന സന്തോഷം ഒപ്പം കൂട്ടിയാല്‍ മാത്രം മതി. അദ്ദേഹം പറഞ്ഞു.

ഫോമയുടെ തിരുവല്ല വില്ലേജ് പ്രോജക്ട് ഈ ചെറുപ്പക്കാരനില്‍ ഭദ്രമാണെന്നതിന് ഈ ഉറച്ച വാക്കുകളാണ് തെളിവ്.ഫോമയുടെ തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഉണ്ണികൃഷ്ണന്‍ ഫോമയുടെ ഭാവി വാഗ്ദാനമാണ്. ഫൊക്കാനയിലൂടെ വളര്‍ന്നു വന്ന ഈ ചെറുപ്പക്കാരന്‍ ഫോമയുടെ രൂപീകരണം മുതല്‍ ഫോമയ്‌ക്കൊപ്പമുണ്ട്. ഫോമയുടെ ആദ്യത്തെ യൂത്ത് ചെയര്‍മാന്‍ ആദ്യത്തെ കേരളാ കണ്‍വന്‍ഷന്‍ കോഓര്‍ഡിനേറ്റര്‍ മുതല്‍ ഫോമയുടെ നേതൃത്വ രംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷമായും മുപ്പതോളം വര്‍ഷമായി മലയാളി സംഘടനാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നു . മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡയുടെ 2009 ലെ വൈസ് പ്രസിഡന്റ് 2010 ലെ പ്രസിഡന്റ് 2014 മുതല്‍ എം. എ സി. എ ഫിന്റെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. ഫോമ ആദ്യമായി ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച അസോസിയേഷനുള്ള അവാര്‍ഡ് 2018ല്‍ എം.എ. സി. എ ഫിന് ലഭിക്കുകയുണ്ടായി.

ലഭിക്കുന്ന പദവിയുടെ വലിപ്പചെറുപ്പത്തിലല്ല അവ ഭംഗിയായി നിര്‍വ്വഹിക്കുക എന്ന ദൗത്യത്തിന് മാത്രം ശ്രദ്ധ കൊടുക്കുക എന്നതാണ് ഉണ്ണിയുടെ പോളിസി.വിവിധ പാനലുകളില്‍ നിന്ന് വിജയിച്ച് ഒരു നാഷണല്‍ കമ്മിറ്റിയില്‍ വന്നു കഴിഞ്ഞാല്‍ 'ഫോമാ 'എന്ന ഒരു വികാരം മാത്രമേ ഉണ്ടാകാവു. എങ്കില്‍ മാത്രമേ സംഘടനയും ,സംഘടനയുടെ വിശ്വാസവും വളരുകയുള്ളു എന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. അഭിപ്രായ വിത്യാസങ്ങള്‍ വികസനത്തിന്റെ കാര്യത്തില്‍ ഉണ്ടാകും. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്. അത് നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് നല്‍കും. ഫോമയുടെ പത്ത് വര്‍ഷത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രം എടുത്തു നോക്കിയാല്‍ മതി ഓരോ ഫോമാ പ്രവര്‍ത്തകര്‍ക്കും അഭിമാനിക്കാരന്ന നിമിഷങ്ങള്‍ കാണാം .ആ സുവര്‍ണ്ണ മുഹുര്‍ത്തങ്ങളാണ് ഉണ്ണിക്കൃഷ്ണ പോലെ ഉള്ള എളിയ പ്രവര്‍ത്തകരെ വളര്‍ത്തുന്നത്.ഫോമയുടെ തിരുവല്ല പ്രോജക്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ തോമസ് ടി ഉമ്മന്‍,ഫോമാ ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ ,വില്ലേജ് പ്രോജക്ട് കേരളാ കോ ഓര്‍ഡിനേറ്റര്‍ അനില്‍ ഉഴത്തില്‍ ,തിരുവല്ല മുനിസിപ്പല്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലങ്കാഗിരി തുടങ്ങിയവര്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കുകയും ചെയ്തു .

ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ടിന് അമേരിക്കന്‍ മലയാളികളുടെ പിന്തുണയും സഹകരണവും ഉണ്ടാവണമെന്നും അതിനു വേണ്ട എല്ലാ സഹായങ്ങളും അമേരിക്കന്‍ മലയാളികളില്‍ നിന്നും പ്രതീക്ഷിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍,ജനറല്‍ സെക്രട്ടറി ജോസ് അബ്രഹാം ,ട്രഷറര്‍ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ്,ജോ;സെക്രട്ടറി സജു ജോസഫ്,ജോ;ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍ എന്നിവര്‍ അറിയിച്ചു
ഫോമാ വില്ലേജ് പ്രോജക്ട്: ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നവകേരള ഗ്രാമം ഒരുങ്ങും
Join WhatsApp News
ശശികുട്ടൻ 2018-11-14 11:03:16
ഒള്ളതാണോ? അതോ അടുത്ത സെക്രട്ടറിയാകാനുള്ള പബ്ലിസിറ്റിയോ? കുറച്ചു കഴിയുമ്പോൾ എല്ലാവരും മറക്കുമല്ലോ ഈ ന്യൂസ്.
saji k thomas 2018-11-14 11:48:06
I am from the village just opposite to the plot mentioned in this article. The name of my village is kallumkal. There is a harijan colony in my village which was completely detroyed in the flood. Could you add this village also to the project. 
തോമാച്ചൻ 2018-11-14 13:39:18
 'നവകേരള  വില്ല' ആയിരിക്കും വില്ലേജെന്നുള്ളത് അക്ഷര പിശകായിരിക്കും . തിരുവല്ലാക്കാർ അച്ചായൻമാർ നാട്ടിൽ അവുധിക്ക് ചെല്ലുമ്പോൾ അഥവാ വെള്ളം പൊക്കം ഉണ്ടായാൽ റസ്ക്ക്യൂ ഇറങ്ങാനുള്ള ഹെലി പാഡും കൂടാതെ ലൈഫ് ബോട്ടും ഒക്കെ യുള്ള വില്ലകൾ  എന്നാണ് ആരോ പറഞ്ഞത് .  ' ചെങ്ങന്നൂര് വിമാന താവളം എന്ന മോഹം സാക്ഷാത്ക്കരിക്കപ്പെടാതെ ഉള്ളിൽ കിടക്കുമ്പോൾ, ഈ ഒരാശയം നല്ലതാണ് . ഒരു വിലായിക്ക് എന്ത് വിലവരുമെന്നു അറിയിച്ചാൽ നല്ലതായിരിക്കും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക