Image

പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു

Published on 14 November, 2018
പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പു കേസ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് വിട്ടു

കൊച്ചി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറിനെതിരെയുള്ള പണം തട്ടിപ്പ് കേസ് െ്രെകംബ്രാഞ്ചിന് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു.മലപ്പുറം സ്വദേശിയായ പ്രവാസി സലീമിനെ പറ്റിച്ച് അരക്കോടി രൂപ തട്ടിയ കേസാണ് ഇനി െ്രെകംബ്രാഞ്ച് അന്വേഷിക്കുക. കേസ് െ്രെകംബ്രാഞ്ചിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മംഗലാപുരത്ത് പാറമടകളില്‍ ഓഹരി വാഗ്ദാനം ചെയ്ത് അന്‍വര്‍ പറ്റിച്ചുവെന്നാണ് സലീമിന്റെ പരാതി. ഇല്ലാത്ത കമ്പനിയുടെ പേരിലാണ് പണം വാങ്ങിയത്. ബിസിനസില്‍ ലാഭവിഹിതം ചോദിച്ച് സലിം രംഗത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.

പണം നല്‍കാന്‍ അന്‍വര്‍ തയ്യാറാകാത്തതിനേതുടര്‍ന്ന് സലിം നടത്തിയ അന്വേഷണത്തിലാണ് അങ്ങനെയൊരു കമ്പനി നിലവിലില്ല എന്ന് അറിഞ്ഞത്. തുടര്‍ന്ന് മഞ്ചേരി പോലീസില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലായി. ഇതേത്തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് ഡയറി ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് കോടതി കേസ് െ്രെകംബ്രാഞ്ചിന് വിട്ടത്. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക